Monday 11 September 2017

യേശു വിഭാവനം ചെയ്തദൈവരാജ്യം ഏതാണു ?

യേശു പഠിപ്പിച്ച പ്രാര്ത്ഥനയില്‍ അതുകാണാം. അവിടുന്നു പഠിപ്പിച്ചു "

ദൈവത്തിന്‍റെ തിരുഹിതം സ്വ്രത്തിലെപ്പോലെ ഭൂമിയിലും ആകണം "

ഭൂമിയില്‍ ആകണമെന്നു പറഞ്ഞാല്‍ എവിടെയാണു ?  മനുഷ്യരുടെ ഹ്രുദയത്തിലാണു ദൈവഹിതം നിറവേറേണ്ടതു .

എന്നുപറഞ്ഞാല്‍ ദൈവതിരുഹിതത്തിനു അനുസ്രിതമായി മനുഷ്യര്‍ ജീവിക്കുമ്പോഴാണു അവിടുത്തെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകുക.

യേശു ദൈവരാജ്യത്തെ ഒരു കടുകുമണിയോടു ഉപമിക്കുന്നു. അതു വിതക്കപ്പെടുമ്പോള്‍ ഭൂമിയിലെ ഏറ്റവും ചെറിയ വിത്താണു. പക്ഷേ കിളിര്ത്തു വലുതാകുമ്പോള്‍ വലിയ ശാഖകള്‍ ഉള്ള മരമായി മാറുന്നു.
(നമ്മുടെ കടുകല്ല അറേബ്യന്‍ രാജ്യങ്ങളില്‍ ഉള്ല ഒരുതരം കടുകാണു നമ്മുടെ കടുകു വലിയ മരമാകില്ല.)

വിതക്കാരന്‍ ദൈവമാണു. വിതക്കുന്ന വിത്തു ഏറ്റവും ചെറിയ വിത്താണു. അതു മനുഷ്യഹ്രുദയങ്ങളിലാണു വിതക്കപ്പെടുക, എന്നാല്‍ അതു വളര്ന്നു പന്തലിക്കുമ്പോള്‍ മനുഷ്യനില്‍ ദൈവവചനം നിറയുന്നു. അപ്പോള്‍ അവന്‍ ദൈവത്തിന്‍റെ തിരുഹിതത്തിനു അനുസരിച്ചു ജീവിക്കും.

അങ്ങനെ എല്ലാമനുഷ്യരും ദൈവഹിതാനുസ്രിതം ജീവിക്കുമ്പോള്‍ ദൈവരാജ്യ്ം ഭൂമിയില്‍ സംജാതമാകും. അന്നാണു അതു പൂര്ത്തിയാകുക. പുതിയ ആകാശവും പുതിയ ഭൂമിയും. മനുഷ്യരെല്ലാം ദൈവത്തെ പിതാവായി സ്വീകരിക്കും. ദൈവത്തിന്രെ ഇഷ്ടം അന്നു സ്വര്‍ഗത്തിലെ പ്പൊലെ ഭൂമിയിലും ആകും.

അന്നാണു യേശു പറഞ്ഞ ദൈവരാജ്യത്തിന്‍റെ പൂര്ത്തീകരണം.

Saturday 9 September 2017

സുപ്രധാന കല്പന

ദൈവസ്നേഹമാണോ മനുഷ്യസ്നേഹമാണോ ഏറ്റവും വലുതു ?    
             
യേശു പറഞ്ഞു ദൈവസ്നേഹമാണെന്നു.

 യഹൂദര്‍ക്കു 614 നിയമങ്ങള്‍ ഉണ്ടു .അതില്‍ ഏറ്റവും പ്രധാനപ്പെട്ടതു ഏതെന്നു അവരുടെ ഇടയില്‍ തന്നെ തര്‍ക്കവും ഉണ്ടായിരുന്നു. ഈ അവസരത്തിലാണു യേശുവിനെ കുടുക്കാനായി ഫരിസേയര്‍ ചോദിച്ചതു " ഗുരോ നിയമത്തിലെ അതിപ്രധാന കല്പന ഏതാണു ? "

യേശു പറഞ്ഞു " നീ നിന്‍റെ ദൈവമായ കര്ത്താവിനെ പൂര്ണഹ്രുദയത്തോടും പൂര്ണ്ണാത്മാവോടും പൂര്ണമനസോടും കൂടെ സ്നേഹിക്കുക. ഇതാണു പ്രധാനവും പ്രഥമവുമായ കല്‍പന.

രണ്ടാമത്തെ കല്‍പനയും ഇതിനു തുല്ല്യം തന്നെ. അതായതു നിന്നെപ്പോലെ നിന്‍റെ അയല്ക്കാരനേയും സ്നേഹിക്കുക.

ഈ രണ്ടു കല്‍പനകളില്‍  സമസ്ഥനിയമവും പ്രവാചകന്മാരും അധിഷ്ടിതമായിരിക്കുന്നു.  ( മത്താ.22: 37 - 40 )

അങ്ങനെയെങ്കില്‍ ഏതാണു ഏറ്റവും വലിയ കല്പ്പന ?
ദൈവസ്നേഹമോ  മനുഷ്യസ്നേഹമോ ?
തുല്ല്യമെന്നു പറഞ്ഞാല്‍ അര്ത്ഥം എന്താണു ?

യേശു പറഞ്ഞു ഒന്നാമത്തേതിനു തുല്ല്യമാണു രണ്ടാമത്തേതെന്നു.

തുല്ല്യമെന്നു പറഞ്ഞാല്‍ ? രണ്ടും ഒരുപോലെയല്ലേ ?  ഒരേവിലയല്ലേ ?
അതിന്‍റെ അര്ത്ഥം ദൈവസ്നേഹമില്ലാതെമനുഷ്യസ്നേഹമോ, മനുഷ്യസ്നേഹമില്ലാതെ ദൈവസ്നേഹമോ ഇല്ല.  

യേശു പറഞ്ഞു " ഈ ചെറിയവരില്‍ ഒരുവനു ചെയ്തപ്പോഴൊക്കെ എനിക്കുവേണ്ടിചെയ്തു "  ചുരുക്കത്തില്‍ മനുഷ്യരില്‍ക്കൂടെയല്ലാതെ ഒരുവനു അപരിമേയനായ ദൈവത്തെ സ്നേഹിക്കുവാനോ ശുസ്രൂഷിക്കാനോ സാധിക്കില്ല. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്ത ഒരുവനു കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ കഴിയില്ല.

യേശു ഏറ്റവും വലിയ കല്പ്പനകളായി കരുതുന്നതു ദൈവസ്നേഹവും ( നിയ.6:5 )  സഹോദരസ്നേഹവു( ലേവ്യ.19 : 18 ) മാണു.  

ഇതില്‍ നിയമവും പ്രവാചകന്മാരും അടങ്ങിയിട്ടുണ്ടു  " താന്‍ പ്രകാശത്തിലാണെന്നു പറയുകയും അതേസമയം തന്‍റെ സഹോദരനെ ദ്വേഷിക്കുകയും ചെയുന്നവന്‍ ഇപ്പോഴും അന്ധകാരത്തിലാണു. സഹോദരനെ സ്നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു "(1യോഹ. 2: 9)

സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണു. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ല.

" ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും .അവിടുത്തെ സ്നേഹം നമ്മില്‍ പൂര്ണമാകുകയും ചെയ്യും. "  ( 1യോഹ. 4:12 )

സഹോദരന്മാരേ ഞാന്‍ നിര്ത്തുന്നു. എഴുതിപ്പോയാല്‍ വലിയ ലേഖനമാകും. വായിക്കാന്‍ ആര്‍ക്കും സമയം കിട്ടില്ല. അതിനാല്‍ യേശു പറഞ്ഞതിന്‍റെ  ചുരുക്കം ഇങ്ങനെ എഴുതാമോ ?

ദൈവസ്നേഹം   =  മനുഷ്യസ്നേഹം.

എങ്കില്‍ നമുക്കു മനുഷ്യസ്നേഹത്തിലേക്കു കടന്നുവരാം ! 

Friday 8 September 2017

കത്തോലിക്കാ സഭയില്‍ വിഗ്രഹാരാധനയോ ?

അണികളെ കൂട്ടാന്‍ മോഹനവാഗ്ദാനങ്ങളും, നുണപ്രചരനങ്ങളും.
ഇന്നലത്തെ പോസ്റ്റുനു കമന്‍റിട്ട ഒരു സഹോദരന്‍ ചോദിച്ചതു സഭ എന്നു ഉണ്ടായി ? അപ്പസ്തോലന്മാര്‍ വിഗ്രഹാരാധന പഠിപ്പിച്ചോ ?

കത്തോലിക്കാ സഭയുടെ കുരിശടി കാണിച്ചിട്ടു അതിലുള്ല രൂപങ്ങള്‍ വിഗ്രഹാരാധനയാണെന്നു പറഞ്ഞു പഠിപ്പിച്ചു അണികളെ കൂട്ടുന്ന വലിയ സംഘടന ഇന്നു നിലവില്‍ ഉണ്ടു. അവരോടു പലപ്രാവശ്യം ബൈബിള്‍ ചൂണ്ടിക്കാട്ടി കര്യകാരണസഹിതം പറഞ്ഞതാണു. എന്നാലും വീണ്ടും വിഡ്ഡിത്തങ്ങള്‍ തന്നെ പറയും.

കത്തോലിക്കാസഭയില്‍ കാണുന്ന വിശ്വാസം ബൈബിള്‍ അധിഷ്ടിതം മാത്രമാണു. കാരണം അപ്പസ്തോലിക സഭയാണു. കര്ത്താവിന്‍റെ സഭയാണു. അതിനെ നയിക്കുന്നതു പരിശുദ്ധാത്മാവാണു.

കൊത്തു പണികളും രൂപങ്ങളും.

" കര്ത്താവു മോശയോടു അരുളിചെയ്തു യൂദാഗോത്രത്തില്‍ പെട്ട ഹൂറിന്‍റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനില്‍ ദൈവീക ചൈതന്യം നിറച്ചിരിക്കുന്നു ; സാമര്ത്ഥ്യവും ബുദ്ധിശക്തിയും വിഞ്ജാനവും, എല്ലാത്തരശില്പവേല കളിലുള്ള വൈദഗ്ദ്ധ്യവും ഞാനവനു നല്കിയിരിക്കുന്നു. കലാരൂപങ്ങള്‍ ആസൂത്രണം  ചെയ്യുക. സ്വര്ണം, വെള്ളി, ഓടു  എന്നിവകൊണ്ടു പണിയുക, പതിക്കാനുള്ല രക്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തു പണിചെയ്യുക, എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കും വേണ്ടി വേണ്ടിയാണിതു "  ( പുറ. 31: 3 - 5 )
തനിക്കു വസിക്കാന്‍ ഒരു കൂടാരവും ഉടമ്പടിപത്രിക വയ്ക്കാന്‍ ഒരു സാക്ഷ്യപേടകവും നിര്മ്മിക്കാന്‍ മോശയോടു ആവശ്യ്പ്പെട്ടതിനുശേഷം ദൈവം പറഞ്ഞു

" ശുദ്ധിചെയ്ത സ്വര്ണം  കൊണ്ടു ഒരു ക്രുപാസനം നിര്മ്മിക്കണം. ക്രുപാസനത്തിന്രെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്ണം കൊണ്ടു രണ്ടു കെരൂബുകളെ നിര്മ്മിക്കണം .... കെരൂബുകളുടെ നടുവില്‍ നിന്നുകൊണ്ടു ഞാന്‍ നിന്നോടു സംസാരിക്കും. " ( പുറ .25: 17 - 22 )
ദൈവം ബസാലേലിനും മറ്റും ശില്പകലാവൈദിഗ്ധ്യം നല്കിയതു തന്‍റെ ബഹുമാനത്തിനും സ്തുതിക്കുമായി ശിലങ്ങള്‍ ഉണ്ടാക്കുവാനായിരുന്നു. എന്നാല്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ ദൈവമായികരുതി കുമ്പിട്ടാരാധിക്കരുതെന്നു നിയമാവര്ത്തനപുസ്തകത്തില്‍ അവിടുന്നു പറയുന്നുണ്ടു ( 5: 6 - 9 ) ; പുറ 20: 3-5 ).

ദൈവസ്തുതിക്കും അവിടുത്തെ ബഹുമാനത്തിനുമായി പ്രതിമകള്‍ ഉണ്ടാക്കുന്നതു നിഷിദ്ധമായിരുന്നെങ്കില്‍ മരുഭൂമിയില്‍ വെച്ചു മോശ പിത്തള സര്‍പ്പത്തിന്‍റെ പ്രതിമയുണ്ടാക്കി അതിന്‍റെ ദര്‍ശനം വഴി ഇസ്രായേല്‍ ജനതയെ സര്‍പ്പദംശനത്തില്‍ നിന്നു രക്ഷപെടുവാന്‍ അനുവദിക്കില്ലായിരുന്നു.

ദൈവം പ്രതിമാ നിര്മ്മാണം നിരോധിച്ചിരുന്നെങ്കില്‍ സോളമന്‍ നിര്മ്മിച്ച ദൈവാലയത്തില്‍ പ്രതിമകളും കൊത്തുപണികളും ഉണ്ടാകുമായിരുന്നോ ? ദൈവാലയത്തിലെ പീഠത്തിന്രെ പലകകളില്‍ സിംഹം, കാള ,കെരൂബു എന്നിവയുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി ചട്ടത്തില്‍ താഴെയും മുകളിലും സിംഹം, കാള, പുഷ്പം എന്നിവ കൊത്തിവെച്ചു. എന്നാണെല്ലോ രാജാക്കന്മാരുടെ പുസ്തകത്തില്‍ നാം വായിക്കുക.

 ഞ്ജാനത്തിന്രെ പുസ്തകത്തില്‍ 16:6- 7 ല്‍ നാം കാണുന്നു  " നിയമത്തിലെ അനുശാസനങ്ങള്‍ ഓര്മ്മിപ്പിക്കാന്‍ അവര്‍ക്കു രക്ഷയുടെ അടയാളം നല്കി അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു. "

ഇതുപോലെ വിശുദ്ധരുടെ പ്രതിമകള്‍ ഉണ്ടാക്കി അതുകാണുമ്പോള്‍ അവരുടെ വിശുദ്ധജീവിതം മനസിലാക്കാനും, അതുപൊലെ ജീവിക്കാന്‍ ശ്രമിക്കുന്നതും വിഗ്രഹാരാധനയാകില്ല ദൈവമഹത്ത്വം മാത്രമേ ആകുള്ലു. അവര്‍ ദൈവമാനെന്നും പരഞ്ഞല്ല വണക്കം. എന്നാല്‍ കാളക്കുട്ടിയെ ഉണ്ടാക്കി ഇതാണു ദൈവമെന്നു പറഞ്ഞു അതിനെ ആരാധിച്ചപ്പോഴാണു വിഗ്രഹാരാധനയായതു.

അന്നത്തെ മനുഷ്യ്രേയും ഇന്നത്തെ മനുഷ്യ്രേയും താരതമ്മ്യം ചെയ്യാന്‍ പറ്റുമോ ? കാളക്കുട്ടിയെ കണ്ടപ്പോള്‍ അതാണു ഞങ്ങളുടെ ദൈവമെന്നും ഇതാണു ഞങ്ങളെ ഈജിപ്തില്‍ നിന്നും കൊണ്ടുവന്നതെന്നും പറയാനുള്ലവിവരമേ അന്നത്തെ മനുഷ്യര്‍ക്കു ഉണ്ടായിരുന്നുള്ളു. ഇന്നു ഒരു കാളക്കുട്ടിയെ കണ്ടിട്ടു ഇതാണു ദൈവമെന്നു പറയുന്നവര്‍ ആരെങ്കിലും കാണുമോ ? വെറുതെ അണികളെ തെറ്റിധരിപ്പിച്ചു കൂടെ നിര്ത്താനായി നുണപ്രചരണം നടത്തി  സഭക്കെതിരെ ആഞ്ഞടിക്കുന്നു. 

Thursday 7 September 2017

ബൈബിളും പാരമ്പര്യവും

പാരമ്പര്യം തോട്ടില്‍ കള. ബൈബിളില്‍ എവിടെയാ ഇതു പറഞ്ഞിരിക്കുന്നതെന്നു പറഞ്ഞാല്‍ മതിയെന്നു ചില സഹോദരന്മാര്‍ !

ഇവരോടു എന്തു പറയാന്‍ പറ്റും ? ഇവരുടെ സംസാരം കേട്ടാല്‍ യേശു അപ്പസ്തൊലന്മാര്‍ക്കു ഓരോ ബൈബിള്‍ കൊടുത്തിട്ടു ഇതും കക്ഷത്തില്‍ വെച്ചുവേണം സുവിശേഷം പറയാനെന്നു പറഞ്ഞതുപോലെ തോന്നും.

പാരമ്പര്യങ്ങളെ മുറുകിപ്പിടിക്കാന്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന ഭാഗമെല്ലാം അവര്‍ മറക്കും. 2 തെസേ.3:6 ; 1കോറ. 11:2 ; 1തെസെ.4: 1- 2 ; 2തിമൊ.1:13-14 ; ഫിലി.4;9 ; 2തെസേ .2:15  ഇവിടെയെല്ലാം വി. പാരമ്പര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചാണു പറയുക.

അല്പം കൂടി വിശദമായി ചിന്തിച്ചാല്‍ പെന്തക്കുസ്താദിനത്തില്‍ സഭ ഔദ്യോഗികമായി ആരംഭിച്ചതിനുശേഷം 70 വര്ഷത്തോളം വേണ്ടിവന്നു പുതിയനിയമത്തിലെ പുസ്തകം പൂര്ത്തിയാക്കാന്‍. ആഗ്രന്ഥങ്ങള്‍ ഉടലെടുത്തതാകട്ടെ ആദിമസഭയുടെ വി.പാരമ്പര്യങ്ങളില്‍ നിന്നും.
യേശുവും അപ്പസ്തോലന്മാരും  വഴിലഭിച്ച പഠനങ്ങളുടെയും പാരമ്പര്യ്ത്തിന്രെയും ബലത്തില്‍ മുന്നോട്ടുപോയ സഭ ഏ.ഡി. 393 ലാണു ബൈബിളിലെ പുസ്തകങ്ങള്‍ ഔദ്യോഗികമായി ആദ്യം അംഗീകരിച്ചതു. അതായതു മൂന്നു നൂറ്റാണ്ടുകളോളം പുതിയനിയമം ഇല്ലാതെയാണു സഭയില്‍ സുവിശേഷപ്രഘോഷണവും മറ്റും നടത്തിയതു. ( ആ വിവരം ഇന്നലെ ഉണ്ടായ കൂട്ടര്‍ക്കു അറിയില്ലെല്ലോ )

അതിലൊക്കെ പ്രധാനം ദൈവനിവേശിത ഗ്രന്ഥങ്ങള്‍ ഏവയെന്നു തീരുമാനിച്ചു അവ ബൈബിളില്‍ ഉള്‍പ്പെടുത്തിയതു സഭയില്‍ നിലനിന്ന പാരമ്പര്യവിശ്വാസത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു.

അപ്പോള്‍ പിന്നെ ദൈവവചനം തന്നെ പറയുന്നു പാരമ്പര്യങ്ങളെ ആദരിക്കാന്‍. പക്ഷേ പുതിയ ആഗതര്‍ക്കു അതു സ്വീകാര്യമല്ല.
പാവങ്ങളെ എല്ലാം അവരുറ്റെ വഴിക്കുതന്നെ വിടുന്നതാണു നല്ലതു. കാരനം എന്തു പറഞ്ഞാലും അവരുടെ ഹ്രുദയത്തില്‍ പ്രവേശിക്കില്ല.

( കടപ്പാടു വചനാധിഷ്ടിത കത്തോലിക്കാവിശ്വാസം ).

Wednesday 6 September 2017

ശുദ്ധീകരണ സ്ഥലം സത്യമോ മിഥ്യയോ ?

രണ്ടുദിവസമായി എന്‍റെ ചിന്ത മുഴുവന്‍ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചാണു. സത്യമോ  മിഥ്യയൊ ?

കടങ്ങള്‍ക്കു പരിഹാരവും, പാപങ്ങള്‍ക്കു മോചനവും രണ്ടുലോകങ്ങളിലും പ്രാപിക്കുമാറാകട്ടെയെന്നു  ബലിയര്‍പ്പണത്തില്‍ പ്രാര്ത്ഥിക്കുന്നു. ഏതാണു ഈ രണ്ടു ലോകം ? ഒന്നു ഈ ഭൂലോകമാണു. മറ്റേലോകം ഏതാണു ?

അനാഫുറാ ആരംഭിക്കുന്നതിനു മുന്‍പു
" വിശുദ്ധ സഭയുറ്റെ മക്കളും വിശ്വാസികളുമായ സകലപരേതരുടേയും ആത്മാക്കളെ എന്നും എന്നേക്കും രണ്ടുലോകങ്ങളിലും മനസലിവുതോന്നി അനുഗ്രഹിക്കുന്നവനുമാകുന്നു. "  1987 ലെ വി.കുര്‍ബാന തക്സാ പേജു 31.
" മഹോന്നതദൈവവും നമ്മുടെ രക്ഷകനുമായ യേശുമിശിഹായുടെ അനുഗ്രഹങ്ങള്‍ ഈ വിശുദ്ധരഹസ്യങ്ങള്‍ വഹിക്കുന്നവരിലുംകൊടുക്കുന്നവരിലും കൈകൊള്ളുന്നവരിലും ഉണ്ടാകട്ടെ. ഇവയില്‍ താല്പര്യപൂര്‍ വ്വം സംബധിച്ച എല്ലാവരിലും പരിശുദ്ധത്രീത്വത്തിന്‍റെ അനുഗ്രഹങ്ങള്‍ രണ്ടു ലോകങ്ങളിലും എന്നേക്കുമുണ്‍റ്റായിരിക്കട്ടെ. "

വി.യാക്കോബിന്‍റെ അനാഫുറാ പേജു 55.

ഇവിടെയെല്ലാം പാപമോചനവും അനുഗ്രഹങ്ങാളും ലഭിക്കുന്ന രണ്ടു ളൊകങ്ങളുണ്ടു. അവയില്‍ ഒന്നാണു ഈ ലോകം. കൂടാതെ മറ്റൊന്നു. അവടെയാണു ശുദ്ധീകരണം നടക്കുന്ന ഒരു ലോകം. പേരു എന്തുമാകാം.
ഈ സ്ഥലത്തെയാണു കത്തോലിക്കാസഭ ശുദ്ധീകരണ സ്ഥലം എന്നുപറയുന്നതു. ഇതു ഒരു വിശ്വാസ സത്യമാകയാല്‍ അതിനെ നിഷേധിക്കുന്നവന്‍ സഭയെ നിഷേധിക്കുന്നു, സഭയെ നിഷേധിക്കുന്നവന്‍ യേശുവിനെ നിഷേധിക്കുന്നു. യേസുവിനെ നിഷേധിക്കുന്നവന്‍ ദൈവത്ത നിഷേധിക്കുന്നു. കാരണം സഭയുടെ തല യേശുവും, യേശുവിന്രെ തല ദൈവവുമാകുന്നു.

സ്വര്‍ഗം, നരകം, പാതാളം, ശുദ്ധീകരണ സ്ഥലം.

ഇങ്ങനെ ഉള്ള സ്ഥലങ്ങള്‍ ഉണ്ടോ ? സ്വര്‍ഗം ഒരു സ്ഥലമാണോ ? നരകം ഒരു സ്ഥലമാണോ ? പാതാളം ഒരു സ്ഥലമാണോ ? ശുദ്ധീകരണ സ്ഥലം ഒരു സ്ഥലമാണൊ ?

ഇങ്ങനെയുള്ള സ്ഥലങ്ങള്‍ ഇല്ല. കാരണം ആത്മാവു സ്ഥലകാലസമയ പെരിമിതികള്‍ക്കു അതീതമാണു. ആത്മാവിനു വസിക്കാന്‍ സ്ഥലം ആവശ്യമില്ല. നിത്യതക്കു സമയ പരിമിതിയില്ല.

ദൈവം വസിക്കുന്നൈടമാണു സ്വര്‍ഗം. ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവന്‍, പ്രപന്‍ചം മുഴുവന്‍ നിറഞ്ഞിരിക്കുന്നവന്‍. അതാണു ദൈവം .അവിടമാണു സ്വര്‍ഗം. ചുരുക്കത്തില്‍ ഇതെല്ലാം ഒരു സ്ഥലമല്ല. ഒരു അവസ്ഥയാണു.

കെടാത്ത തീയും ചാകാത്ത പുഴുവും. അതില്‍ കിടന്നു മനുഷ്യന്‍ നരകത്തിലും, ശുദ്ധീകരനസ്ഥലത്തും വേദന അനുഭവക്കും പോലും ? ഇതു മനുഷ്യനു സങ്കല്പ്പിക്കാന്‍ കഴിയുന്ന ഒരു കാര്യം മാത്രമാണു. മാനുഷീകമായി അങ്ങനെ മാത്രമേ ചിന്തിക്കാന്‍ കഴിയൂ.  ( Anthropological expression )

പിന്നെ എന്താണീവേദന ? കെടാത്ത തീയും, ചാകാത്ത പുഴുവുമില്ലെങ്കില്‍ എങ്ങനെ തീയില്‍ കിടന്നു ഉരുകും ?

ശരീരമില്ലാതെ എങ്ങനെ ഉരുകും ? ആത്മാവിനു എങ്ങനെ ഉരുകാന്‍ പറ്റും, ? തീ ആത്മാവിനെ എങ്ങനെ ബാധിക്കും ?  പിന്നെ എന്താണു ഈ വേദന ?
ദൈവത്തില്‍ നിന്നും വന്ന ആത്മാവു ദൈവത്തില്‍ ചെന്നുചേരണം. ദൈവത്തോടു കൂടെ ആയിരിക്കാനാണു മനുഷ്യന്‍ സ്രിഷ്ടിക്കപ്പെട്ടതു. അതു സാധിക്കാതെ പോകുക - ദൈവം നഷ്ടപ്പെടുക. അതാണു ആത്മാവിന്രെ വേദന.

നരകവേദന ഒരിക്കലും ദൈവത്തെ പ്രാപിക്കാന്‍ പറ്റില്ലെന്നുള്ള അതിവെദന. അതാണു ഒരു ആത്മാവിന്രെ കഠിനവേദന. അതാണു നരകയാതന.

എന്നാല്‍ സൂദ്ധീകരണം ആവശ്യമായ അത്മാവിനും കുറെക്കാലത്തേക്കു ദൈവം ന്ഷ്ടപ്പെടുകയെന്നുള്ല വെദനയാണു. പക്ഷേ അവിടെ പ്രത്യാശയുണ്ടു.

അതിനാണു നാം അവര്‍ക്കുവേണ്ടി പരിഹാര പ്രവര്ത്തികള്‍ ചെയ്യുന്നതു. അതു ആര്‍ക്ക്വേണ്ടി ചെയ്യുന്നോ അവര്‍ക്കുതന്നെകിട്ടുമെന്നല്ല അതിന്‍റെ  ക്രുപദൈവമാണു ആവശ്യക്കാര്‍ക്കു നല്കുക. നമ്മുറ്റെ കടമ അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുക.

ഉദാ.പണക്കാരന്‍ കൂടുതല്‍ പണം ചിലവഴിച്ചു പരിഹാരക്രിയകളോ ദാനധര്മ്മമോ ചെയ്തതിനാല്‍ ആ ആത്മാവിനു അതു ലഭിക്കണമെന്നില്ല. ആര്‍ക്കു കൊടുക്കണമെന്നു ദൈവം നിശ്ചയിക്കുന്നു. കൊടുക്കുന്നു.

അതിനാല്‍ നാം ചെയ്യേണ്ടതു ചെയ്യാന്‍ നാം കടപ്പെട്ടവരാണു.

Tuesday 5 September 2017

ഈ ലോകജീവിത്തിലെ മഹല്‍ സമ്പാദ്യം

കര്ത്താവുമായി സംയോജിക്കുന്നവന്‍ കര്ത്താവുമായി ഏക ആത്മാവായിത്തീരുന്നു.

അത്മാവാണു ജീവന്‍ നല്കുന്നതു ശരീരം ഒന്നിനും ഉപകരിക്കുന്നില്ല.
നഗ്നനായി വന്നു നഗ്നനായിതന്നെ പോകുന്നു.

യേശുവും നഗ്നനായി വന്നു നഗ്നനായിതന്നെ തിരികെപോയി.ഒരു തുണിക്കഷണം പോലും കൊണ്ടുപോയില്ല !

എങ്കില്‍ പിന്നെ ഈ ലോകജീവിതത്തില്‍ നമ്മുടെ നേട്ടം അധവാ സൌഭാഗ്യം എന്താണു ?

ജീവിതാന്ത്യത്തില്‍ ഒരാള്‍ക്കു ലഭിക്കുന്ന സൌഭാഗ്യകരമായ മരണമാണു അയാളുടെ നേട്ടം !

മരണം ഭയാനകമല്ല പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനമാണു !

" ദാഹിക്കുന്നവനു ജീവജലത്തിന്‍റെ ഉറവയില്‍ നിന്നു സൌജന്യമായി ഞാന്‍ കൊടുക്കും .വിജയം വരിക്കുന്നവനു ഇവയെല്ലാം അവകാശമായിലഭിക്കും. ഞാന്‍ അവനു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും ." ( വെളി.21: 6- 7 )

ഭയപെടേണ്ടവര്‍

" എന്നാല്‍ ഭീരുക്കള്‍ ,അവിശ്വാസികള്‍, ദുര്‍ മാര്‍ഗഇകള്‍ ,കൊലപാതകികള്‍ ,വ്യഭിചാരികള്‍, .......... എന്നിവരുടെ ഓഹരി തീയും ഗധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം ." ( വെളി.21: 8).

ഇവരെ സംബന്ധിച്ചു മരണം ഭയാനകമായിരിക്കും.

" മ്രുതിയാര്ന്നോരേ - സൌഭാഗ്യം
നിങ്ങക്കുത്ഥാനത്തിന്‍ നാളില്‍
ഉള്‍ക്കൊണ്ടൊരുയിരിന്‍ തിരുമെയ്യും
മോചനമേകും- തിരുരക്തമതും
നിങ്ങളെ നിര്ത്തീടും - വലഭാഗേ ."  ( മലങ്കരകത്തോലിക്കരുടെ ശവസ്ംസ്കാരം )

മരിച്ചവരേ, ഉയിര്‍പ്പുനാളില്‍ നിങ്ങള്‍ക്കു സൌഭാഗ്യം. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ഭക്ഷിച്ച ജീവനുള്ള ശരീരവും  പാനം ചെയ്ത പാപപരിഹാരപ്രദമായ തിരു രക്തവും നിങ്ങളെ വലതു ഭാഗത്തു നിര്ത്തും.

പുനരുദ്ധാനത്തെ പറ്റി ശ്ളീഹാ പറയുന്നതു സ്രദ്ധിക്കാം.

" മരിച്ചവര്‍ ഉയിര്‍പ്പിക്കപെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്നാനം സ്വീകരിക്കണം ? " ( 1കോറ്.15: 29 )

ശ്ളീഹായുടെ ഉപദേശം

" സഹോദരരേ പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഖിക്കാതിരിക്കാന്‍ നിദ്രപ്രാപിച്ചവരെ പറ്റി നിങ്ങള്‍ക്കു അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തൂ എന്നു നാം വിശ്വസിക്കുന്നതുപോലെ യേശുവില്‍ നിദ്ര പ്രാപിച്ചവരെ ദൈവം അവനോടുകൂടി ഉയിര്‍പ്പിക്കും.    ( 1തെസേ.4:13 -14 )

തിരുശരീര രക്തങ്ങള്‍ ഭക്ഷിക്കുന്നവര്‍ ജീവിക്കുമെന്നുള്ള ഉറപ്പു.
" മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ത്തില്‍ നിന്നും ഇറങ്ങിയ അപ്പമാണു. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗ്അത്തില്‍ നിന്നും ഇറങ്ങിയ ജീവനുള്ള അപ്പം ഞാനാണു. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു. " ( യോഹ.6: 50 - 51 )

എങ്ങനെയാണു ഭക്ഷിക്കേണ്ടതു ?

" തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്ത്താവിന്‍റെ അപ്പത്തില്‍ നിന്നു ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയുകയും ചെയ്താല്‍ അവന്‍ കര്ത്താവിന്‍റെ ശരരരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പത്തില്‍ നിന്നും ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും ( 1കോറ.11: 27 - 29 )
ചുരുക്കത്തില്‍ കര്ത്താവിന്‍റെ തിരുശരീരരക്തങ്ങള്‍ യോഗ്യതയോടെ ഭക്ഷിക്കുന്നവര്‍ക്കു ജീവനും അയോഗ്യതയോടെ ഭക്ഷിക്കുന്നവര്‍ക്കു മരണവും സംഭവിക്കുന്നു. അവരാണു മരണത്തെ ഭയപ്പെടുന്നതു.

Monday 4 September 2017

സ്നേഹത്തിന്‍റെ ദാരിദ്യ്രം ആന്തരീക മുറിവിനു കാരണമാകുന്നു.

അതു കുടുംബപ്രശ്നങ്ങളിലേക്കു നയിക്കുന്നു.

എന്താണു പരിഹാരം ?  ഓര്‍ക്കുക  !

"  The Family that Prays together Stays together  "

ഒരുമിച്ചു പ്രാര്ത്ഥിക്കുന്ന കുടുംബം ഒരുമയില്‍ നിലനില്ക്കും.

അകുടുംബത്തില്‍ കാണുന്ന 3 പ്രത്യേകതകള്‍ !
1) ഒന്നിച്ചു പ്രാര്ത്ഥിക്കും.
2) ഒന്നിച്ചു ഭക്ഷണം കഴിക്കും.
3) എല്ലാകാര്യവും ഒന്നിച്ചിരുന്നു പങ്കു വയ്ക്കും..

ഭാര്യയും ഭ്ര്ത്താവും തനിയെ ശ്രദ്ധിക്കേണ്ടതു.
പുരുഷന്‍ ചിന്തിക്കുന്നതുപോലെ  സ്ത്രീക്കോ , സ്ത്രീ ചിന്തിക്കുന്നതുപോലെ പുരുഷനോ ചിന്തിക്കാന്‍ പറ്റില്ലെന്നു പരസ്പരം മനസിലാക്കുക.

ജീവിതപ്രശ്നങ്ങള്‍ സ്നേഹമുള്ലവരുമായി പങ്കു വെച്ചെങ്കില്‍ മാത്രമേ സ്ത്രീക്കു പിരിമുറുക്കത്തില്‍ നിന്നും രക്ഷപെടാന്‍ സാധിക്കൂ വെന്നുള്ള ക്കര്യം പുരുഷന്‍ മനസിലാക്കി. സ്ത്രീയുടെ ബുദ്ധിമുട്ടുകളും, സങ്കടങ്ങളും, എല്ലാപ്രശ്നങ്ങളും അവള്‍ പറയുമ്പോള്‍ അതു ശ്രദ്ധയോടേ കേള്‍ക്കാനുള്ള മനോഭാവം പുരുഷനു ഉണ്ടാകണം.

ചിലപ്പോള്‍ 100 പ്രാവശ്യം കേട്ട കാര്യ്മായതിനാല്‍ കേള്‍ക്കാന്‍ താല്പര്യമില്ലെങ്കില്‍ ക്കൂടി കേള്‍ക്കുന്നതായി ഭാവിച്ചു ഇരുന്നുകൊടുക്കുകയെങ്കിലും ചെയ്യുക. ഇതില്‍ ക്കൂടി അവളുടെ ഹ്രുദയ ഭാരം കുറക്കാന്‍ സാധിക്കും.

മക്കള്‍ക്കു നല്ലമോഡലായിരിക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. പ്രത്യേകിച്ചു കൌമാരത്തില്‍ എല്ലാകാര്യവും അവര്‍ക്കു സ്വ്തന്ത്രമായി പറയാന്‍ സാധിക്കുന്ന കൂട്ടുകാരെപ്പോലെ മാതാപിതാക്കള്‍ ആയിരിക്കുക.
പ്രത്യേകിച്ചു പെണ്‍ കുട്ടികള്‍ക്കു എല്ലാ കാര്യവും ഓരോ ദിവസവും അമ്മയോടു പറയാന്‍ സാധിക്കുന്ന വിധ ത്തില്‍ അമ്മമാര്‍ അവരുമായി സഹകരിക്കുക.

അങ്ങനെ കുടുബ സമാധാനം നിലനിര്ത്താം !

Sunday 3 September 2017

യേശുവിന്‍റെയും അപ്പസ്തോലന്മാരുടേയും കാലത്തു നടന്ന സംഭവങ്ങ്ള്‍ മുഴുവന്‍ ബൈബിളില്‍ ഉണ്ടോ ?

യേശുവിന്‍റെയും അപ്പസ്തോലന്മാരുടേയും കാലത്തു നടന്ന സംഭവങ്ങ്ള്‍ മുഴുവന്‍ ബൈബിളില്‍ ഉണ്ടോ ?

യാദ്രിശ്ചികമായി കണ്ടതു കൊണ്ടു എഴുതുകയാണു. അറിയാനാണു ചോദ്യമെങ്കില്‍ സഭയുടെ ആരംഭത്തിലേക്കുപോകേണ്ടിവരും.!

200 വര്ഷത്തിനിപ്പുറമുള്ളകാര്യങ്ങള്‍ മാത്രം മനസിലാക്കിയാല്‍ തെറ്റും.   2000 വര്ഷത്തിനപ്പുറത്തെ കാര്യങ്ങള്‍ മനസിലാക്കണം.

ബൈബിള്‍ ഉണ്ടാകുന്നതിനു മുന്‍പ് സഭ എപ്രകാരമാണു പ്രവര്ത്തിച്ചതു ?

എപ്പോള്‍ എന്തിനാണു ബൈബിള്‍ ഉണ്ടായതു ? ഇതാണു ബൈബിള്‍ എന്നുപറഞ്ഞു ലോകത്തിനു കാണിച്ചുകോടുത്തതാരാണു ? ( ധാരാളം ലേഖനങ്ങളും സുവിശെഷങ്ങളും ഉണ്ടായിരുന്നു. അവയില്‍ നിന്നും തിരിഞ്ഞെടുത്തതാണു ഇന്നത്തെ ബൈബിള്‍ )

ബൈബിളിനകത്തുനിന്നു 6 പുസ്തകം നീക്കി കളഞ്ഞതു ആരാണു ?

ബൈബിളിനെക്കുറിച്ചു യോഹന്നാന്‍ പറഞ്ഞിരിക്കുന്നതു മനസിലക്കണം.

ബൈബിള്‍ (പുതിയനിയമം ) എഴുതപ്പെടുന്നതിനു മുന്‍പു സഭയില്‍ ഉണ്ടായിരുന്നതു വി. പാരമ്പര്യം മാത്രമാണു. പാരമ്പര്യ്ത്തില്‍ നിന്നുമാണു ബൈബിള്‍ ഉണ്ടായതു.

പാരമ്പര്യം മുഴുവന്‍ ബൈബിളില്‍ എഴുതിയിട്ടില്ല. അതു മനസിലാകണമെങ്കില്‍ യോഹ. 21:25 ല്‍ പറഞ്ഞിരിക്കുന്ന കര്യം മനസിലാക്കണം.

ബൈബിള്‍ പുര്ണ മല്ലെന്നും ബൈബിളില്‍ പറയാത്ത അനവധി കാര്യങ്ങള്‍ സഭയിലുണ്ടെന്നും അതൊക്കെ വി.പാരമ്പര്യത്തില്‍ ക്കൂടിയാണു സഭ പഠിപ്പിക്കുന്നതെന്നുമൊക്കെ മനസിലാക്കേണ്ടിയിരിക്കുന്നു. എങ്കിലേ ഈ സംശയം മാറുകയുള്ളു..

എതെങ്കിലുമൊരു സായിപ്പു പറയുന്നതല്ലകേള്‍ക്കേണ്ടതു . സഭയെയാണു കേള്‍ക്കേണ്ടതു. ആറ്റില്‍ കുളിച്ചതുകൊണ്ടു പരിശുദ്ധാത്മാവിനെലഭിക്കില്ല.
സ്നാനം സ്വീകരിച്ചിട്ട് പരിശുദ്ധാത്മാവിനെ ലഭിക്കതിരുന്നിട്ട് സമരിയാവരെ പോയി പത്രോസും മറ്റും കൈ വച്ചുപ്രാര്‍ത്ഥിച്ചപ്പോഴാണെല്ലോ അവര്‍ക്കു പരി. ആത്മാവീനെ ലഭിച്ച്തു ? ( അപ്പ.8:16-17)

ആറ്റില്‍ കുളിച്ചിട്ടു പരിശുദ്ധാത്മാവിനെ കിട്ടിയെന്നും പറഞ്ഞു നടക്കുന്നവര്‍ക്കൊന്നും പരി. ആത്മാവു കാണില്ല. അതുകൊണ്ടാണു അവ്ര്‍ സഭയേയും മറിയത്തെയും ഇന്‍ഡിറക്ട്ടായി യേശുവിനെയും പിതാവായ ദൈവത്തെയും എതിര്‍ക്കുന്നതു.

അവര്‍ ആദിമസര്‍പ്പത്തിന്‍റെ കൂട്ടാളികളും പങ്കാളികളുമാകുന്നു. അവസാനവിധിയില്‍ യേശു അവരോടു പറയും  ഞാന്‍ നിങ്ങളെ അറിയുന്നില്ല. അവ്ര്‍ അല്‍ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയുമൊക്കെ നടത്തും. (മത്താ.7:22 )

അതിനാല്‍ നമ്മള്‍ വളരെ സൂക്ഷിക്കണം. സഭക്കു പുറത്തുള്ലവരുമായി സംവാദത്തില്‍ ഏര്‍പ്പെടാം. പക്ഷേ വിശ്വാസം മുറുകിപ്പിടിക്കണം. വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ടു അവരെ എതിര്‍ക്കാം.

Saturday 2 September 2017

തനിതു വിധി ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും !

ഗ്രീക്കു ചിന്തകര്‍ പറയും മനുഷ്യാ നീ നിന്നെതന്നെ അറിയുക യെന്നു .  ഒരു തരത്തില്‍ അങ്ങനെ അറിയുന്നവന്‍ ഭാഗ്യവാനാണു. അവന്‍ അവനെ തന്നെ അറിഞ്ഞുകഴിയുമ്പോള്‍ അവനെ തന്നെ അവനു വിധിക്കാന്‍ പറ്റുന്നു. തനിതു വിധി ജീവിച്ചിരിക്കുമ്പോഴും മരണശേഷവും.

മനുഷ്യാ !  നീ ജീവിച്ചിരിക്കുമ്പോള്‍ നിന്നെതന്നെ വിധിച്ചാല്‍ മരണശേഷമുള്ള സ്വയം വിധി ( തനിതു വിധി ) അനുകൂലവും അല്ലെങ്കില്‍ പ്രതികൂലവും ആയിരിക്കും.

ജീവിച്ചിരിക്കുമ്പോള്‍ തന്നെതന്നെവിധിച്ചാല്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ തിരുത്തി നന്നായി ജീവിക്കാന്‍ സാധിക്കും. അങ്ങനെ ചെയ്താല്‍ മരണശേഷമുള്ള തനിതു വിധിയില്‍ ദു:ഖിക്കേണ്ടിവരില്ല.
അതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ സ്വയം മനസിലാക്കുകയും സ്വയം വിധിക്കുകയും കുറവുകളെ സ്വയം പരിഹരിക്കുകയും ചെയ്താല്‍ ജീവിതം ധന്യമാകും. മരണശേഷമുള്ല സ്വയം  വിധിയില്ക്കൂടി സന്തോഷത്തിലേക്കു പ്രവേശിക്കാന്‍ കഴിയും.

അതിനാല്‍ മറ്റുള്ളവരുടെ കുറവിനെ കാണുന്നതിനു പകരം സ്വന്ത  കുറവുകളെ കണ്ടെത്താനുള്ള ശ്രമമാണു നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്യേണ്ടതു. അങ്ങനെ ചെയ്യുന്നതുകൊണ്ടൂ നമ്മുടെ ജീവിതക്രമീകരണങ്ങള്‍ ണടത്തുവാന്‍ നമുക്കു കഴിയും. അതു ഒരു ഭാഗ്യപ്പെട്ട മരണത്തിലേക്കു നമ്മേ നയിക്കും. അതിനു നമുക്കു ഇടയാകട്ടെയെന്നു പ്രാര്ത്ഥിക്കുന്നു. 

Friday 1 September 2017

പ്രത്യാശയോടു കൂടിയ ജീവിതം

മനുഷ്യര്‍ പ്രത്യാശയുള്ലവരായിരിക്കണം !
പ്രത്യാശയില്ലാത്തവരെപ്പോലെ ദുഖിക്കാതിരിക്കാന്‍ അറിവുള്ളവരായിരിക്കണം

നിദ്രപ്രാപിച്ചവരെ ക്കുറിച്ചു അറിവുള്ളവരാകാന്‍ ശ്ളീഹായുടെ ആഹ്വാനം.

ശ്ളീഹാ 2 കൂട്ടം കാര്യങ്ങളാണു നമ്മേ ഉല്ബോധിപ്പിക്കുന്നതു.

1) പ്രത്യാശയില്ലാത്തവരെ പ്പോലെ നിങ്ങള്‍ ദുഖിക്കരുതു.
2) യേശുവില് നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്പ്പിക്കും

പ്രത്യാശയുടേയും ആശ്വാസത്തിന്റെയും വചനങ്ങളാണു നാം ശ്രവിച്ചതു.
അതിനാല്‍  നമുക്കു ഉണര്ന്നു സുബോധമുള്ളവരായിരിക്കാം.
കാരണം നമ്മളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും പുത്രന്മാരാണു. നമ്മള്‍ ആരും തന്നെ രാത്രിയുടെയൊ അന്ധകാരത്തിന്റെയൊ മക്കളല്ല.

മരണത്തില്നിന്നും നമ്മേരക്ഷിക്കാനാണു യേശു നമുക്കുവേണ്ടിമരിച്ചതു.
“ ഉറക്കത്തിലും ഉണര്വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണു അവന്‍ നമുക്കുവേണ്ടി മരിച്ചതു “ (1തെസ.5:10 )

അതിനാല്‍ നമുക്കു നന്മയെ മുറുകെപിടിക്കുകയും എല്ലാത്തരം തിന്മയില്‍ നിന്നും അകന്നു നില്ക്കുകയും ചെയ്യാം.

അവസാനം കാഹളധ്വനിമുഴങ്ങുകയും കര്ത്താവു സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരികയും ചെയ്യുമ്പോള്‍ ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്ത്തെഴുനേല്ക്കും.

“ഇതില്‍ നിങ്ങള്‍ വിശ്മയിക്കേണ്ടാ. എന്തെന്നാല്‍ കല്ലറകളില്‍ ഉള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മചെയ്തവര്‍ ജീവന്‍റെ ഉയിര്‍പ്പിനായും ,തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും . ( യോഹ.5: 28 - 29 )

എന്തിനാണു ദൈവം മനുഷ്യപുത്രിയില്‍ നിന്നും ജനിച്ചതു? മഹോന്നതനായ ദൈവം എന്തിനു നിസാരനായ, പാപം ഒഴികെ മറ്റെല്ലാത്തിലും  മനുഷ്യനു തുല്ല്യനായ ഒരു മനുഷ്യനായി അവതരിച്ചു സ്വയം ശത്രുക്കളുടെ കൈകളില്‍ ഏല്പ്പിച്ചു കൊടുത്തു രക്തം ചിന്തി മരിക്കാന്‍ തിരുമനസായതു മനുഷ്യനെ രക്ഷിക്കാനാണു. മനുഷ്യന്‍റെ പാപം സ്വയം ഏറ്റെടുത്തു അവനുവേണ്ടി പരിഹാ രം ചെയ്തു അവനെ സ്വര്‍ഗഭാഗ്യത്തിനു അവകാശിയാക്കാനായിരുന്നു.

യേശുവിനു മുന്‍പു ഒരു മനുഷ്യനും സ്വയമായി രക്ഷിക്കപ്പെടാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ യേശു എല്ലാമനുഷ്യരേയും രക്ഷയുടെ പാതയിലാക്കി. ഇനിയും അവന്‍ വിചാരിച്ചാല്‍ രക്ഷപെടുവാന്‍ അവനു സാധിക്കും. യേശു സമ്പാദിച്ചരക്ഷ ഓരോ മനുഷ്യനും അവന്‍റെ സ്വന്തമാക്കണം. ജീവനും മരണവും അവന്‍റെ മുന്‍പിലുണ്ടു ഏതുവേണമെങ്കിലും അവനു തിരഞ്ഞെടുക്കാം   അതിനുള്ള സ്വാതന്ത്ര്യം അവനുണ്ടു.

മരിക്കുന്നതുവരെ ഒരു മനുഷ്യനും രക്ഷിക്കപ്പെട്ടെന്നും പറഞ്ഞിരിക്കരുതു. കാരണം അവന്‍ രക്ഷയുടെ പാതയിലാണു സൂക്ഷിച്ചില്ലെങ്കില്‍ വീണുപ്പൊകാം.

വീഴ്ച്ച 2 തരത്തിലുണ്ടു.

മരണകരമായ വീഴ്ച്ചയും, നിസാരമായ വീഴ്ച്ചയും.

അധവാ. മരണകരമായ പാപവും ലഘുവായ പാപവും.

മരണകരമായ പാപത്തോടെ മരിച്ചാല്‍ പിന്നെ അതില്‍ നിന്നും രക്ഷപെടുവാന്‍ സാധിക്കില്ല. അവനു രണ്ടാം മരണമാകുന്ന ചുഴിയില്‍ നിന്നും രക്ഷപെടാന്‍ പറ്റില്ല.

എന്നാല്‍ ലഘുവായ പാപത്തോടെ മരിക്കുന്നവന്‍ നിത്യമായി നശിച്ചുപോകില്ല അവനു പ്രത്യാശയുണ്ടു. അവസാനത്തെ കൊച്ചുകാശു കൊടുത്തുവീട്ടുമ്പോള്‍ അവന്‍ രക്ഷിക്കപ്പെടും.

അതിനാല്‍ ഇഹത്തിലെ ജീവിതത്തില്‍ മാരകമായ പാപത്തില്‍ വീഴാതിരിക്കാന്‍ ശ്രമിക്കാം . വീണാല്‍ അതില്‍ നിന്നും രക്ഷപെടുവാനാണു .കെട്ടാനും അഴിക്കാനുമുള്ള അധികാരം യേശു ശിഷ്യന്മാര്‍ക്കു കൊടുത്തതു. ചെയ്തതെറ്റു  അനുതാപത്തോടെ  ഏറ്റുപറഞ്ഞാല്‍ അവിടുന്നു നമ്മോടു ക്ഷമിക്കും.

അതിനാല്‍ പ്രത്യാശയോടെ നമുക്കു ജീവിക്കാം !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...