Thursday 11 May 2017

MELCHIZEDEK

ദൈവത്തിനു ജാതി ഒരു പ്രശ്നമല്ല .അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതന്‍ ഒരു വിജാതീയന്‍

MELCHIZEDEK

" Without father , without mother ,without genealogy , having neither beginning of days nor end of life , but resembling the Son of God ,he  remains a priest for ever ."  ( Heb.7:3 )

ഈ 7:3. ഗ്രീക്കില്‍ പറഞ്ഞിരിക്കുന്നതു. അയാള്‍ക്കു പിതാവോ മാതാവോ ,വംശാവലിയൊ മരണമോ ജനനമോ ഇല്ലായിരുന്നു.

ഇതുതന്നെ പ്ശീത്താബൈബിളില്‍ പറഞ്ഞിരിക്കുന്നതു :

" അയാളുടെ മാതാപിതാക്ക്ന്മാരെയോ ജനന മരണത്തെയോകുറിച്ചു ഒന്നും വംശാവലിയില്‍ എഴുതിയിട്ടില്ല."

ഇതിനു മുന്‍പു ഒരിക്കല്‍ മെല്ക്കിസെദേക്കിനെ ക്കുറിച്ചു എഴുതിയതു ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം സലേമിന്‍റെ രാജാവും, അത്യുന്നതനായ ദൈവത്തിന്‍റെ പുരൊഹിതനുമായിരുന്നു. പക്ഷേ ഇസ്രായേലിന്‍റെ വംശാവലിയില്‍ പെടാത്ത വിജാതീയ പുരോഹിതനായിരുന്നു.

എന്നാലും അബ്രഹാത്തെക്കാളും വലിയവനായിരുന്നു. അതുകൊണ്ടാണു മെല്ക്കിസ്ദേക്കു അബ്രഹാമിനെ അനുഗ്രഹിക്കുന്നതും, അബ്രഹാമില്‍ നിന്നു ദശാംസം സ്വീകരിക്കുന്നതും.

ക്രിസ്തു നിത്യപുരോഹിതന്‍ !

" നീ മെല്ക്കിസദേക്കിന്‍റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നുവെന്നു അവനെക്കുറിച്ചു സാക്ഷ്യം ഉണ്ടു. ( സങ്കീ.110:4 )
യേശു എന്നേക്കുമുള്ള പുരോഹിതനാണു.

ബാക്കിയുള്ള പുരോഹിതര്‍ എന്നേക്കുമല്ലായിരുന്നു.കാരണം മരണം അവരുടെ ശുസ്രൂഷ അവസാനിപ്പിച്ചിരുന്നു. ചുരുക്കത്തില്‍ എന്നേക്കും ആരും തുട്ര്ന്നില്ല.

" എന്നാല്‍ യേശുവാകട്ടെ എന്നേക്കും നിലനില്ക്കുന്നതുകൊണ്ടു അവന്‍റെ പൌരോഹിത്യം കൈമാറപ്പെടുന്നില്ല. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ടു. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു." (ഹെബ്ര.7:24-25)

മെല്ക്കിസദേക്കിനെപ്പറ്റി അല്പം കൂടി  വിശദമായി ചിന്തിച്ചാല്‍
ക്രിസ്തുവില്‍ പൂര്ത്തീകരിക്കാനിരിക്കുന്ന ചിലപ്ഴയനിയമ സത്യങ്ങളല്ലേ മല്ക്കിസ്ദേക്കില്‍ നാം കാണുക ? പഴയനിയമ പാഠങ്ങളെല്ലാം ക്രിസ്തുവില്‍ പൂര്ത്തിയായിയെന്നതാണു ഹെബ്രയാലേഖനത്തില്‍ നാം കാണുക. യേശുക്രിസ്തു മഹത്വപൂര്ണനായ പുത്രനും, നിത്യനായ ശ്റേഷ്ട പുരോഹിതനുമാണെന്നാണു ഹെബ്രായര്‍ 7 മുതല്‍ 10 വരെ അധ്യായങ്ങളിലെ മുഖ്യ പ്രമേയം.

മല്ക്കിസദേക്കു

ഉല്പത്തി 14: 17 - 20 ലാണു ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നതു. സലേം രാജാവു. സാലേം എന്ന വാക്കിനു = സമാധാനം എന്നാണു അര്ത്ഥം .സെദെക്ക് എന്നാല്‍ ധാര്മ്മികതയെന്നുമാണു. ചുരുക്കത്തില്‍ സമാധാനത്തിന്‍റെയും ധാര്മ്മികതയുടേയും രാജാവാണു മെല്ക്കിസദേക്കു.
ക്രിസ്തുവിന്‍റെ പഴയനിയമത്തിലെ പ്രതിരൂപമാണു മെല്ക്കി സദേക്കു. മെല്‍ ക്കിസദേക്കു അബ്രഹാമില്‍ നിന്നും ദശാംശം സ്വീകരിച്ചിട്ടു അബ്രഹാമിനെ അനുഗ്രഹിച്ചു. ദശാംശം സ്വീകരിക്കുന്നവനാണു കൊടുക്കുന്നവനെക്കാള്‍ ശ്രേഷ്ഠന്‍. അതിനാല്‍ മെല്‍ക്കിസദേക്കു ലേവായ പുരോഹിതന്മാരെക്കാള്‍ ശ്രേഷ്ടനാണെന്നു ഹെബ്രായ ലേഖകന്‍ സ്ഥാപിക്കുന്നു.

അരംഭമോ അവസാനമോ ഇല്ലാത്തതുകൊണ്ടു നിത്യനായ പുരോഹിതന്‍റെ പ്രതിരൂപമാണു മെല്ക്കി സദേക്കു. ലേവായ പുരോഹിതന്മാരുടെ ബലി അപൂര്ണമായിരുന്നു. അവര്‍ സമര്‍പ്പിച്ച മ്രുഗബലികള്‍ക്കു മനുഷ്യരുടെ പാപം ഉല്മൂലനം ചെയ്യാനുള്ള ശക്തി ഇല്ലായിരുന്നു. തന്നിമിത്തം അവരുടെ ബലികള്‍ ആവര്ത്തിച്ചുകൊണ്ടിരുന്നു.

എന്നാല്‍ മെല്ക്കിസദേക്കിന്‍റെതുപോലെ നിത്യം നിലനില്ക്കുന്നതാണു ക്രിസ്തുവിന്‍റെ പൌരോഹിത്യം മരണത്തെ ജയിച്ചു ഉയിര്ത്തെഴുനേറ്റ ക്രിസ്തു എന്നും നിലനില്ക്കുന്നു. തന്‍റെ ഏകബലി അര്‍പ്പണത്തിലൂടെ മനുഷ്യകുലത്തിന്‍റെ പാപങ്ങള്‍ എന്നേക്കുമായി അവിടുന്നു നീക്കിക്കളഞ്ഞു.

പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്തു ഇരുന്നുകൊണ്ടു പുരോഹിതശുസ്രൂഷതുടരുന്നതിനാല്‍ സംത്രിപ്തിയോടെ ദൈവസിംഹാസനത്തെ സമീപിക്കാന്‍ മനുഷ്യനു കഴിയും .

സംഗ്രഹം

മെല്ക്കി സദേക്കു ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രതിരൂപം മാത്രമാണു. ഒരു കാര്യത്തില്‍ മാത്രമേ ക്രിസ്തുവും മെല്ക്കിസദേക്കും തമ്മില്‍ സാമ്യമുള്ളു. മെല്ക്കിസദേക്കിനു ആരംഭമോ അവസാനമോ ഇല്ലാത്തതുപോലെ ക്രിസ്തുവും ആദ്യന്തവിഹീനനാണു. അവിടുത്തെ പൌരോഹിത്യവും സനാതനമാണു. അതിനപ്പുറത്തു ക്രിസ്തുവിന്‍റെ പൌരോഹിത്യവും ,മെല്ക്കിസദേക്കിന്‍റെ പൌരോഹിത്യവും തമ്മില്‍ സാമ്യമില്ല. പൌരോഹിത്യ ധര്മ്മാനുഷ്ടാനത്തില്‍ ക്രിസ്തു മെല്ക്കിസദേക്കിനെക്കാളും ലേവ്യാപുരൊഹിതന്മാരേക്കാളും വ്യത്യസ്തനും ഉന്നതനുമാണു. കാരണം തന്നെതന്നെ ബലി അര്‍പ്പിച്ചുകൊണ്ടു ബലി അര്‍പ്പകനും ബലിവസ്തുവും ഒന്നായി രൂപാന്തരപ്പെടുത്തി.

യധാര്ത്ഥത്തിലുള്ല ബലി ഗാഗുല്ത്തായില്‍ അര്‍പ്പിക്കുന്നതിനു മുന്‍പു മല്ക്കിസദേക്കു ബലിക്കു ഉപയോഗിച്ച അപ്പവും വീഞ്ഞുമാണു യേശുവും അന്ത്യ അത്താഴസമയത്തു പ്രതീകാല്മകമായി തന്രെ തിരുശരീരരക്തങ്ങളായി ശിഷ്യന്മാര്‍ക്കു വീതിച്ചുകൊടുത്തിട്ടു തന്‍റെ പുരോഹിത്ന്മാര്‍ തന്രെ ഓര്മ്മക്കായി ആ ബലി ആവര്ത്തിക്കാനും കല്പിച്ചു. യേശു കാല്വരിയില്‍ അര്‍പ്പിച്ച ബലി പുനരാവര്ത്തിക്കപ്പെടുക സാധ്യമല്ല. പക്ഷേ അതേ ബലിതന്നെ കൌദാശികമായി ഇന്നും സഭയില്‍ ആവര്ത്തിക്കപ്പെടുന്നു. 

Monday 8 May 2017

ഏതാണു കര്ത്താവിന്‍റെ സഭ ?

ഒരാളുടെ ചൊദ്യത്തിനുള്ല ലഘുവായ മറുപടിയാണു ഇതു

ഏതാണു കര്ത്താവിന്‍റെ സഭ ?

കര്ത്താവു സ്ഥാപിച്ച സഭ.

സഭയുടെ ആരംഭം മുതല്‍ തന്നെ ദുരുപദേശങ്ങളും പൊങ്ങിവരാന്‍ തുടങ്ങി. സഭാപിതാക്ക്ന്മാര്‍ അതിനെയെല്ലാം പുറത്താക്കിയിരുന്നു.

ബൈബിള്‍ അതേപടി അനുസരിക്കുന്നവര്‍
യേശുവിനെപ്പോലും സത്യവിശ്വാസത്തിന്‍റെ എതിരാളിയെന്നു മുദ്രകുത്താന്‍ ബൈബിള്‍ അതേപടിസ്വീകരിക്കുന്നകൂട്ടര്‍ മുന്‍പോട്ടുവന്നു. അവര്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്നതു വള്ളിപുള്ളി വിടാതെ അതിന്‍റെ വാച്യാര്ത്ഥം മാത്രം മനസിലാക്കി അതേപടി അനുസരിക്കുന്നവരെ യേശു കപടഭക്തരെന്നു മുദ്രകുത്തി.

അവര്‍ പാത്രത്തിന്‍റെ പുറം മാത്രം വ്രുത്തിയാക്കുന്നവരാണു. മോശയുടെ നിയമം അതിന്‍റെ പുറമേ മാത്രം കണ്ടു, അതിന്‍റെ അര്ത്ഥം ആഴത്തില്‍ മ്നസിലാക്കാതെ, അതിന്‍റെ പ്രമേയം എന്തെന്നു മനസിലാക്കാതെ, ബൈബിള്‍ അനുസരിച്ചു ജീവിക്കുന്നവരെന്നു സ്വ്യം മുദ്രകുത്തിയവര്‍ യേശുവിനേയും യേശുവിന്‍റെ പ്രബോധനത്തേയും പുശ്ചിച്ചു തള്ളിക്കളഞ്ഞു.

അങ്ങനെയുള്ലവര്‍ സ്വയം പുറത്തുപോയി. യേശു അവരെ തിരികെ വിളിച്ചില്ല. പുകഞ്ഞകൊള്ളിപുറത്തു. ശീഷ്യന്മാരോടു യേശു ചോദിച്ചു നിംഗളും പോകുവാന്‍ ആഗ്രഹിക്കുന്നുവോ ?

തന്‍റെ ശരീരവും രക്തവും പാനം ചെയ്യാത്തവനു തന്നില്‍ തന്നെ ജീവനില്ലെന്നു പറഞ്ഞപ്പോള്‍, തന്‍റേ ശരീരം ഭക്ഷിക്കുവാനായി തന്രെ അനുഗാമികള്‍ക്കു കൊടുക്കുമെന്നു പറഞ്ഞതു അംഗീകരിക്കാന്‍ കഴിയാത്തവരാണു പോയതു. അവരെ തിരികെ വിളിച്ചില്ല. ഇന്നും സഭയുടെ പ്രബോധനം അംഗീകരിക്കാത്തവര്‍ സഭവിട്ടുപോകുന്നു. ഒരിക്കലും അവരെ തെറ്റുതിരുത്താതെ സഭ അംഗീകരിക്കില്ല.

അന്നുയേശുവിനെവിട്ടുപോയവര്‍ ബൈബിള്‍ പണ്ഡിതന്മാരാണു .ബൈബിള്‍ അനുസരിച്ചു മാത്രം ജീവിക്കുന്നെന്നു സ്വയം പുകഴ്ത്തുന്ന്വരാണു. സദുക്കേയരും പ്രീശന്മാരും ഒക്കെയാണു.
ഇന്നു യേശുവിനെ നേരിട്ടു പുലഭ്യം പറയാന്‍ കിട്ടാത്തതുകൊണ്ടു യേശുവിന്‍റെ മണവാട്ടിയായ സഭയെയാണു താറടിക്കാന്‍ നോക്കുന്നതു. സഭയുറ്റെ പഠ്നങ്ങളും പഠ്പ്പിക്കലും തെറ്റാണെന്നു പറഞ്ഞു. ഒന്നുകില്‍ സ്ഭവിട്ടുപോകുക. അല്ലെങ്കില്‍ സഭയിലുള്ലവരെ കുറെപ്പേരെയെങ്കിലും അടര്ത്തി മാറ്റുക. ഇതാണു അവരുടെ തന്ത്രം.

നമ്മള്‍ പറഞ്ഞുവന്നതു സഭയുടെ ആരംഭം മുതലേ ദുരുപദേശകര്‍ സഭയില്‍ തലപൊക്കിയിരുന്നു. അപ്പോള്‍ സത്യോപദേശമേതെന്നും ,ദുരുപദേശമേതെന്നും വ്യക്തമായി പ്രഖ്യാപിക്കേണ്ടയാവശ്യം നേരിട്ടു.

നിഖ്യാസുനഹദോസ്

അതിനായി ഏ.ഡി.325 ല്‍ നിഖ്യാ എന്നസ്ഥലത്തുവെച്ചു ഒരു സാര്വത്രീകസുനഹദോസ് കൂടി  ക്രിസ്തു സത്യദൈവമല്ലെന്നുള്ല അറിയോസിന്‍റെ ഉപദേശം തെറ്റാണെന്നും ,മനുഷ്യനായി പിറന്ന ദൈവമാണു ക്രിസ്തുവെന്നും,അതാണു ശരിയായ ഉപദേശമെന്നും ആ സുനഹദോസ് പ്രഖ്യാപിച്ചു. ആ സുനഹദോസില്‍ 318 മെത്രാന്മാര്‍ സംബന്ദിച്ചിരുന്നു.

നിഖ്യാവിശ്വാസപ്രമാണം

സഭയുടെ ലക്ഷണം എന്താണെന്നു നിഖ്യാ സുനഹദോസിലാണു നിശ്ചയിച്ചതു. ഏകസഭയിലെ പലസഭകള്‍ ഒന്നായീടുത്തതീരുമാനമാണു. ഇന്നും അപ്പസ്തോലിക സഭകള്‍ എല്ലാം അംഗീകരിക്കുന്നതും ഈ വിശ്വാസപ്രമാണമാണു. അതില്‍ പറഞ്ഞിരിക്കുന്ന സഭയുടെ ലക്ഷനങ്ങള്‍ 4 എണ്ണമാണു.

1) സഭ കാതോലികമായിരിക്കണം
2) സഭ ശ്ളൈഹീകമായിരിക്കനം (അപ്പസ്തോലികം)
3) സഭ ഏകമായിരിക്കണം (ഏകതലവനോടു ചേര്ന്നു)
4) സഭ വിശുദ്ധമായിരിക്കണം (വിശുദ്ധന്മാരുടെ കൂട്ടായ്മ)

ഇതാണു സഭയുടെ ലക്ഷണമായി നിഖ്യാസുനഹദോസില്‍ തീരുമാനിച്ചതും ഇന്നും സഭയില്‍ തുടര്ന്നുപോരുന്നതുമായ വിശ്വാസപ്രമാണം.

ബൈബിളിന്‍റെ ജനനം സഭയിലാണു.

സുവിശേഷങ്ങള്‍ തന്നെ ധാരാളം ഉണ്ടായി. പലപേരുകളില്‍ സുവിശേഷം ഇറങ്ങി. തോമ്മായുടെ  സുവിശേഷം ഇങ്ങനെ പലതും. ഇതില്‍ ഏതാണു യധാര്ത്ഥത്തിലുള്ളതെന്നു കണ്ടു പിടിച്ചു
ദൈവനിവേശിതമായതേതാണെന്നും തരം തിരിച്ചു അധ്യായങ്ങളും വാക്യങ്ങളും ഒക്കെ തിരിച്ചു ബൈബിളിതാനെന്നു ലോകത്തിനു കാണിച്ചുകൊടുത്തതു സഭയാണു.

ആ സഭയാണു ക്രിസ്തുവിന്‍റെ സഭ .പിന്നെ സഭയില്‍ നിന്നും അബദ്ധസിദ്ധാന്തികളും ദുരുപദേശകരും പുറത്തുപോയികൊണ്ടിരിക്കുന്നു. അതു ലോകാവസാനം വരേയും ( യുഗാന്ത്യമാണു ഞാന്‍ ഉദ്ദേശിച്ചതു) തുടര്ന്നുകൊണ്ടേയിരിക്കും.

ഏതാണു ദൈവസ്ഥാപിത ( ക്രിസ്തു സ്ഥാപിത സഭയെന്നു നിംഗള്‍ തന്നെ കണ്ടു പിടിക്കുക)  ലക്ഷണം നോക്കി കണ്ടുപിടിക്കുക.

ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ !

Saturday 6 May 2017

മനുഷ്യഹ്രുദയം ദൈവാലയം

സഭയുടെ പഠനങ്ങള്‍ മാത്രമാണു ഞാന്‍ എഴുതുക .എന്നാല്‍ സ്വതന്ത്രമായി എഴുതുമ്പോള്‍ ഞാന്‍  അതു പറയാറുണ്ടു ഇതു എന്‍റെ സ്വന്ത അഭിപ്രായമെന്നു.

ഒരു സ്വതന്ത്രചിന്ത സഭയുടെ പഠ്നത്തിന്‍റെ വെളിച്ചത്തില്‍.
ദൈവം സ്നേഹമാണു, ആത്മാവാണു, അരൂപിയാണു.

സ്നേഹത്തിന്‍റെ ഇരുപ്പടമാണു ഹ്രുദയം.

നന്മയായാലും തിന്മയായാലും അതു ര്രുപ്പെടുന്നതു ഹ്രുദയത്തിലാണു.

ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹ്രുദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു (മത്ത.5:28)

കണ്ണാണു പ്രവര്ത്തിചെയ്തതെങ്കിലും ഫലം ഹ്രുദയത്തില്‍.

സന്തോഷമായാലും സന്താപമായാലും പിരിമുറുക്കമായാലും എല്ലാത്തിന്‍റെയും ആഘാതം ഹ്രുയത്തിലാണു.

ഒരുമനുഷ്യനിലെ ഉന്നതമായ സ്ഥാനമാണു ഹ്രുദയത്തിനു ദൈവം നല്കിയിരിക്കുന്നതു.

ഒരുമനുഷ്യന്‍ രൂപംകൊള്ളുമ്പോള്‍ ഭ്രൂണത്തില്‍ ആദ്യം രൂപം കൊള്ളുന്നതും ചലിക്കുന്നതും ഹ്രുദയം തന്നെ.

ഇത്രയും പറഞ്ഞതില്‍നിന്നും ഹ്രുദയത്തിന്‍റെ പ്രാധാന്യം മനസിലാക്കാമെല്ലോ?

ദൈവത്തിന്‍റെ വാസസ്ഥലം

പരമപരിശുദ്ധനായ ദൈവം തനിക്കു വസിക്കാനുള്ള ആലയമായിതിരഞ്ഞെടുത്തതു മനുഷ്യഹ്രുദയമാണു .

ഒറ്റപാപചിന്തവന്നപ്പോള്‍ തന്നെ ദൈവം മാലാഖാമാരെ കൈവിട്ടു.
എന്നാല്‍ പാപംചെയ്തമനുഷ്യനെ ദൈവം കൈവിട്ടില്ല.

കാരണം തനിക്കു വസിക്കാനുള്ല ഹ്രുദയവാഹകരായതുകൊണ്ടുതന്നെ.
അധവാ തന്രെ ദൈവാലയമാണു മനുഷ്യന്‍ .അതു നഷ്ടപ്പെടാന്‍ അവിടുന്നു അനുവദിച്ചില്ല. വലിയ നഷ്ടം സഹിച്ചുകൊണ്ടുതന്നെ അവിടുന്നു അവനെ രക്ഷിച്ചു.

ഹ്രുദയത്തെ വിശുദ്ധമായി സൂക്ഷിക്കാന്‍  മനുഷ്യന്‍  കടപ്പെട്ടിരിക്കുന്നു. കാരണം അതു ദൈവാലയമാണു.

ഹ്രുദയം അശുദ്ധമായാല്‍, അതില്‍ അശുദ്ധികലര്ന്നാല്‍ അവിടെ ദൈവത്തിനു വസിക്കാന്‍ പറ്റില്ല.

അവിടെ നിന്നും ദൈവസാന്നിധ്യം അപ്രത്യക്ഷമാകും.

പിന്നെ അതു പിശാചിന്‍റെ കൂടാരമായി രൂപാന്തരപ്പെടും .സ്നേഹം അപ്രത്യക്ഷമാകും. പിന്നെ അവിടെ കുടില തന്ത്രങ്ങള്‍ മെനയും. പിശാചിന്‍റെ കൂരമ്പുകള്‍ അവിടെ നിന്നും പുറപ്പെടും .

അതിനാല്‍ നമുക്കു മാറാം,

അല്ലെങ്കില്‍ നാം രൂപാന്തരപ്പെടും. ഭീരുക്കളായി, അവിശ്വാസികലായി, ദുര്‍മാര്‍ഗികളായി, കൊലപാതകികളായി, വ്യഭിചാരികളായി, മന്ത്രവാദികളായി, വിഗ്രഹാരാധകരായി, കാപട്യക്കാരായി, എന്നുവേണ്ടാ എല്ലാദുര്‍ വ്രുത്തികളുടേയും ഉടമയായി നാം മാറും.

അവിടെ ദൈവത്തെ കാണില്ല. അവരുറ്റെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും .ഇതാണെല്ലോ ര്ണ്ടാം മരണം ( വെളിപാടു) 

Friday 5 May 2017

ജ്ഞാനസ്നാനം

ക്രിസ്തീയ സ്നാനത്തെക്കുറിച്ചു പലപ്പോള്‍ എഴുതി !
എന്നിട്ടും പലരും വീണ്ടും വികലമായി ചിന്തിക്കുന്നു.

ഒരു പ്രാവശ്യം കൂടെ എഴുതുന്നു.പൊതുവായ ഒരു അറിവു മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളു.

യേശു സ്വീകരിച്ചതും, അവസാനം പറഞ്ഞതും ചിന്തിക്ക !

യേശു ആറ്റില്വെച്ചു യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിച്ചു എന്തിനായിരുന്നു ? പാപമോചനത്തിനല്ല
മരണത്തിനു മുന്‍പു പറഞ്ഞു എനിക്കു ഒരു മാമോദീസാസ്വീകരിക്കാനുണ്ടു. യേശുവിന്‍റെ സ്നാനം ഏതായിരുന്നു ?

വികലമായ അറിവു അപകടം വരുത്തിവെയ്ക്കുന്നു.

ജ്ഞാനസ്നാനവും, കുളിയും .

ജ്ഞാനസ്നാനം എന്നുപറഞ്ഞാല്‍ കുളിയെന്നു അര്ത്ഥമില്ല. അതില്‍ കൂടി എന്താണു നടക്കുന്നതു ?  " വീണ്ടും ജനനമാണു " നടക്കുന്നതു.
" വീണ്ടും ജനിക്കുക"യെന്നുപറഞ്ഞാല്‍ ഉത്തര അറാമായയില്‍ ഈ പ്രയോഗം അര്ത്ഥമാക്കുന്നതു , ചിന്തകളിലും ശീലങ്ങളിലും മാറ്റം വരുത്തുകയെന്നാണു. എന്നാല്‍ ദക്ഷിണ അറാമായാ വശമായിരുന്ന നിക്കോദേമോസിനു അതുമനസിലായില്ല.

ദൈവരാജ്യപ്രവേശനം

ദൈവരാജ്യ പ്രവേശനത്തിന്‍റെ വ്യവസ്ഥയെക്കുറിച്ചാണു യേശു സംസാരിക്കുന്നതു. തെരഞ്ഞെടുക്കപെട്ടജനത്തിലെ അംഗം ആയതുകൊണ്ടു -- അബ്രാഹത്തിന്‍റെ പുത്രനായതുകൊണ്ടുമാത്രം -- അതു സാധിക്കയില്ല. അതിനു ഉന്നതത്തില്‍ നിന്നുള്ള പുനര്‍ജന്മം . ഒരു പുതിയ ജീവിതശൈലി ആവശ്യമാണു. പുനര്‍ജന്മം പരിശുദ്ധാത്മാവിന്‍റെ ക്രുപാപ്രവര്ത്തനത്തെ ശൂചിപ്പിക്കുന്ന ജലം വഴിയുള്ള മാമോദീസായിലൂടെയണു സാധിക്കുന്നതു . പുനര്‍ജന്മം പരിശുദ്ധാത്മാവിലാരംഭിക്കുന്ന പുതിയ ജീവിതമാണു. ഇതു ഒരു നിഗൂഢരഹസ്യമാകയാല്‍ മനസിലാക്കുക അത്ര എളുപ്പമല്ല. സ്വഭാവിക ജലത്തില്‍പോലും അഗ്രാഹ്യങ്ങളായ പല കാര്യങ്ങള്‍ ഉണ്ടെല്ലോ ? കാറ്റിന്‍റെ പ്രവര്ത്തനം അതിനു ഒരു ഉദാഹരണം മാത്രം( ഒരിക്കല്‍ യേശു പറഞ്ഞതാനെല്ലോ?)

അതിന്‍റെ ഉല്ഭവവും ലക്ഷ്യവും നിഗൂഢമായിരിക്കുന്നതുപോലെ പരിശുദ്ധാത്മാവിന്‍റെ പ്രവര്ത്തനരീതിയും നിഗൂഢമാണു.
ചുരുക്കത്തില്‍ "വീണ്ടും ജനിക്കുക"യെന്നു പറഞ്ഞാല്‍ അറ്റില്‍ ചാടിമറിയുകയോ ,മുക്കി താഴ്ത്തുകയോ അല്ല. അതു ഒരു പുതിയ ജീവിതക്രമമാണു. ഒരു പുതിയ ജീവിതശൈലിയാണു. പരിശുദ്ധാത്മാവിലാരംഭിക്കുന്ന പുതിയ ജീവിതക്രമമാണു.

അത്മീയമായ പുനര്‍ജന്മം. അതാണു യേശുപറഞ്ഞതിന്‍റെ അര്ത്ഥം .

അതുമനസിലാക്കാതെ ,ആറ്റിലെ ആഴത്തില്‍ മുങ്ങിയതുകൊണ്ടോ മലര്ത്തി അടിച്ചതുകൊണ്ടോ ആരും രക്ഷ്നേടുകയില്ല.
പായനിയമത്തില്‍ ഉള്ളതുതന്നെ പൂര്ത്തീകരിക്കുന്നു.
പുതിയ നിയമം പഴയനിയമത്തിന്‍റെ തുടര്‍ച്ചയാണു. അവിടെ നടന്നിരുന്നതിനു പുതിയ മാനങ്ങളും പുതിയ അര്ത്ഥവും അധവാ പൂര്‍ണമായ അര്ത്ഥം യേശുകൊടുത്തു. പഴയനിയമത്തില്‍ വെള്ളം (ശൂദ്ധജലം ) തളിച്ചു വിശുദ്ധീകരിക്കുന്നുണ്ടു .ആജലത്തിന്‍റെ അംശം ശരീരത്തില്‍ പതിക്കുമ്പോള്‍ അവന്‍ ശുദ്ധനാക്കപ്പെടുന്നു.

ശുദ്ധജലം തളിക്കല്‍

" ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും .നിങ്ങളുടെഎല്ലാമാലിന്യങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപെടും." ( എസക്കി. 36: 25 )

ജലം കൊണ്ടു കഴുകണം
" അനന്തരം അഹറോനേയും അവന്‍റെ പുത്രന്മാരേയും സമാഗമ കൂടാരത്തിന്‍റെ വാതുക്കല്‍ കൊണ്ടുവന്നു വെള്ളം കൊണ്ടു കഴുകണം" ( പുറ.40: 12 )

ജലം കൊണ്ടു തന്നെതന്നെ കഴുകി ശുദ്ധനാക്കുന്നു.

" മൂന്നാം ദിവസവും ഏഴാം ദിവസവും സുദ്ധീകരണജലം കൊണ്ടു അവന്‍ തന്നെ തന്നെ ശുദ്ധന്നാക്കണം .അപ്പോള്‍ അവന്‍ ശുദ്ധനാകും "(സംഖ്യാ. 19 : 12 )

ജലം ഒരു പ്രതീകം മാത്രം.

യേശു സ്നാനം സ്വീകരിച്ചതു അനുതാപത്തിന്‍റെ പാപമോചനത്തിനുള്ള സ്നാനം അല്ലായിരുന്നു. ക്രിസ്തീയ സ്നാനം (മാമോദീസാ) യേശുസ്വീകരിച്ച സ്നാനമല്ല. യേശു സ്വീകരിച്ച സ്നാനം അതുപോലെ സ്വീകരിക്കണമെന്നു യേശു ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല.

പരിശുദ്ധാത്മാവിലുള സ്നാനം

തീത്തോ .3:4-5 , 1കോറി.6:11, 19., എഫേ 1:13, 2കോറി.1:22

മരണത്താലുള്ള സ്നാനം

" ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ, ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ ? "(മാര്‍ക്കു .10 : 38 )

ഇവിടെ യേശു സ്നാനം സ്വീകരിക്കാന്‍ പോകുന്നതേയുള്ളു.അറ്റില്‍ സ്വീകരിച്ചതു അടയാളം" പൂര്ത്തിയാക്കാനായിരുന്നു. സ്നാനത്തിനുവേണ്ടിയല്ലായിരുന്നു.

" ജലം കൊണ്ടു സ്നാനം നല്കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്മാവു ഇറങ്ങിവന്നു ആരുടെമേള്‍ ആവസിക്കുന്നതു നീ കാണുന്നുവോ അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്കുന്നവന്‍ .ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്ക്കുന്നു " ( യോഹ.1:33- 34 )

ഈ സാക്ഷ്യം ലോകത്തിനു നല്കാനാണു അങ്ങനെ ഒരു അവസരം ഉണ്ടാക്കിയതു അല്ലാതെ യേശുമുങ്ങിയതുപോലെ എല്ലാവരും മുങ്ങാനല്ലായിരുന്നു. അതുപോലെ യോഹന്നാന്‍റെ മാമോദീസായല്ല ക്രിസ്തീയ മാമോദീസാ.

അതുപോലെ ആറ്റിലും കടലിലും പോയി മുങ്ങിയാല്‍ അതു മാമോദീസായാകില്ല. മാമോദീസാ  എന്നാല്‍ ആവര്ത്തിക്കപ്പെടുന്ന ഒരു കൂദാശയല്ല. പിന്നെ കുളി എവിടേയും ആക്കാം .

പാപമോചനത്തിനുള്ള മാമോദീസാ ഒന്നു മാത്രമേയുള്ളു. (നിഖ്യാസുനഹദോസ്)

Wednesday 3 May 2017

JESUS ONLY IS DWELLING AMONG US

"" നാരായണദാസ് ""

ഒരു സംഭവകഥ.

കേള്ക്കുമ്പോള്തന്നെ ഞെട്ടരുതു ആലോചിച്ചിട്ടു ആവശ്യമെങ്കില്മാത്രം ഞെട്ടുക !

ഒരിക്കല്ഒരു ക്രിസ്തു ഭക്തന്വളരെ അറിവുളളയാളായിരുന്നു.അദ്ദേഹം തന്റെ ഭക്തിയുടെ ആഴ്ത്തില്തന്റേപേരുപോലും " യേശുദാസ് " എന്നാക്കി.അദ്ദേഹം കൂടുതല്കൂടുതല്പഠിച്ചു. ക്രിസ്റ്റോളജിയില്ഡോക്റ്റ്റേറ്റ് എടുത്തു. കൂടുതല്പഠിച്ചപ്പോള്അദ്ദേഹം ഒരുകാര്യം മനസിലാക്കിയതു.യധാര്ത്ഥത്തില്ക്രിസ്തുമാത്രമാണു .; " നാരായണ ".
അതായതു "എമ്മാനുവേല്‍ " ദൈവം നമ്മോടുകൂടെ . (മത്താ. 1:23 )
"യുവതി ഗര്ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും അവന്ഇമ്മാനുവേല്എന്നു വിളിക്കപ്പെടും " ( ഏശാ.7:14 )

"നാരായണ " = ദൈവം മനുഷ്യരുടെ ഇടയില്‍ , എന്നും രക്ഷിക്കണേ എന്നും അര്ത്ഥമുണ്ടെന്നു പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ധാരാളം പുരാണ കഥകള്ഉണ്ടെങ്കിലും യധാര്ത്ഥത്തില്യേശു മാത്രമാണു മനുഷ്യ്രുടെ ഇടയില്വസിക്കുന്നതു

We can say Jesus only is dwelling among us. That is to be really
called " Narayana " I Think this is only the real story, but all other stories are myth .

നമ്മള്പറഞ്ഞുകൊണ്ടുവന്നതുയേശുദാസിന്റെ കാര്യമാണെല്ലോ ? അദ്ദേഹം തന്റെ പേരുകൂടുതല്അര്ത്ഥവത്താക്കാന്യേശുദാസെന്നതു മാറ്റി നാരായണദാസെന്നാക്കി.

അറിവിന്റെ ആഴങ്ങളീലേക്കു ഇറങ്ങിചെന്നപ്പോള്‍ " നാരായണദാസ് " കൂടുതല്അര്ത്ഥം ഉള്കൊള്ളുന്നു എന്നു അദ്ദേഹത്തിനുതോന്നി. തന്റെ അറിവിന്റെ ആഴത്തില്നിന്നും എടുത്തതീരുമാനമാണു "നാരായണദാസ് "
എന്തുപറയുന്നു ? ഞെട്ടണമെന്നുതോന്നൂന്നവര്ക്കൊക്കെ ഞെട്ടാനുള്ള അവസരമാണു .ഇതു അംഗീകരിക്കാന്പറ്റുമോ ?എന്തു പറയുന്നു ?

അംഗീകരിച്ചാലും ഇല്ലെങ്കിലും This is a real fact and story .

Tuesday 2 May 2017

സ്വഭാവ രൂപവല്ക്കരണം

ആരംഭം കുഞ്ഞു അമ്മയുടെ ഉദരത്തില്ഉരുവാകുന്നതു മുതല്തുടങ്ങുന്നുവെന്നു പറയുന്നുവെങ്കിലും കുട്ടിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്പ്രധാനമായും 3 ഘട്ടങ്ങളെക്കുറിച്ചു ചിന്തിക്കണം .
1) കുഞ്ഞു അമ്മയുടെ ഉദരത്തില്ഉരുവാകുന്നതിനു മുന്പുള്ള ഘട്ടം .( അതിനെക്കുറിച്ചു പലരും കേട്ടുകാണില്ലായിരിക്കും )
2) ഉരുവായിക്കഴിഞ്ഞുള്ലള 9 മാസം ചേരുന്ന രണ്ടാം ഘട്ടം .
3) ജനനം മുതല്മരണം വരെയുള്ല ഘട്ടം .

ഒരു പോസ്റ്റ് ഇടുമ്പോള്ഇതിന്റെയെല്ലാം കൂടി ചുരുക്കമാകും ഇടുക. എല്ലാം കൂടി ചേര്ന്നു വീട്ടിലെ സാഹചര്യമായി ഇടും.പക്ഷേ പലര്ക്കും മനസിലാകില്ല.
ഉദാഹരനത്തിനു ഒരു കുട്ടി തെറ്റിപോകുന്നതിനു കാരണമായി ഒത്തിരി സാഹചര്യങ്ങള്കണക്കിലെടുക്കണം.
മാതാപിതാക്കളുടെ മാതാപിതാക്കള്മാതാപിതാക്കള്‍, സഹോദരങ്ങള്‍, അയല്ക്കാര്‍ , കൂട്ടുകാര്‍, സ്കൂളിലേക്കുള്ള യാത്ര. എന്നുവേണ്ടാ ഒത്തിരി കാര്യങ്ങള്കാണും.
എന്നാല്ഇതിന്റെ യെല്ലാം grass root level ലേക്കു പോയി മൂലകാരണം മാത്രം പറഞ്ഞാല്പലര്ക്കും മനസിലാകില്ല.
ദുഷിച്ച കൂട്ടുകെട്ടിലേക്കുപോയി അതിന്റെ മൂലകാരണം എന്താണു ?

പുറത്തു സ്നേഹം അന്വേഷിച്ചു .അതിന്റെ മൂലകാരണം എന്താണു.
ഇന്റ്റര്നെറ്റില്പരതി നടന്നു അതിന്റെയും മൂലകാരണം എന്താണു.
മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും പോയി .അതിന്രെയും മൂല കാരണം എന്താണു ?

ചുരുക്കത്തില്ഇതിന്റെ യെല്ലാം മൂലകാരണം കുടുംബമാണു . അവിടുത്തെ സാഹചര്യം മാത്രമായിരിക്കും ചെറിയ ഒരു പോസ്റ്റില്ഇടുക.
കണ്ണുപോട്ടന്മാര്ആനയെ കണ്ടതുപോലുള്ല കമന്റ്റുകള്ധാരാളം വരും .കണ്ടു ചിരിക്കുകയല്ലാതെ എന്തു ചെയ്യാന്?

Monday 1 May 2017

സ്ത്രീകള്‍ക്കു ഒരു സദ്വാര്ത്ത !

യേശു പുരുഷനെക്കാള്‍ കൂടുതല്‍ സ്ത്രീയെ സ്നേഹിച്ചു !
എന്തുകൊണ്ടൂ ?
1) യേശു മനുഷ്യനായിഅവതരിക്കാന്‍ കരണക്കരി സ്ത്രീ
2) മനുഷ്യരൂപം പ്രാപിക്കാന്‍ സഹായിച്ചതു സ്ത്രീയാണു
3)മുലയുട്ടിവളര്ത്തി,ശിക്ഷണം നല്കി സ്നേഹം പഠിപ്പിച്ചു
4)ശിഷ്യ്ന്മാര്‍ ചിതറിഓടിയപ്പോഴും കൂടെ നിന്നതു സ്ത്രീയാണു.
5)ജനം മുതല്‍ മരണം ,കുരിശിന്‍ചുവടുവരെ കൂടെ നിന്നതു സ്ത്രീയാണു .
6)രാത്രിയുടെ അന്ത്യയാമത്തില്‍ സുഗന്ധദ്രവ്യങ്ങ ളുമായി കല്ലയില്‍ എത്തിയതും സ്ത്രീയായിരുന്നു.
സ്നേഹത്തിന്‍റെ പ്രതിഫലം
1) ഉത്ഥിതനായ യേശു ആദ്യദര്‍ശനം നല്കിയതും സ്തീക്കു
2) ഉത്ഥാനം ശിഷ്യന്മാരെയും ലോകത്തെയും അറിയിക്കാനും നിയോഗിക്കപ്പെട്ടവളും സ്ത്രീതന്നെ
3) ലോകത്തില്‍ സുവിശേഷം പ്രസംഗിക്കപ്പെടുന്നിടത്തെല്ലാം ഒരാള്‍ ചെയ്തകാര്യം പ്രസംഗിക്കപ്പെടുമെന്നു പറഞ്ഞതും സ്ത്രീയുടേതാണു .
ഗുണപാഠം
യേശുവിനെ സ്നേഹിക്കുന്നവര്‍ക്കെല്ലാം പ്രതിസ്നേഹം ലഭിക്കുന്നു.
കൂടുതല്‍ സ്നേഹിക്കുന്നവരെ യേശുവും കൂടുതലായി സ്നേഹിക്കുന്നു.
ചില യാധാര്ത്ഥ്യങ്ങള്‍
സ്ത്രീയുടെ സ്നേഹം ആഴങ്ങളിലേക്കു ഇറങ്ങിചെല്ലുമ്പോള്‍
പുരുഷന്‍റെ സ്നേഹം ആഴങ്ങളിലേക്കു കടക്കാതെ ഉപരിതലത്തില്‍ മാത്രം സന്‍ചരിക്കുന്നു.
സ്രീയുടെ സ്നേഹം എളുപ്പം പറിച്ചെറിയാന്‍ പറ്റില്ല. അതിനു നാരായവേരുണ്ടു.
പുരുഷന്‍റെ സ്നേഹം പെട്ടെന്നു പറിഞ്ഞുപോരും അതിനു പറ്റുവേരു മാത്രമേയുള്ളു .
നമുക്കു മുഴുഹ്രുദയത്തോടും പൂര്ണ ആത്മാവോടും ദൈവത്തെ സ്നേഹിക്കാം .ദൈവീകസ്നേഹം അപരിമേയമാണു .

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...