Thursday 11 January 2018

സുവിശേഷത്തിന്‍റെ പൂര്ണത മനസിലാക്കാത്ത സെക്ടുകള്‍ !

ബൈബിള്‍ അനുഷ്ടിച്ചു മാത്രം ജീവിക്കുന്ന വീരന്മാര്‍ !

" ഞാന്‍ ബൈബിളില്‍ പറഞ്ഞകാര്യം മാത്രമേ സ്വീകരിക്കൂ ! "
ഈ കൂട്ടരെ മഹാവീരന്മാര്‍ എന്നു പറയാമായിരിക്കും ?

അപ്പോള്‍ ആദിമക്രിസ്ത്യാനികളെ ഇവര്‍ എന്തു വിളിക്കും ? അവരെല്ലാം പരിശുദ്ധന്മാര്‍ ആയിരുന്നു . പക്ഷേ ബൈബിള്‍ കണ്ടിട്ടില്ല. വായിച്ചിട്ടില്ല.( പുതിയ നിയമം ) നൂറ്റാണ്ടുകളോളം ബബിള്‍ ഇല്ലായിരുന്നു. പക്ഷേ ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കാള്‍ എത്രയോ കൂടുതല്‍ അവര്‍ കേള്‍ക്കുകയും അറിയുകയും ജീവിക്കയും ചെയ്തു ! അവര്‍ അന്നുകേല്ക്കുകയും അറിയുകയും ചെയ്തവയില്‍ കുറച്ചുകാര്യങ്ങളേ എഴുതപ്പെട്ടുള്ളു. എന്നു വി.യോഹന്നാന്‍ തന്നെ പറഞ്ഞിട്ടുണ്ടു ( യോഹ.21:25 )

അന്നു അപസ്തോലന്മാര്‍ പ്രഘോഷിച്ചതാണു വി.പാരമ്പര്യം .
അപ്പോള്‍ യേശു പറഞ്ഞകാര്യങ്ങള്‍ എല്ലാം അറിയണമെങ്കില്‍ ബൈബിള്‍ മാത്രം പോരാ വി. പാരമ്പര്യം കൂടിവേണം .
വി.പാരമ്പര്യവും വി.ബൈബിളും ഉള്ളതു അപ്പസ്തോലിക സഭയില്‍ മാത്രമാണു .അതിനാല്‍ സുവിശേഷത്തിന്‍റെ പൂര്ണത സഭയില്‍ മാത്രം !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...