Thursday 11 May 2017

MELCHIZEDEK

ദൈവത്തിനു ജാതി ഒരു പ്രശ്നമല്ല .അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതന്‍ ഒരു വിജാതീയന്‍

MELCHIZEDEK

" Without father , without mother ,without genealogy , having neither beginning of days nor end of life , but resembling the Son of God ,he  remains a priest for ever ."  ( Heb.7:3 )

ഈ 7:3. ഗ്രീക്കില്‍ പറഞ്ഞിരിക്കുന്നതു. അയാള്‍ക്കു പിതാവോ മാതാവോ ,വംശാവലിയൊ മരണമോ ജനനമോ ഇല്ലായിരുന്നു.

ഇതുതന്നെ പ്ശീത്താബൈബിളില്‍ പറഞ്ഞിരിക്കുന്നതു :

" അയാളുടെ മാതാപിതാക്ക്ന്മാരെയോ ജനന മരണത്തെയോകുറിച്ചു ഒന്നും വംശാവലിയില്‍ എഴുതിയിട്ടില്ല."

ഇതിനു മുന്‍പു ഒരിക്കല്‍ മെല്ക്കിസെദേക്കിനെ ക്കുറിച്ചു എഴുതിയതു ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം സലേമിന്‍റെ രാജാവും, അത്യുന്നതനായ ദൈവത്തിന്‍റെ പുരൊഹിതനുമായിരുന്നു. പക്ഷേ ഇസ്രായേലിന്‍റെ വംശാവലിയില്‍ പെടാത്ത വിജാതീയ പുരോഹിതനായിരുന്നു.

എന്നാലും അബ്രഹാത്തെക്കാളും വലിയവനായിരുന്നു. അതുകൊണ്ടാണു മെല്ക്കിസ്ദേക്കു അബ്രഹാമിനെ അനുഗ്രഹിക്കുന്നതും, അബ്രഹാമില്‍ നിന്നു ദശാംസം സ്വീകരിക്കുന്നതും.

ക്രിസ്തു നിത്യപുരോഹിതന്‍ !

" നീ മെല്ക്കിസദേക്കിന്‍റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നുവെന്നു അവനെക്കുറിച്ചു സാക്ഷ്യം ഉണ്ടു. ( സങ്കീ.110:4 )
യേശു എന്നേക്കുമുള്ള പുരോഹിതനാണു.

ബാക്കിയുള്ള പുരോഹിതര്‍ എന്നേക്കുമല്ലായിരുന്നു.കാരണം മരണം അവരുടെ ശുസ്രൂഷ അവസാനിപ്പിച്ചിരുന്നു. ചുരുക്കത്തില്‍ എന്നേക്കും ആരും തുട്ര്ന്നില്ല.

" എന്നാല്‍ യേശുവാകട്ടെ എന്നേക്കും നിലനില്ക്കുന്നതുകൊണ്ടു അവന്‍റെ പൌരോഹിത്യം കൈമാറപ്പെടുന്നില്ല. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ടു. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു." (ഹെബ്ര.7:24-25)

മെല്ക്കിസദേക്കിനെപ്പറ്റി അല്പം കൂടി  വിശദമായി ചിന്തിച്ചാല്‍
ക്രിസ്തുവില്‍ പൂര്ത്തീകരിക്കാനിരിക്കുന്ന ചിലപ്ഴയനിയമ സത്യങ്ങളല്ലേ മല്ക്കിസ്ദേക്കില്‍ നാം കാണുക ? പഴയനിയമ പാഠങ്ങളെല്ലാം ക്രിസ്തുവില്‍ പൂര്ത്തിയായിയെന്നതാണു ഹെബ്രയാലേഖനത്തില്‍ നാം കാണുക. യേശുക്രിസ്തു മഹത്വപൂര്ണനായ പുത്രനും, നിത്യനായ ശ്റേഷ്ട പുരോഹിതനുമാണെന്നാണു ഹെബ്രായര്‍ 7 മുതല്‍ 10 വരെ അധ്യായങ്ങളിലെ മുഖ്യ പ്രമേയം.

മല്ക്കിസദേക്കു

ഉല്പത്തി 14: 17 - 20 ലാണു ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നതു. സലേം രാജാവു. സാലേം എന്ന വാക്കിനു = സമാധാനം എന്നാണു അര്ത്ഥം .സെദെക്ക് എന്നാല്‍ ധാര്മ്മികതയെന്നുമാണു. ചുരുക്കത്തില്‍ സമാധാനത്തിന്‍റെയും ധാര്മ്മികതയുടേയും രാജാവാണു മെല്ക്കിസദേക്കു.
ക്രിസ്തുവിന്‍റെ പഴയനിയമത്തിലെ പ്രതിരൂപമാണു മെല്ക്കി സദേക്കു. മെല്‍ ക്കിസദേക്കു അബ്രഹാമില്‍ നിന്നും ദശാംശം സ്വീകരിച്ചിട്ടു അബ്രഹാമിനെ അനുഗ്രഹിച്ചു. ദശാംശം സ്വീകരിക്കുന്നവനാണു കൊടുക്കുന്നവനെക്കാള്‍ ശ്രേഷ്ഠന്‍. അതിനാല്‍ മെല്‍ക്കിസദേക്കു ലേവായ പുരോഹിതന്മാരെക്കാള്‍ ശ്രേഷ്ടനാണെന്നു ഹെബ്രായ ലേഖകന്‍ സ്ഥാപിക്കുന്നു.

അരംഭമോ അവസാനമോ ഇല്ലാത്തതുകൊണ്ടു നിത്യനായ പുരോഹിതന്‍റെ പ്രതിരൂപമാണു മെല്ക്കി സദേക്കു. ലേവായ പുരോഹിതന്മാരുടെ ബലി അപൂര്ണമായിരുന്നു. അവര്‍ സമര്‍പ്പിച്ച മ്രുഗബലികള്‍ക്കു മനുഷ്യരുടെ പാപം ഉല്മൂലനം ചെയ്യാനുള്ള ശക്തി ഇല്ലായിരുന്നു. തന്നിമിത്തം അവരുടെ ബലികള്‍ ആവര്ത്തിച്ചുകൊണ്ടിരുന്നു.

എന്നാല്‍ മെല്ക്കിസദേക്കിന്‍റെതുപോലെ നിത്യം നിലനില്ക്കുന്നതാണു ക്രിസ്തുവിന്‍റെ പൌരോഹിത്യം മരണത്തെ ജയിച്ചു ഉയിര്ത്തെഴുനേറ്റ ക്രിസ്തു എന്നും നിലനില്ക്കുന്നു. തന്‍റെ ഏകബലി അര്‍പ്പണത്തിലൂടെ മനുഷ്യകുലത്തിന്‍റെ പാപങ്ങള്‍ എന്നേക്കുമായി അവിടുന്നു നീക്കിക്കളഞ്ഞു.

പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്തു ഇരുന്നുകൊണ്ടു പുരോഹിതശുസ്രൂഷതുടരുന്നതിനാല്‍ സംത്രിപ്തിയോടെ ദൈവസിംഹാസനത്തെ സമീപിക്കാന്‍ മനുഷ്യനു കഴിയും .

സംഗ്രഹം

മെല്ക്കി സദേക്കു ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രതിരൂപം മാത്രമാണു. ഒരു കാര്യത്തില്‍ മാത്രമേ ക്രിസ്തുവും മെല്ക്കിസദേക്കും തമ്മില്‍ സാമ്യമുള്ളു. മെല്ക്കിസദേക്കിനു ആരംഭമോ അവസാനമോ ഇല്ലാത്തതുപോലെ ക്രിസ്തുവും ആദ്യന്തവിഹീനനാണു. അവിടുത്തെ പൌരോഹിത്യവും സനാതനമാണു. അതിനപ്പുറത്തു ക്രിസ്തുവിന്‍റെ പൌരോഹിത്യവും ,മെല്ക്കിസദേക്കിന്‍റെ പൌരോഹിത്യവും തമ്മില്‍ സാമ്യമില്ല. പൌരോഹിത്യ ധര്മ്മാനുഷ്ടാനത്തില്‍ ക്രിസ്തു മെല്ക്കിസദേക്കിനെക്കാളും ലേവ്യാപുരൊഹിതന്മാരേക്കാളും വ്യത്യസ്തനും ഉന്നതനുമാണു. കാരണം തന്നെതന്നെ ബലി അര്‍പ്പിച്ചുകൊണ്ടു ബലി അര്‍പ്പകനും ബലിവസ്തുവും ഒന്നായി രൂപാന്തരപ്പെടുത്തി.

യധാര്ത്ഥത്തിലുള്ല ബലി ഗാഗുല്ത്തായില്‍ അര്‍പ്പിക്കുന്നതിനു മുന്‍പു മല്ക്കിസദേക്കു ബലിക്കു ഉപയോഗിച്ച അപ്പവും വീഞ്ഞുമാണു യേശുവും അന്ത്യ അത്താഴസമയത്തു പ്രതീകാല്മകമായി തന്രെ തിരുശരീരരക്തങ്ങളായി ശിഷ്യന്മാര്‍ക്കു വീതിച്ചുകൊടുത്തിട്ടു തന്‍റെ പുരോഹിത്ന്മാര്‍ തന്രെ ഓര്മ്മക്കായി ആ ബലി ആവര്ത്തിക്കാനും കല്പിച്ചു. യേശു കാല്വരിയില്‍ അര്‍പ്പിച്ച ബലി പുനരാവര്ത്തിക്കപ്പെടുക സാധ്യമല്ല. പക്ഷേ അതേ ബലിതന്നെ കൌദാശികമായി ഇന്നും സഭയില്‍ ആവര്ത്തിക്കപ്പെടുന്നു. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...