Saturday 25 February 2017

അക്രൈസ്ഥവരായ ജനസമൂഹത്തിന്‍റെ രക്ഷക്കായി ദൈവം അവര്‍ക്കു നല്കിയ വെളിപാടിനെ ധിക്കരിക്കണമോ ? അവഗണിക്കണമോ ?

അവരെ ഉയര്ത്തിക്കൊണ്ടുവരാനും രക്ഷയുടെ മാര്‍ഗത്തിലേക്കു നയിക്കാനുമായി ദൈവം തന്നെ അവരില്‍ നിന്നു ഉയര്ത്തിയ നേതാക്ക്ന്മാരെ അവഗണിക്കണമോ  ?
അവര്‍ നല്കുന്ന പഠനങ്ങളേയും സിദ്ധാന്തങ്ങളേയും പുശ്ചിക്കണമോ ?

അവര്‍ക്കു ദൈവം കൊടുത്ത വെളിപാടിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ പോകുന്നു. മാത്രു ഷിപ്പില്‍ ചെന്നു എത്താനായി ചിലര്‍ ലൈഫ് ബോട്ടില്‍ പോകൂന്നു. മറ്റുചിലര്‍ വള്ളങ്ങളിലും, ചിലര്‍ വെറും തടിക്കഷണത്തിലും യാത്രചെയ്യുന്നു. ലക്ഷ്യം ഒന്നുതന്നെ !

അവസാനം എല്ലാം യേശുക്രിസ്തുവിലും യേശുക്രിസ്തു എല്ലാവരിലും ആയിക്കഴിയുമ്പോള്‍ യുഗാന്ത്യമാകും.

മനുഷ്യനു ദൈവത്തെ കാണാന്‍ പറ്റുമോ ?

ദൈവത്തെ കണ്ടാല്‍ പിന്നെ അവന്‍ ജീവിച്ചിരിക്കില്ലയെന്നു ബൈബിളില്‍ കാണുന്നു. അതേ സമയം തന്നെ ആദിമ മനുഷ്യന്‍ ദൈവവുമായി സഹവര്തിത്ത്വത്തിലായിരുന്നു. അബ്രഹാം ദൈവവു മായി സംസാരിച്ചു. മോശ ദൈവവുമായി സംസാരിച്ചു, ദൈവം തന്നെയായ യേശുവിനെ മനുഷ്യര്‍ കണ്ടു എന്നിട്ടു ഇവരാരും മരിച്ചില്ല. എന്താണു ഇതു ?          ബൈബിളില്‍ ന്നെ വിപരീതമായി പറഞ്ഞിരിക്കുന്നു. ഇതെല്ലാം അക്ഷരാര്ത്ഥത്തിലാണോ മനസിലാക്കേണ്ടതു ?          

പുരൊഹിതപാരമ്പര്യത്തില്‍ ദൈവത്തിന്‍റെ ആ ഔന്ന്യത്വം കാണിക്കാന്‍ ദൈവത്തെ കണ്ടാല്‍ പോലും മരിച്ചുപോകുമെന്നു പറയുമ്പോള്‍ മറ്റു പാരമ്പ്ര്യങ്ങളില്‍ മനുഷ്യന്‍ ദൈവവുമായി അടുത്തു സഹവസിക്കുന്നുവെന്നുപറയുന്നു.
 
മറ്റോരു പ്രധനാകാര്യം മനുഷ്യകുലം മുഴുവന്‍ ദൈവമക്കളാണു . ദൈവം ചെയ്തൌടമ്പടിയെല്ലാം മനുഷ്യകുലം മുഴുവന്‍റെയും രക്ഷക്കുവേണ്ടിയാണു .അതിന്‍റെ പൂര്ത്തീകരണം കുരിശില്‍ മാത്രവുമാണു.
                                                                    കുരിശിലെ ഉടമ്പടിയുടെ ,അധവാ കുരിശില്‍ പൂര്ത്തീകരിക്കപ്പെടേണ്ടിയിരുന്ന ഉടമ്പടിയുടെ നിഴല്‍ മാത്രമാണു ,ദൈവം നോഹയുമായി ചെയ്ത ഉടമ്പടിയും, അബ്രഹാമുമായി ചെയ്ത ഉടമ്പടിയും ,മോശയുമായി ചെയ്ത ഉടമ്പടിയും എല്ലാം .ചുരുക്കത്തില്‍ ഉടമ്പടിയെല്ലാം മനുഷ്യകുലത്തിനു മുഴുവനായി ഉള്ളതായിരുന്നു. അധവാ മനുഷ്യരക്ഷക്കുവേണ്ടിയുള്ളതായിരുന്നു .

ചുരുക്കത്തില്‍ എല്ലാജാതികളുടേയും രക്ഷ ദൈവത്തിന്‍റെ ആവശ്യമാണു .അതിനാല്‍  എല്ലാജാതിക്കാരിലും ദൈവം തന്‍റെ വെളിപാടുകള്‍ നല്കുന്നു. അതുപോലെ എല്ലാജാതിക്കാരിലും അവരുടെ രക്ഷക്കായി സഹായിക്കാനായി ഓരോ നായകന്മാരെ ദൈവം കാലാകാലങ്ങളില്‍ നല്കുന്നു.  

അതായതു ,ഈഴവസമുദായത്തിനു ശ്രീനാരായണഗുരുവിനേയും ,പൊയ്കയില് യോഹന്നാന്‍ പ്രത്യ്ക്ഷരക്ഷാദൈവസഭ്ക്കും, ഇങ്ങ്നെ ഓരോരോ വിഭാഗത്തിലും ഗുരുക്കന്മാരേയും ,നായകന്മാരേയും ദൈവം തന്നെയാണു ഉയര്ത്തുന്നതു. ലക്ഷ്യം ഒന്നുതന്നെയാണു അവരുടെ നിത്യ്രക്ഷയാണു ദൈവം ആഗ്രഹിക്കുക. അതിനായി ദൈവം തന്നെയാണു പ്രവര്ത്തിക്കുക. അതിനെ മനുഷ്യന്‍ ധിക്കരിക്കാന്‍ പാടില്ല.

 ചുരുക്കത്തില്‍ ദൈവത്തെ അന്‍വ്വഷിചുപോകുന്നമനുഷ്യനു ദൈവംസ്വയംതന്നെതന്നെവെളിപ്പെടുത്തികൊടുക്കുന്നു ഇതാണല്ലോ വേദത്തില്‍ നാം കാണുക.ഈശ്വരന്‍ മനുഷ്യനു നല്കിയജ്ഞാനസമുച്ചയമാണു വേദങ്ങള്‍.ഋഗ്വേദം,യജൂര്‍വേദം,സാമവേദം,അഥര്‍വവേദം ഇതിലെല്ലാം വിവരിക്കുക ദൈവം നല്‍കിയജ്ഞാനമാണു.

ഇവിടെയെല്ലാം നാം കണ്ടത് ദൈവത്തെ അന്വഷിക്കുന്നമനുഷ്യനെയാണല്ലോ.എന്നാല്‍ ബൈബിളില്‍ നാം കണുന്നത് മനുഷ്യനെ അന്വേഷിച്ച് വരുന്ന ദൈവത്തെയാണ്. ദൈവം തന്‍ടെ പ്രവാചകന്മാരെ അയച്ച് മനുഷ്യരില്‍ പാപബോധം ഉളവാക്കി അവരെ വിശുധീകരിച്ച് ത്ന്നിലേയ്ക്ക് ആകര്‍ഷിക്കുന്നതാണല്ലോ.

ഇവിടെയെല്ലാം നാം കണുന്നത് കേദ്രബിന്‍ധു ദൈവമാണ്.പ്രവര്‍ത്തനനിരതമായിരിക്കുന്നതും ദൈവം തന്നെ. എന്നാല്‍ മനുഷ്യന്‍ മടിയനായിരിക്കുവാനല്ല ദൈവംഇതെല്ലാം ചൈതത്. ദൈവം മനുഷ്യനുദാനമായി നല്കിയ ജ്ഞാനമനുസരിച്ച്മനുഷ്യന്‍ ദൈവത്തെത്തേടിപ്പോകുകയും ദൈവത്തെ തന്നിലേയ്ക്കുസ്വീകരിയ്ക്കുവാന്‍ തക്കയൊഗ്യതനേടുകയുംവേണം.

അതിനാണ് മനുഷ്യന്‍ നോമ്പ് അനുഷ്ടിക്കുന്നത്.ദാനധര്‍മ്മം,പ്രാര്‍ധന,ഉപവാസം, ഇവയാണ് മനുഷ്യനെ ദൈവത്തിന്‍ ങ്കലേക്കു അടിപ്പിയ്ക്കുക.വിവേകാനന്‍ദന്‍ പറഞ്ഞുവേദത്തിലേക്കുതിരികെപോകുകയെന്ന്. യേശുപഠിപ്പിച്ചു മനുഷ്യന്‍  ആദിയില്‍ എപ്രകാരമയിരുന്നോ അപ്രകാരമയിത്തീരുകയെന്ന്. അതിന് നോമ്പ് അനിവാര്യമാണ്.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...