Friday 12 January 2018

പരിശുദ്ധ കന്യാമറിയത്തിന്‍റെ മാത്രുത്വം

മറിയത്തെ ചെളിവാരി എറിയുന്നവര്‍ക്കു സ്ത്രീകളൊക്കെ അമ്മയാകുന്നു മറിയവും അമ്മയായി അതിലെന്തിരിക്കുന്നു.?

മറിയത്തിന്‍റെ അഭിവാദനത്തിന്‍റെ സ്വരം കേട്ടപ്പോള്‍  എലിസബേത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. ഏലിസബേത്തു പരിശുദ്ധാത്മാവു നിറഞ്ഞവളായി ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു.
നിന്‍റെ ഉദരഫലവും അനുഗ്രഹീതം. എന്‍റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്കു എവിടെനിന്നു ?   (ലൂക്കോ.1:41- 43 )

ഏലിസബേത്തില്‍ ക്കൂടി പരിശുദ്ധാത്മാവാണു സംസാരിച്ചതു. ഇതില്‍ രണ്ടു കൂട്ടം കാര്യങ്ങള്‍ക്കു ഊന്നല്‍ കൊടുക്കുന്നു.

1) സ്ത്രീകളില്‍ അനുഗ്രഹീത

2) കര്ത്താവിന്‍റെ അമ്മ .

എന്നാല്‍ പിതാവിന്‍റെ സന്നിധിയില്‍ നിന്നും വന്ന ദൂതന്‍ സംബോധനചെയ്തതു " ദൈവക്രുപ നിറഞ്ഞവളേ സ്വസ്തി " അപ്പോള്‍ അവളുടെ പ്രത്യേകത ദൈവക്രുപനിറഞ്ഞവളാണു . ( 1: 28 )

പരിശുദ്ധകന്യാമറിയം യേശുവിന്‍റെ അമ്മയാണു.

യേശു ദൈവമാണു . അതിനാല്‍ മറിയം ദൈവമാതാവാണു.                                                             എന്നാല്‍ യേശു പരിശുദ്ധ ത്രീത്വമല്ല.അതിനാല്‍ മറിയം ത്രീത്വത്തിന്‍റെ അമ്മയല്ല. ത്രീത്വം സ്വയംഭൂവാണു.        മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടു അനുഭവപ്പെടാം .  ത്രീത്വത്തില്‍ മൂന്നു ആളുകള്‍ പിതാവു,പുത്രന്‍ ,പരിശുദ്ധാത്മാവു. ഇവര്‍ സ്നേഹത്തില്‍ ഒന്നാണു ഒരിക്കലും വേര്‍പിരിയലില്ല. അതാണു ഏകദൈവം .

അതിനാല്‍ പരിശുദ്ധകന്യാ മറിയം ഏകദൈവത്തിന്‍റെ അമ്മയല്ല. അതാണു പരിശുദ്ധത്രീത്വത്തിന്‍റെ അമ്മയല്ലയെന്നു പറഞ്ഞതു.

ഒരു രാജാവിന്‍റെ അമ്മയെ എന്തു മാത്രം ഭുമാനിക്കും !

അപ്പോള്‍ രാജാക്ക്ന്മാരുടെ രാജാവിന്‍റെ അമ്മ എന്തുമാത്രം ബഹുമാനം അര്ഹിക്കുന്നു.

ലോകരക്ഷകന്‍റെ അമ്മ എന്തു മാത്രം ബഹുമാനിക്കപ്പെടണം ?

രണ്ടാം ആദത്തിന്‍റെ അമ്മ എന്തു മാത്രം ബഹുമാനിക്കപ്പെടണം ?

ഇതിലൊക്കെ ഉപരി ദൈവതിരുമുന്‍പിലെ അവളുടെ ദാസത്വം . " ഇതാ,  കര്ത്താവിന്‍റെ ദാസി നിന്‍റെ നിറെ വാക്കു എന്നില്‍ നിറവേറട്ടെ "

ഇവിടെ അവള്‍ സ്വയം രക്തസാക്ഷ്യത്തിനു ഏള്‍പ്പിച്ചുകൊടുക്കുകയായിരുന്നു.കാരണം മോശയുടെ നിയമമനുസരിച്ചു വിവാഹവാഗ്ദത്തം ചെയ്യപ്പെട്ട കന്യക ഗര്‍ഭിണിയായാല്‍ അവള്‍ കല്ലെറിഞ്ഞു കൊല്ലപ്പെടാം . എന്നാലും അവള്‍ ദൈവഹിതത്തിനു തന്നെതന്നെ പൂര്ണമായി സമര്‍പ്പിച്ചു.

ഇവിടെയെല്ലാം മറിയത്തിന്‍റെ ഔന്നത്യമാണു കാണുക.
പരിശുദ്ധ ദൈവമാതാവേ ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കേണമേ

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...