Friday 5 May 2017

ജ്ഞാനസ്നാനം

ക്രിസ്തീയ സ്നാനത്തെക്കുറിച്ചു പലപ്പോള്‍ എഴുതി !
എന്നിട്ടും പലരും വീണ്ടും വികലമായി ചിന്തിക്കുന്നു.

ഒരു പ്രാവശ്യം കൂടെ എഴുതുന്നു.പൊതുവായ ഒരു അറിവു മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളു.

യേശു സ്വീകരിച്ചതും, അവസാനം പറഞ്ഞതും ചിന്തിക്ക !

യേശു ആറ്റില്വെച്ചു യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിച്ചു എന്തിനായിരുന്നു ? പാപമോചനത്തിനല്ല
മരണത്തിനു മുന്‍പു പറഞ്ഞു എനിക്കു ഒരു മാമോദീസാസ്വീകരിക്കാനുണ്ടു. യേശുവിന്‍റെ സ്നാനം ഏതായിരുന്നു ?

വികലമായ അറിവു അപകടം വരുത്തിവെയ്ക്കുന്നു.

ജ്ഞാനസ്നാനവും, കുളിയും .

ജ്ഞാനസ്നാനം എന്നുപറഞ്ഞാല്‍ കുളിയെന്നു അര്ത്ഥമില്ല. അതില്‍ കൂടി എന്താണു നടക്കുന്നതു ?  " വീണ്ടും ജനനമാണു " നടക്കുന്നതു.
" വീണ്ടും ജനിക്കുക"യെന്നുപറഞ്ഞാല്‍ ഉത്തര അറാമായയില്‍ ഈ പ്രയോഗം അര്ത്ഥമാക്കുന്നതു , ചിന്തകളിലും ശീലങ്ങളിലും മാറ്റം വരുത്തുകയെന്നാണു. എന്നാല്‍ ദക്ഷിണ അറാമായാ വശമായിരുന്ന നിക്കോദേമോസിനു അതുമനസിലായില്ല.

ദൈവരാജ്യപ്രവേശനം

ദൈവരാജ്യ പ്രവേശനത്തിന്‍റെ വ്യവസ്ഥയെക്കുറിച്ചാണു യേശു സംസാരിക്കുന്നതു. തെരഞ്ഞെടുക്കപെട്ടജനത്തിലെ അംഗം ആയതുകൊണ്ടു -- അബ്രാഹത്തിന്‍റെ പുത്രനായതുകൊണ്ടുമാത്രം -- അതു സാധിക്കയില്ല. അതിനു ഉന്നതത്തില്‍ നിന്നുള്ള പുനര്‍ജന്മം . ഒരു പുതിയ ജീവിതശൈലി ആവശ്യമാണു. പുനര്‍ജന്മം പരിശുദ്ധാത്മാവിന്‍റെ ക്രുപാപ്രവര്ത്തനത്തെ ശൂചിപ്പിക്കുന്ന ജലം വഴിയുള്ള മാമോദീസായിലൂടെയണു സാധിക്കുന്നതു . പുനര്‍ജന്മം പരിശുദ്ധാത്മാവിലാരംഭിക്കുന്ന പുതിയ ജീവിതമാണു. ഇതു ഒരു നിഗൂഢരഹസ്യമാകയാല്‍ മനസിലാക്കുക അത്ര എളുപ്പമല്ല. സ്വഭാവിക ജലത്തില്‍പോലും അഗ്രാഹ്യങ്ങളായ പല കാര്യങ്ങള്‍ ഉണ്ടെല്ലോ ? കാറ്റിന്‍റെ പ്രവര്ത്തനം അതിനു ഒരു ഉദാഹരണം മാത്രം( ഒരിക്കല്‍ യേശു പറഞ്ഞതാനെല്ലോ?)

അതിന്‍റെ ഉല്ഭവവും ലക്ഷ്യവും നിഗൂഢമായിരിക്കുന്നതുപോലെ പരിശുദ്ധാത്മാവിന്‍റെ പ്രവര്ത്തനരീതിയും നിഗൂഢമാണു.
ചുരുക്കത്തില്‍ "വീണ്ടും ജനിക്കുക"യെന്നു പറഞ്ഞാല്‍ അറ്റില്‍ ചാടിമറിയുകയോ ,മുക്കി താഴ്ത്തുകയോ അല്ല. അതു ഒരു പുതിയ ജീവിതക്രമമാണു. ഒരു പുതിയ ജീവിതശൈലിയാണു. പരിശുദ്ധാത്മാവിലാരംഭിക്കുന്ന പുതിയ ജീവിതക്രമമാണു.

അത്മീയമായ പുനര്‍ജന്മം. അതാണു യേശുപറഞ്ഞതിന്‍റെ അര്ത്ഥം .

അതുമനസിലാക്കാതെ ,ആറ്റിലെ ആഴത്തില്‍ മുങ്ങിയതുകൊണ്ടോ മലര്ത്തി അടിച്ചതുകൊണ്ടോ ആരും രക്ഷ്നേടുകയില്ല.
പായനിയമത്തില്‍ ഉള്ളതുതന്നെ പൂര്ത്തീകരിക്കുന്നു.
പുതിയ നിയമം പഴയനിയമത്തിന്‍റെ തുടര്‍ച്ചയാണു. അവിടെ നടന്നിരുന്നതിനു പുതിയ മാനങ്ങളും പുതിയ അര്ത്ഥവും അധവാ പൂര്‍ണമായ അര്ത്ഥം യേശുകൊടുത്തു. പഴയനിയമത്തില്‍ വെള്ളം (ശൂദ്ധജലം ) തളിച്ചു വിശുദ്ധീകരിക്കുന്നുണ്ടു .ആജലത്തിന്‍റെ അംശം ശരീരത്തില്‍ പതിക്കുമ്പോള്‍ അവന്‍ ശുദ്ധനാക്കപ്പെടുന്നു.

ശുദ്ധജലം തളിക്കല്‍

" ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും .നിങ്ങളുടെഎല്ലാമാലിന്യങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപെടും." ( എസക്കി. 36: 25 )

ജലം കൊണ്ടു കഴുകണം
" അനന്തരം അഹറോനേയും അവന്‍റെ പുത്രന്മാരേയും സമാഗമ കൂടാരത്തിന്‍റെ വാതുക്കല്‍ കൊണ്ടുവന്നു വെള്ളം കൊണ്ടു കഴുകണം" ( പുറ.40: 12 )

ജലം കൊണ്ടു തന്നെതന്നെ കഴുകി ശുദ്ധനാക്കുന്നു.

" മൂന്നാം ദിവസവും ഏഴാം ദിവസവും സുദ്ധീകരണജലം കൊണ്ടു അവന്‍ തന്നെ തന്നെ ശുദ്ധന്നാക്കണം .അപ്പോള്‍ അവന്‍ ശുദ്ധനാകും "(സംഖ്യാ. 19 : 12 )

ജലം ഒരു പ്രതീകം മാത്രം.

യേശു സ്നാനം സ്വീകരിച്ചതു അനുതാപത്തിന്‍റെ പാപമോചനത്തിനുള്ള സ്നാനം അല്ലായിരുന്നു. ക്രിസ്തീയ സ്നാനം (മാമോദീസാ) യേശുസ്വീകരിച്ച സ്നാനമല്ല. യേശു സ്വീകരിച്ച സ്നാനം അതുപോലെ സ്വീകരിക്കണമെന്നു യേശു ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല.

പരിശുദ്ധാത്മാവിലുള സ്നാനം

തീത്തോ .3:4-5 , 1കോറി.6:11, 19., എഫേ 1:13, 2കോറി.1:22

മരണത്താലുള്ള സ്നാനം

" ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ, ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ ? "(മാര്‍ക്കു .10 : 38 )

ഇവിടെ യേശു സ്നാനം സ്വീകരിക്കാന്‍ പോകുന്നതേയുള്ളു.അറ്റില്‍ സ്വീകരിച്ചതു അടയാളം" പൂര്ത്തിയാക്കാനായിരുന്നു. സ്നാനത്തിനുവേണ്ടിയല്ലായിരുന്നു.

" ജലം കൊണ്ടു സ്നാനം നല്കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്മാവു ഇറങ്ങിവന്നു ആരുടെമേള്‍ ആവസിക്കുന്നതു നീ കാണുന്നുവോ അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്കുന്നവന്‍ .ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്ക്കുന്നു " ( യോഹ.1:33- 34 )

ഈ സാക്ഷ്യം ലോകത്തിനു നല്കാനാണു അങ്ങനെ ഒരു അവസരം ഉണ്ടാക്കിയതു അല്ലാതെ യേശുമുങ്ങിയതുപോലെ എല്ലാവരും മുങ്ങാനല്ലായിരുന്നു. അതുപോലെ യോഹന്നാന്‍റെ മാമോദീസായല്ല ക്രിസ്തീയ മാമോദീസാ.

അതുപോലെ ആറ്റിലും കടലിലും പോയി മുങ്ങിയാല്‍ അതു മാമോദീസായാകില്ല. മാമോദീസാ  എന്നാല്‍ ആവര്ത്തിക്കപ്പെടുന്ന ഒരു കൂദാശയല്ല. പിന്നെ കുളി എവിടേയും ആക്കാം .

പാപമോചനത്തിനുള്ള മാമോദീസാ ഒന്നു മാത്രമേയുള്ളു. (നിഖ്യാസുനഹദോസ്)

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...