Sunday 26 February 2017

കര്ത്ത്രു പ്രാത്ഥനയും Daily bred ഉം

അന്നന്നു വേണ്ടുന്ന ആഹാരം മനുഷ്യന്‍ അധ്വാനിച്ചു ഉണ്ടാക്കുന്നു. എന്നാല്‍ daily bred ഞങ്ങള്‍ക്കു ആവസ്യ്മുള്ള അപ്പം - ആത്മാവിന്‍റെ അപ്പം _ അതു ദൈവത്തിന്‍റെ ദാനമാണു . അതാണു ആവശ്യ്പ്പെടുന്നതു ! കര്‍ത്ത്രു പ്രാര്‍ത്ഥന .

ശിഷ്യനന്മാര്‍ യേശുവിനോടു അപേക്ഷിച്ചു ഞങ്ങളെ പ്രാര്ത്ഥിക്കാന്‍ പഠിപ്പിക്കണമേ എന്നു .
ശിഷ്യന്മാര്‍ക്കു പ്രാര്ത്ഥിക്കാന്‍ അറിഞ്ഞുക്കൂടെന്നു വിചാരിക്കണമോ ? ഒരു യഹൂദനു പ്രാര്ത്ഥിക്കാന്‍ അറിഞ്ഞുകൂടെന്നു എങ്ങനെ ചിന്തിക്കും ? 

അവരുടെ പ്രാര്‍ത്ഥന ചെറുപ്പം മുതലേ അവര്‍ പഠിക്കും അപ്പോള്‍ ആ പ്രാര്ത്ഥനയല്ല ശീഷ്യര്‍ ഉദ്ദേശിച്ചതെന്നു വ്യക്തം .

അവര്‍ കാണുന്ന ഒരു കാര്യം യേശു പിതാവുമായി ബ്ന്ധപ്പെടുന്നതു പ്രാര്ത്ഥനയില്കൂടിയാണു.അതിനു എന്തോ പ്രത്യേകത അവര്‍ കാണുന്നു. അതുപോലെ പ്രാര്ത്ഥിക്കനാണു അവര്‍ ആഗ്രഹിക്കുന്നതു. അതിനു അവരെ സഹായിക്കാനാണു യേശുവിനോടു അവര്‍ ആവശ്യപ്പെടുന്നതു . 

അവരുടെ ആഗ്രഹം യേശു സാധിച്ചുകൊടുക്കുന്നതു കര്ത്ത്രുപ്രാര്ത്ഥനപഠിപ്പിച്ചു കൊണ്ടാണു . "സ്വര്‍ഗസ്ഥനായ പിതാവേ എന്നപ്രാര്ത്ഥനയില്‍ ശരിയായ പ്രാര്ത്ഥനയുടെ രൂപവും ചൈതന്യവും ദര്‍ശിക്കുവാന്‍ കഴിയും. 

പിതവേ ! എന്ന സംബോധന ഒരുവനില്‍ ശീശു സഹജമായ പ്രതീതിഉളവാക്കുന്നു.പിതാവു സ്വര്‍ഗസ്ഥനാണെന്നുള്ള ചിന്ത അവനില്‍ ഭക്തിയും ആദരവും ഉളവാക്കുന്നു. 

അദ്യത്തെ മൂന്നു കാര്യങ്ങളും ദൈവത്തെ സംബന്ധിക്കുന്നവയാണു. 
1) ദൈവത്തിന്‍റെ തിരുനാമം പരിശുദ്ധമാകപ്പെടണം 
2) ദൈവരാജ്യം വരണമേ ( ദൈവരാജ്യം സം സ്താപിതമാകണം )
3)അവിടുത്തെ തിരുഹിതം നിറവേറണം 

ഇവയെല്ലാം ദൈവത്തെ സംബന്ധിക്കുന്നകാര്യങ്ങളാണു. എങ്കിലും മനുഷ്യന്‍ ദൈവത്തോടു നടത്തുന്ന ഒരു യാചനയാണു.
ഈ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ സ്രിഷ്ടാവെന്നനിലയില്‍ അവിടുത്തെ പ്രവര്ത്തനങ്ങള്‍ മനസിലാക്കി അംഗീകരിക്കുകയാണു ചെയ്യുന്നതു. 

ദൈവത്തിന്‍റെ തിരുഹിതം നിറവേറണം .അതു സ്വര്‍ഗത്തിലേപ്പോലെ ഭൂമിലും ആകണം,സ്വര്‍ഗത്തില്‍ അതു നിറവേറിക്കഴിഞ്ഞു എന്നാല്‍ അതു ഭൂമിയില്‍ നിറവേറാന്‍ ഇരിക്കുന്നതേയുള്ളു. യേശുവിന്‍റെ മരണത്തോടെ ദൈവരാജ്യം ഭൂമിയില്‍ സംസ്ഥാപിതമായി പക്ഷേ അതിന്‍റെപൂര്ണത യേശുവിന്‍റെ രണ്ടാം വരവിലാണു നിറവേറുക. സ്വര്‍ഗരാജ്യ പ്രവേശനത്തിനുള്ള പ്രധാന വ്യവസ്ത ദൈവതിരുമനസു നിറവേറ്റുകയെന്നുള്ളതാണു. ദൈവതിരുമനസു ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയും അതുമായി ബന്ധപ്പെട്ട അവിടുത്തെ ആഗ്രഹവുമാണു. ഈ പ്രാര്ത്ഥനയിലൂടെ നാം അപേക്ഷിക്കുന്നതു ദൈവത്തിന്‍റെ രക്ഷാകര പദ്ധതി യാഥാര്ത്ഥ്യമായിതീരണമെന്നാണു.

അവസാനത്തെ മൂന്നുയാചനകള്‍ മനുഷ്യന്‍റെ ആവശ്യങ്ങള്‍ ഉള്‍കൊള്ളുന്നവയാണു. ആവശ്യമുള്ള അപ്പത്തിനു‌വേണ്ടിയാചിക്കുന്നു.

( അപ്പമെന്നു പറഞ്ഞതു ദൈനംദിനമുള്ല ആഹാരമാണെന്നു ധരിക്കുന്നതില്‍ നല്ലതു യേശു മനുഷ്യ്ര്‍ക്കായി തരുവാന്‍പോകുന്ന ,അപ്പത്തില്‍ വസിക്കുന്നയേശുവിനെ, തന്നെ തരണമെന്നാണു ആവശ്യ്പ്പെടുന്നതു .കാരണം യേശു തരുവാന്‍ പോകുന്ന അപ്പത്തിന്റെ കാര്യം അവിടുന്നു യോഹന്നാന്‍ 6 ല്‍ പരാമര്‍ശിക്കുന്നുണ്ടൂ. " നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍ " (യൊഹ.6:27 )

അവിടുന്നു വീണ്ടും പറയുന്നു " ഞാനാണു ജീവന്‍റെ അപ്പം എന്‍റെ അടുത്തു വരുന്നവനു ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവനു ദാഹിക്കുകയുമില്ല" ( 6:35 )
വീണ്ടും പറയുന്നു. മരുഭൂമിയില്‍ വെച്ചു മന്നാ ഭക്ഷിച്ചവര്‍ മരിച്ചു എന്നാല്‍ മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍ നിന്നും ഇറ്ങ്ങിയ അപ്പം ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല .ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു " (6: 49 - 51 ) 

അതിനാല്‍ യേശു ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്ത്ഥനയില്‍ പറയുന്ന അപ്പവും തന്‍റെ ശരീരമാകുന്ന അപ്പത്തെപ്പറ്റിയാണു , )

അന്നന്നു വേണ്ടുന്ന ആഹാരം എന്നുപറയുന്നതു മനുഷ്യന്‍റെ ശരീരത്തിനു ആവശ്യമായ ആഹാരമാണു .എന്നാല്‍ " daily bred " എന്നുപറയുന്നതു ശരീരത്തിന്‍റെ ഭക്ഷണമല്ലെന്നും ആത്മാവിന്‍റെ ഭക്ഷണമാണെന്നും പറയുന്നവര്‍ ഉണ്ടു . അതാണു കൂടുതല്‍ അര്ത്ഥവത്തായി തോന്നുക.

ഞ്ങ്ങളുടെ കടക്കാരോടു ഞ്ങ്ങള്‍ ക്ഷമിക്കുന്നതുപോലെ ( പ്സീത്താബൈബിളില്‍ ഞങ്ങള്‍ ക്ഷമിച്ചതുപോലെയെന്നാണു ) കടങ്ങള്‍ എന്നുപറയുന്നതു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെയിരിക്കുന്നതാണു.നമ്മള്‍ ചെയ്യാന്‍ ദൈവം കല്പിച്ചകാര്യങ്ങള്‍ നമ്മള്‍ ചെയ്യാതെയിരിക്കുന്നതാണു കടങ്ങള്‍ . നമ്മുടെ കടങ്ങളും പാപങ്ങളും നമ്മോടു ദൈവം ക്ഷമിക്കാന്‍ എറ്റവും നല്ലമാര്‍ഗം നമ്മുടെ കടക്കാരോടു നമ്മള്‍ ക്ഷമിക്കുന്നതാണു.(മത്താ18:23-25 )

പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ .

ഇതു പാപം ചെയ്യാനുള്ള പ്രലോഭനത്തെക്കാള്‍ വിശ്വാസത്യാഗത്തിനുള്ള പ്രലോഭനമാണു, " അവര്‍ കുറേ കാലത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളൂടെ കാലത്തു വീണുപോകുന്നു . ( ലൂക്ക 8: 13 ) 

ദൈവത്തെ ഉപേക്ഷിക്കാന്‍ ഒരിക്കലും ഇടവരരുതേ എന്നാണു നാം പ്രാര്ത്ഥിക്കുന്നതു. ദൈവം ആരേയും പരീക്ഷിക്കുന്നില്ല.

ദുഷ്ടനില്‍ നിന്നു ഞ്ങ്ങളെ രക്ഷിക്കണമേ എന്നുള്ളതു ദുഷ്ഠാരൂപിയില്‍ നിന്നുള്ള മോചനമല്ല. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന സംബോധനക്കുശേഷം വരുന്നരണ്ടു ഗണം യാചനകള്‍ ദൈവസ്നേഹത്തേയും മനുഷ്യസ്നേഹത്തേയും ആസ്പ്തമാക്കിയുള്ളതാണു.

പാപമോചനത്തിനായുള്ള യാചന ഒരു ജീവിതനിയമം പോലെ ക്രോഡീകരിച്ചിരിക്കുന്നു .ഇതു (കര്ത്ത്രുപ്രാര്ത്ഥന) ഒരു ജീവിതക്രമം കൂടി ഉള്‍കൊള്ളുന്നു. പാപമോചനത്തിനായുള്ള യാചന മറ്റുള്ളവരുടെതെറ്റുകള്‍ ക്ഷമിക്കുവാനുള്ള ഒരു പ്രതിജ്ഞകൂടിയാണു.

Saturday 25 February 2017

അക്രൈസ്ഥവരായ ജനസമൂഹത്തിന്‍റെ രക്ഷക്കായി ദൈവം അവര്‍ക്കു നല്കിയ വെളിപാടിനെ ധിക്കരിക്കണമോ ? അവഗണിക്കണമോ ?

അവരെ ഉയര്ത്തിക്കൊണ്ടുവരാനും രക്ഷയുടെ മാര്‍ഗത്തിലേക്കു നയിക്കാനുമായി ദൈവം തന്നെ അവരില്‍ നിന്നു ഉയര്ത്തിയ നേതാക്ക്ന്മാരെ അവഗണിക്കണമോ  ?
അവര്‍ നല്കുന്ന പഠനങ്ങളേയും സിദ്ധാന്തങ്ങളേയും പുശ്ചിക്കണമോ ?

അവര്‍ക്കു ദൈവം കൊടുത്ത വെളിപാടിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ പോകുന്നു. മാത്രു ഷിപ്പില്‍ ചെന്നു എത്താനായി ചിലര്‍ ലൈഫ് ബോട്ടില്‍ പോകൂന്നു. മറ്റുചിലര്‍ വള്ളങ്ങളിലും, ചിലര്‍ വെറും തടിക്കഷണത്തിലും യാത്രചെയ്യുന്നു. ലക്ഷ്യം ഒന്നുതന്നെ !

അവസാനം എല്ലാം യേശുക്രിസ്തുവിലും യേശുക്രിസ്തു എല്ലാവരിലും ആയിക്കഴിയുമ്പോള്‍ യുഗാന്ത്യമാകും.

മനുഷ്യനു ദൈവത്തെ കാണാന്‍ പറ്റുമോ ?

ദൈവത്തെ കണ്ടാല്‍ പിന്നെ അവന്‍ ജീവിച്ചിരിക്കില്ലയെന്നു ബൈബിളില്‍ കാണുന്നു. അതേ സമയം തന്നെ ആദിമ മനുഷ്യന്‍ ദൈവവുമായി സഹവര്തിത്ത്വത്തിലായിരുന്നു. അബ്രഹാം ദൈവവു മായി സംസാരിച്ചു. മോശ ദൈവവുമായി സംസാരിച്ചു, ദൈവം തന്നെയായ യേശുവിനെ മനുഷ്യര്‍ കണ്ടു എന്നിട്ടു ഇവരാരും മരിച്ചില്ല. എന്താണു ഇതു ?          ബൈബിളില്‍ ന്നെ വിപരീതമായി പറഞ്ഞിരിക്കുന്നു. ഇതെല്ലാം അക്ഷരാര്ത്ഥത്തിലാണോ മനസിലാക്കേണ്ടതു ?          

പുരൊഹിതപാരമ്പര്യത്തില്‍ ദൈവത്തിന്‍റെ ആ ഔന്ന്യത്വം കാണിക്കാന്‍ ദൈവത്തെ കണ്ടാല്‍ പോലും മരിച്ചുപോകുമെന്നു പറയുമ്പോള്‍ മറ്റു പാരമ്പ്ര്യങ്ങളില്‍ മനുഷ്യന്‍ ദൈവവുമായി അടുത്തു സഹവസിക്കുന്നുവെന്നുപറയുന്നു.
 
മറ്റോരു പ്രധനാകാര്യം മനുഷ്യകുലം മുഴുവന്‍ ദൈവമക്കളാണു . ദൈവം ചെയ്തൌടമ്പടിയെല്ലാം മനുഷ്യകുലം മുഴുവന്‍റെയും രക്ഷക്കുവേണ്ടിയാണു .അതിന്‍റെ പൂര്ത്തീകരണം കുരിശില്‍ മാത്രവുമാണു.
                                                                    കുരിശിലെ ഉടമ്പടിയുടെ ,അധവാ കുരിശില്‍ പൂര്ത്തീകരിക്കപ്പെടേണ്ടിയിരുന്ന ഉടമ്പടിയുടെ നിഴല്‍ മാത്രമാണു ,ദൈവം നോഹയുമായി ചെയ്ത ഉടമ്പടിയും, അബ്രഹാമുമായി ചെയ്ത ഉടമ്പടിയും ,മോശയുമായി ചെയ്ത ഉടമ്പടിയും എല്ലാം .ചുരുക്കത്തില്‍ ഉടമ്പടിയെല്ലാം മനുഷ്യകുലത്തിനു മുഴുവനായി ഉള്ളതായിരുന്നു. അധവാ മനുഷ്യരക്ഷക്കുവേണ്ടിയുള്ളതായിരുന്നു .

ചുരുക്കത്തില്‍ എല്ലാജാതികളുടേയും രക്ഷ ദൈവത്തിന്‍റെ ആവശ്യമാണു .അതിനാല്‍  എല്ലാജാതിക്കാരിലും ദൈവം തന്‍റെ വെളിപാടുകള്‍ നല്കുന്നു. അതുപോലെ എല്ലാജാതിക്കാരിലും അവരുടെ രക്ഷക്കായി സഹായിക്കാനായി ഓരോ നായകന്മാരെ ദൈവം കാലാകാലങ്ങളില്‍ നല്കുന്നു.  

അതായതു ,ഈഴവസമുദായത്തിനു ശ്രീനാരായണഗുരുവിനേയും ,പൊയ്കയില് യോഹന്നാന്‍ പ്രത്യ്ക്ഷരക്ഷാദൈവസഭ്ക്കും, ഇങ്ങ്നെ ഓരോരോ വിഭാഗത്തിലും ഗുരുക്കന്മാരേയും ,നായകന്മാരേയും ദൈവം തന്നെയാണു ഉയര്ത്തുന്നതു. ലക്ഷ്യം ഒന്നുതന്നെയാണു അവരുടെ നിത്യ്രക്ഷയാണു ദൈവം ആഗ്രഹിക്കുക. അതിനായി ദൈവം തന്നെയാണു പ്രവര്ത്തിക്കുക. അതിനെ മനുഷ്യന്‍ ധിക്കരിക്കാന്‍ പാടില്ല.

 ചുരുക്കത്തില്‍ ദൈവത്തെ അന്‍വ്വഷിചുപോകുന്നമനുഷ്യനു ദൈവംസ്വയംതന്നെതന്നെവെളിപ്പെടുത്തികൊടുക്കുന്നു ഇതാണല്ലോ വേദത്തില്‍ നാം കാണുക.ഈശ്വരന്‍ മനുഷ്യനു നല്കിയജ്ഞാനസമുച്ചയമാണു വേദങ്ങള്‍.ഋഗ്വേദം,യജൂര്‍വേദം,സാമവേദം,അഥര്‍വവേദം ഇതിലെല്ലാം വിവരിക്കുക ദൈവം നല്‍കിയജ്ഞാനമാണു.

ഇവിടെയെല്ലാം നാം കണ്ടത് ദൈവത്തെ അന്വഷിക്കുന്നമനുഷ്യനെയാണല്ലോ.എന്നാല്‍ ബൈബിളില്‍ നാം കണുന്നത് മനുഷ്യനെ അന്വേഷിച്ച് വരുന്ന ദൈവത്തെയാണ്. ദൈവം തന്‍ടെ പ്രവാചകന്മാരെ അയച്ച് മനുഷ്യരില്‍ പാപബോധം ഉളവാക്കി അവരെ വിശുധീകരിച്ച് ത്ന്നിലേയ്ക്ക് ആകര്‍ഷിക്കുന്നതാണല്ലോ.

ഇവിടെയെല്ലാം നാം കണുന്നത് കേദ്രബിന്‍ധു ദൈവമാണ്.പ്രവര്‍ത്തനനിരതമായിരിക്കുന്നതും ദൈവം തന്നെ. എന്നാല്‍ മനുഷ്യന്‍ മടിയനായിരിക്കുവാനല്ല ദൈവംഇതെല്ലാം ചൈതത്. ദൈവം മനുഷ്യനുദാനമായി നല്കിയ ജ്ഞാനമനുസരിച്ച്മനുഷ്യന്‍ ദൈവത്തെത്തേടിപ്പോകുകയും ദൈവത്തെ തന്നിലേയ്ക്കുസ്വീകരിയ്ക്കുവാന്‍ തക്കയൊഗ്യതനേടുകയുംവേണം.

അതിനാണ് മനുഷ്യന്‍ നോമ്പ് അനുഷ്ടിക്കുന്നത്.ദാനധര്‍മ്മം,പ്രാര്‍ധന,ഉപവാസം, ഇവയാണ് മനുഷ്യനെ ദൈവത്തിന്‍ ങ്കലേക്കു അടിപ്പിയ്ക്കുക.വിവേകാനന്‍ദന്‍ പറഞ്ഞുവേദത്തിലേക്കുതിരികെപോകുകയെന്ന്. യേശുപഠിപ്പിച്ചു മനുഷ്യന്‍  ആദിയില്‍ എപ്രകാരമയിരുന്നോ അപ്രകാരമയിത്തീരുകയെന്ന്. അതിന് നോമ്പ് അനിവാര്യമാണ്.

Friday 24 February 2017

ചിന്താവിഷയം !

 "നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്ന തെന്തും നിങ്ങള്‍ക്കു ലഭിക്കും." ( യോഹ15:17 ).  ലഭിക്കുന്നുണ്ടോ ? ഇല്ലല്ലോ ?

യേശൂപറഞ്ഞു : " ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും അന്വേഷിക്കുവിന്‍ കണ്ടെത്തും .മുട്ടുവിന്‍ നിങ്ങള്‍ക്കുതുറന്നുകിട്ടും. ചോദിക്കുന്നാഎവനും ലഭിക്കുന്നു.അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു :മുട്ടുന്നവനുതുറന്നുകിട്ടുകയും ചെയ്യുന്നു." (മത്താ.7:7-8 )

ഇതു അക്ഷരാര്ത്ഥത്തിലാണോ മനസിലാക്കേണ്ടതു ? അക്ഷരാത്ഥത്തില്‍ പൂര്ണമായും നിറവേറുന്നുണ്ടോ ?

നമ്മുടെ ആവശ്യ്ങ്ങളെല്ലാം, നമ്മുടെ ഇഷ്ടത്തിനു സാധിച്ചു കിട്ടുന്നതാണോ പ്രാര്ത്ഥന ? പിന്നെ എന്താണു ?

പ്രാര്ത്ഥന .

Jesus threw himself on the round and prayed that, if it were possible ,the hour might pass from him ,
" He said ,Abba ,Father for you all things are possible; remove this cup from me , yet ,not what I want,but what you want " ( Mk.14:36 )

പ്രാര്ത്ഥന

എന്‍റെ ഇഷ്ടമ്മല്ല അങ്ങയുടെ തിരു ഹിതം നിറവേറണം
ദൈവത്തിന്‍റെ മനസുമാറ്റാനല്ല പ്രാര്ത്ഥിക്കുന്നതൂ.

4 പ്രാധാനപെട്ടവരുടെ പ്രാര്ത്ഥാന ദൈവം കേട്ടില്ല.
1) മോശ . വാഗദത്ത ഭഭമിയില്‍ കാല്‍ കുത്തിയില്ല
2) ദാവീദ് . ബെദ്ഷേബായുടെ കുഞ്ഞു മരിച്ചു.
3) യേശുവിന്‍റെ കാസാമാറ്റിയില്ല.
4) പൌലോസ് ശ്ളിഹായുടെ മുള്ള്‍ മാറ്റിയില്ല

കുടിക്കാന്‍ പാനപാത്രം കൊടുത്താല്‍ ആസ്വസിപ്പിക്കാന്‍ മാലാഖയെ അയക്കും.

വിശ്വാസത്തോടേ പ്രാര്ത്ഥിച്ചാല്‍ മല കടലില്‍ വീഴൂം

പ്രാര്ത്ഥനയുടെ ശക്തി !

" In everything do to others as you would have them do to you; for this is the law and the prophet " ( Mat.7:12 )

പ്രാര്ത്ഥനയെ കുറിച്ചു എത്രപറഞ്ഞാലും പൂര്ത്തിയാകില്ല അധാവാഅധികമാകില്ല.കഴിഞ്ഞദിവസം പറഞ്ഞതിന്‍റെ ബാക്കിയായിവേണമെങ്കിലും ധ്യാനിക്കാം .

എപ്പോഴാണു നമ്മുടെ പ്രാര്ത്ഥനക്കു ശക്തിലഭിക്കൂക അധവാ ഉത്തരം കിട്ടുക ?

"ചോദിക്കുവിന്‍ , നിംഗള്‍ക്കു ലഭിക്കും ; അന്വേഷിക്കുവിന്‍ , നിങ്ങള്‍ കണ്ടെത്തും;.
മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്നുകിട്ടും .ചോദിക്കുന്ന ഏവനും ലഭിക്കുന്നു.അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു.മുട്ടുന്നവനു തൂറന്നുകിട്ടുകയും ചെയ്യുന്നു." ( മത്താ.7: 7 - 8 )

എങ്ങനെയാണു ദൈവം പ്രവര്ത്തിക്കുക ?

നേരിട്ടു നമ്മുടെ അടുത്തു പ്രത്യക്ഷപെട്ടു സാധിച്ചു തരികയാണോ ?

ദൈവം പ്രവര്ത്തിക്കുന്നതു മനുഷ്യരില്‍ കൂടെയാണു.അതായതു നമുക്കു ആവശ്യമുള്ളതു നമുക്കുതരുവാന്‍ ദൈവം മനുഷ്യരെതന്നെയാണു കണ്ടെത്തുക. അതു ആലോചിക്കൂമ്പോഴാണു മുകളില്‍ പറഞ്ഞവാചകത്തിന്‍റെ അര്ത്ഥവും ശക്തിയും നാം മനാസ്സിലാക്കുക.

" മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തൂ തരണമെന്നൂ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കുചെയ്യുവിന്‍ . "

അപ്പോഴാണു അതൂതന്നെ നമുക്കം ലഭിക്കുക മറ്റാരെങ്ങ്കിലും നമുക്കുചെയ്തുതരും .മറ്റാരില്കൂടെയെങ്ങ്കിലും ദൈവം നമുക്കു അതു സാധിച്ചുതരും.
നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിംഗള്‍ക്കും അളക്കപെടും.

നമ്മുക്കു ചിന്തിക്കാനും ധ്യാനിക്കാനുമുള്ള ലഘുചിന്തകള്‍ മാത്രമാണു ഇടുക .

കരുണയുടെ വര്ഷത്തില്‍ നമുക്കു ലഭിച്ച വിവരം അനുസരിച്ചു നമുക്കു കരുണയുള്ളവരാകാം

സഭയില്‍ നമുക്കു കച്ചവടമനോഭാവം അവസാനിപ്പിക്കാം
നമ്മുടെ പോക്കറ്റില്‍ വെളളിയൊ സ്വര്ണമോ വേണ്ടാ.
സേവനം മാത്രം മതി ,ബാക്കിഎല്ലാം ദൈവം നോക്കികൊള്ളും

പഴയകാലത്തു നഷ്ടം സഹിച്ചു ആതുരാലയങ്ങളും ,സ്കൂളുകളും സഭനടത്തി. കാലം മാറി ഇന്നു അതിനു ആവശ്യ്മില്ല. അക്ഷരജ്ഞാനം ഇല്ലാത്തവരായി ആരും ഇല്ലെല്ലോ ?
അതിനാല്‍ ബാക്കിയുള്ളവര്‍ ലാഭം കൊയ്യുന്നതുകണ്ടു ആമേഖലയിലേക്കു സഭയും ഇറങ്ങി താളവും തെറ്റി.പേരുദോഷവും ഉണ്ടായി.

ഇന്നു ബാക്കിയുള്ളവര്‍ക്കു മാത്രുക കാട്ടികൊടുക്കാന്‍ സഭക്കു കഴിയുന്നില്ല.കാരണം അവരുടെ പാതയിലണു സഭയും ! ഇന്നു പ്രൈവറ്റു കോളജുകളില്‍ പലയിടത്തും സമരം നടക്കുന്നു. വിദ്യാര്ത്ഥികളെ കൊള്ളയടിക്കുന്ന മാനേജര്‍ക്കെതിരെ അവര്‍ സമരം ചെയ്യുന്നു.വിജയിക്കുന്നു. പ്രൈവറ്റു - മാനേജ്മെന്റ്റ്‍ - കോളജുകളിലെല്ലാം ഇങ്ങനെയാണെന്നു പറയുമ്പോള്‍ അല്ല യെന്നും ,നിങ്ങള്‍ ഞങ്ങളെ കണ്ടു പഠിക്കാന്‍ ധൈര്യമായി പറയാന്‍ നമുക്കു സാധിക്കുമോ ?

ഈ അവസ്ഥമാറണം . നമ്മള്‍ നല്ല മോഡലാകണം . ലോകത്തിനു നല്ലവഴികള്‍ സ്വജീവിതത്തിലൂടെ കാണിച്ചുകൊടുക്കാന്‍ വിളിക്കപ്പെട്ടവരാണു ക്രിസ്ത്യാനികള്‍. അതു ഒരിക്കലും മറക്കാതിരിക്കാം .

അതിനാല്‍ എന്തു ചെയ്യണം . ?
സേവനമാണു നമ്മുടെ ല്ക്ഷ്യം ! ആയതിനാല്‍
 നമ്മുടെ സ്കൂളുകളും,കോളേജുകളും ,ഹോസ്പിറ്റലുകളുമെല്ലാം
No loss no profit എന്ന മാനദന്ധത്തില്‍ നടത്തിയാല്‍ മതി .പോരേ ?

ഒരൂ ഉദാഹരണം മാത്രം എഴുതുന്നൂ .

അട്ടപ്പാടിയില്‍ സെഹിയോന്‍ ധ്യാനകേദ്രത്തില്‍ 5 ദിവസ്സം താമസിച്ചു ധ്യാനിക്കാന്‍ ഫീസില്ല. ഭക്ഷണവും ഫ്രീയാണു..ധ്യാനസമയത്തു ഒരു കച്ചവടവും ഉള്ളില്‍ ഇല്ല എന്തെങ്ങ്കിലും വേണ്ടവര്‍ ഹാളിനു പുറത്തു വാങ്ങണം . പണത്തിന്‍റെ കുറവുകൊണ്ടു ആര്‍ക്കും ധ്യാനിക്കാന്‍ കഴിയാതെപോകരുതു. ദൈവം നടത്തുന്നു. ഓരോ ധ്യാനവ്വും സ്പോണ്സര്‍ ചെയ്യാന്‍ ആളുകളെ ദൈവം ഒരുക്കുന്നൂ. അവിടെ ഭൌതീകമായി വലിയ്യ വള്ര്ച്ചയില്ല. പക്ഷേ അവിടെ വരുന്നവരെ ദൈവം ആത്മീകമായി വളര്ത്തുന്നു. എത്രയോ ധ്യാനകേദ്രങ്ങള്‍ ബിസിനസ് കേന്ദ്ര്ര്രങ്ങളായി വളരുന്നു..ഇതുപോലെ സഭയിലും ഭൌതികമായി കാണുന്ന വളര്‍ച്ചയില്‍ സംത്രുപ്താരാകുന്നവരെയാണു കൂടുതല്‍ കാണുന്നതു .
എന്തുമാത്രം കെട്ടിടങ്ങള്‍ ,കോളജുകള്‍, ആശുപ്ത്രികള്‍ ,സ്കൂളുകള്‍ ,വരൂമാനത്തിന്‍റെ കണക്കുകള്‍ ഇവ കണ്ടു സംത്രിപ്തിയടഞ്ഞാല്‍ മതിയോ ?
ഇതാണോ സഭയുടെ വളര്‍ച്ച ?
ഇതാണോ സുവിശേഷപ്രഘോഷാണം ?
ഇതാണോ ദൈവം ആഗ്രഹിക്കുന്നാതു ?

ഇതാണോ ഫ്രാന്സീസ് പാപ്പാനമ്മോടു ചെയ്യാന്‍ആവശ്യപെടുന്നതു ??
കരുണയുടെ വര്‍ഷത്തില്‍ നാം ശീലിച്ചതു നമുക്കു ജീവിതത്തില്‍ പ്രാവര്ത്തികമാക്കാം . നമുക്കു കരുണയുടെ മുഖം അണിയാം

പെരുന്നാളിനും മറ്റുംപണം കരിച്ചുകളയുന്നതാണോ ദൈവഹിതം ?
കരിച്ചുകളയ്യുന്ന പണം ഒന്നിച്ചുകൂട്ടിയാല്‍ എത്രയോ ലക്ഷങ്ങള്‍ ഉണ്ടു ??
എത്രയോ പേര്‍ക്ക്കു പാര്‍പ്പിടമ്മാകുമായിരുന്നു?
ഞങ്ങളുടെ പള്ളിയിലും 25000 കരിക്കൂന്നുണ്ടു .

ദൈവം പറയും നിങ്ങളൂടെ കരിമരുന്നിന്‍റെ നാറ്റം കൊണ്ടു ഞാന്‍ മടുത്തു .!!
പ്രാര്ത്ഥനയെ ക്കുറിച്ചാണു ചിന്തിച്ചു തുടങ്ങിയതെങ്കിലും ഇത്രയും ഒക്കെ പറയേണ്ടി വന്നു . ചിന്താവിഷയമാണെല്ലോ ?
നമുക്കു ഒരു നിമിഷം ചിന്തിക്കാകാം !

കര്ത്താവേ ! സഭയാകുന്ന ഞങ്ങളെ നേര്വഴിക്കു നടത്തണമേ ! ഞങ്ങളുടെ സഭാനേത്രുത്ത്വത്തില്‍ കൂടി അങ്ങുതന്നെ പ്രവര്ത്തിക്കേണമേ ! ആമ്മീന്‍

Thursday 23 February 2017

കൌണ്സിലിംഗ്

മുപ്പതില്‍ താഴെ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരി .വിവാഹിതയാണു.വളരെ വിഷമം കടിച്ചമര്ത്തുന്നുണ്ടെന്നുതോന്നും .

" നമ്മള്‍ പ്രാര്ത്ഥിക്കുന്നതെന്തും ലഭിക്കുമെന്നാനെല്ലോ യേശു പറഞ്ഞിരിക്കുന്നതു . ഞാന്‍ ചെറുപ്പം മുതലേ ദിവസവും പള്ളിയില്പോകുകയും പ്രാര്ത്ഥിക്കുകയും ചെയ്യുമായിരുന്നു.അറിഞ്ഞുകൊണ്ടു ആര്‍ക്കും ഒരു ഉപദ്രവും ചെയ്തിട്ടില്ല.

പ്രാര്ത്ഥനമുടക്കില്ലായിരുന്നു. വീട്ടില്‍ ദിവസവും പ്രാര്ത്ഥനയുണ്ടു മദ്യപാനികള്‍ക്കുവേണ്ടിയും അവരുടെ മാനസാന്തരത്തിനുവേണ്ടിയും പ്രാര്ത്ഥിക്കുമായിരുന്നു. ഞങ്ങള്‍ യൂത്തു പ്രാര്ത്ഥനയില്ലാത്തവീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍കൊടുക്കുകയും അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുകയും ചെയ്യുമായിരുന്നു.

അതുപോലെതന്നെ ഞാന്‍ വിവാഹിതയാകുമ്പോള്‍ സല്സ്വഭാ വിയായ ,പ്രാര്ത്ഥനയുള്ള ,സല്സ്വഭാവിയായ ഒരു ഭ്ര്ത്താവിനെ കിട്ടാനും പ്രാര്ത്ഥിക്കുമായിരുന്നു. യേശുവിന്‍റെ നാമത്തില്‍ ചോദിക്കുന്നതെല്ലാം ലഭിക്കുമെന്നാണെല്ലോ അവിടുന്നു പറഞ്ഞിരിക്കുന്നതു ഞാന്‍ എത്രയോ കാലമായി വിശ്വാസത്തോടെ ചോദിച്ചു അപേക്ഷിച്ചു എന്നിട്ട് ........

മുഴുവിപ്പിക്കാതെ കണ്ണു തുടച്ചു .കണ്ണിര്‍ കവിളില്‍ ക്കൂടി ഒഴുകുന്നു.
കുറച്ചു സമയം അവള്‍ക്കു അനുവദിച്ചിട്ടു ഞാന്‍ ചോദിച്ചു  എന്നിട്ടു ?
" എനിക്കുകിടിയഭര്ത്താവു മദ്യപാനിയാണു. പ്രാര്ത്ഥിക്കില്ല. പള്ളിയോടു വലിയ താല്പ്പര്യം ഇല്ല.

വീണ്ടും നിശബ്ദം കവിളില്ക്കൂടി കണ്ണീര്‍ ഒഴുകുന്നു.            

വീട്ടിലുള്ളവര്‍ പ്രാര്ത്ഥിക്കുമോ ? കുടുംബ പ്രാര്ത്ഥന ?
" അവിടെ ഒന്നുമില്ലായിരുന്നു.ഇത്രയും നാളുകൊണ്ടൂ വീട്ടില്‍ കുടുംബപ്രാര്ത്ഥന ആരംഭിച്ചു, ഭര്ത്താവോഴിച്ചു ബാക്കിയെല്ലാവരും ഇപ്പ്പ്പോള്‍ പ്രാര്ത്ഥിക്കും. എല്ലാവരും പള്ളിയില്‍ പോകാന്‍ തുടങ്ങി.

ഇതില്‍ നിന്നും മോള്‍ക്കു എന്തെങ്കിലും മനസിലായോ ?

" എന്‍റെ പ്രാര്ത്ഥനദൈവം കേട്ടില്ലെന്നു ! "

അല്ലമോളേ ! ഈ വീട്ടുകാരും ദൈവത്തിന്‍റെ പ്രിയപ്പെട്ടമക്കളാണു.അവിടെ പ്രാര്ത്ഥനയില്ലായിരുന്നു മോളു വന്നു ആ ഭാഗം നേരേയാക്കി .പള്ളിയില്പോകുന്ന പതിവൂണ്ടാക്കി.ഭര്ത്താവൊഴികെയുള്ളവരെ നേര്‍പാതയില്‍ നയിക്കാന്‍ മോള്‍ക്കു സാധിച്ചു. ഇനിയും ഭര്ത്താവും നേരേയാകും സംശയം വേണ്ടാ ,ഈ  മനുഷ്യരേ യും  വീട്ടുകാരേയും രക്ഷിക്കേണ്ടതു കര്ത്താവിന്‍റെ ആവശ്യ്മായിരുന്നു അതിനു മകളെയാണു പിതാവുതിരഞ്ഞെടുത്തതു .മറ്റൊരാളായിരുന്നെങ്കില്‍ അവളും ഇവരില്‍ ഒരാളായി എല്ലാവരും നശിക്കാന്‍ ഇടവരുമായിരിക്കണം.

അതിനായി മോളേ പ്രത്യേകം തിരഞ്ഞെടുത്തതാണു .പിതാ്വിന്‍റെ ഓമനമകളെതന്നെയാണു ഈ പ്രത്യേകദൌത്യം പിതാവു ഏള്‍പ്പിച്ചതു. അതു ഭംഗിയായി ചെയ്യുന്നതുകണ്ടൂ പിതാവു സന്തോഷിക്കുന്നുണ്ടൂ, മോള്‍ ചെയ്തുകൊണ്ടിരിക്കുന്നതു തുടര്ന്നുകൊള്ളുക പിതാവു പ്രതിഫലം നല്കും നിശ്ചയം !

അവളുടെ മുഖം വികസിച്ചു. ചെറിയ പുന്‍ചിരി ആ കവിളില്‍ വിടര്ന്നു !

Wednesday 22 February 2017

നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നു !.

മനുഷ്യര്‍ പുറമേ കാണുന്നതു വെച്ചു വിധിപറയുമ്പോള്‍ ദൈവം ഹ്രുദയവും മനസാക്ഷിയും നോക്കി വിധിക്കുന്നു. ഒരിക്കല്‍ ദിവ്യബലിക്കു വൈദികന്‍ ദിവ്യബലിയില്‍ പലതും തെറ്റിച്ചു. വലിയ വിഷമം തോന്നി ഞാന്‍ പെട്ടെന്നു അരമനയില്‍ അറിയിച്ചു. പെട്ടെന്നു വികാരിജനറാള്‍ അച്ചന്‍ വന്നു .അനുനയത്തില്‍ അച്ചനേയും കൂട്ടി ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ പരിശോധിച്ചിട്ടു അച്ചനെ അഡ്മിറ്റു ചെയ്തു .ഓപ്പറേഷന്‍ വേണ്ടിവന്നു തലച്ചോറിലെ ഒരു നരമ്പിനു വന്ന തകരാറായിരുന്നു. മറ്റോരിക്കല്‍ വിവാഹസര്‍ട്ടിഫിക്കേറ്റു വാങ്ങാന്‍ വന്ന വിധവയായ സ്ത്രീയോടും അവരുടെ മകളോടും അച്ചന്‍ പറഞ്ഞ വാക്കുകള്‍ (ഒരു വൈദീകന്‍ പറയാന്‍ പാടില്ലാത്ത വാക്കുകള്‍ ) അവരെ സങ്കടപ്പെടുത്തി. ഇവിടേയും അച്ചന്‍റെ തലച്ചോറില്‍ വന്ന ചിലതകരാറായിരുന്നു .അതൊന്നും മനസിലാക്കാതെ വികാരികൊള്ളാമല്ലോ ഈ പ്രായത്തില്‍ (75 ) ഇദ്ദേഹം ഇത്രമോശമായി പെരുമാറിയെങ്കില്‍ നല്ലപ്രായത്തില്‍ ഇയാള്‍ ആരായിരുന്നു വെന്നു ചിലര്‍ പറഞ്ഞതു സത്യത്തില്‍ നിന്നും എന്തു അകലത്തിലായിരുന്നു. ? ഒരിക്കല്‍ ഒരു റിലിജിയസ് ഹൌസില്‍ ഒരു സെമിനാര്‍ നടക്കുകയായിരുന്നു അവിടുത്തെ ഒരു സന്യാസസഹോദരന്‍ (80) ഒരു ആണ്‍കുട്ടിയോടു വളരെ മ്ളേശ്ചമായി പഎരുമാറിയതു ഇതുപോലെ ഒരു സംഭവമായിരുന്നു. അതും അദ്ദേഹം മനപ്പൂര്വം ചെയ്തതല്ലായിരുന്നു. തലച്ചോറില്‍ വന്ന മാറ്റമായിരുന്നു. ചിലര്‍ക്കു പ്രോസ്റ്റ്രേറ്റു ഗ്ളാന്ഡി‍ന്‍റെ തകരാറുകൊണ്ടും വളരെ അബ്നോര്മ്മലായി പ്രവര്ത്തിക്കുന്നവരേയും കാണാം. ചിലപ്പോള്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ചെന്നും വരാം .ഇതു കണ്ടു ആ വല്യപ്പ്നെ അടിക്കുകയല്ലവേണ്ടതു ഒരു ഡോക്ടറുടെ സഹായം എത്തിച്ചു കൊടുക്കുക യാണുവേണ്ടതു ! മനുഷ്യന്‍ പുറമേ നോക്കുന്നു. !!!!!!!!!!!! ഞാന്‍ ഇതു എന്തിനു എഴുതി ? ഒരു മകന്‍റെ സങ്കടമാണു എന്നെ ഇതിനു പ്രേരിപ്പിച്ചതു ഇന്നലെ ഒരു സഹോദരനെ കണ്ടു ! കുശലപ്രശനങ്ങള്‍ക്കിടയില്‍ അയാളുടെ അപ്പന്‍റെ വിവരവും തിരക്കി ? എങ്ങനെ യുണ്ടൂ ആരോഗ്യം ? അയാള്‍ അല്പം നിരാശനായിപ്പറഞ്ഞു : ഒന്നും പറയേണ്ടാ ......... വലിയ പ്രശനങ്ങളാണെന്നു !! അയാളുടെ അപ്പനു 90 വയസുണ്ടു . ഇളയമകനോടോത്തു താമസിക്കുന്നു. അപ്പന്‍റെ പേരില്‍ ഇട്ടിരുന്നസ്ഥലവും അവര്‍ എഴുതിവാങ്ങിയിട്ടു വില്ക്കുകയും ചെയ്തു. ഇപ്പോള്‍ അപ്പന്‍ ഒരു അധികപറ്റാണു. ഒരു മകന്‍ അടുത്തുതന്നെതാമസിക്കുന്നു.ആ മകനുമായിട്ടാണു സംസാരിച്ചതു. കഴിഞ്ഞദിവസം അപ്പ്ന്‍ ജനലിങ്കല്‍ നിന്നു ഈ മക്നെ വിളിച്ചു ഉടനെ വിവരം അറിയാന്‍ ചെന്നപ്പോള്‍ അപ്പനെ ഒരു മുറിയില്‍ പൂട്ടി ഇട്ടിരിക്കുന്നു. അനുജത്തി അപ്പന്‍റെ കൈപിടിച്ചു തിരിച്ചിരിക്കയാണു . എന്താ വിവരമെന്നു ചോദിച്ചപ്പോള്‍ അനുജത്തി പറഞ്ഞതു " ഇയാള്‍ക്കു ........ ന്‍റെ അസുഖമാണെന്നു .അപ്പന്‍ മകനോടു പറഞ്ഞു മോനെ ഞാനൊന്നും അറിഞ്ഞതല്ല. ഈ സമയം അപ്പന്‍ കരയുന്നുണ്ടായിരുന്നെന്നാണു ഇയാള്‍ പറഞ്ഞതു .എന്തു ചെയ്യുന്നു ? അയാള്‍ക്കു വിഷമം . സത്യം എന്താണെന്നു അറിയില്ലല്ലോ ? ഏതായാലും ഒരു കാര്യം നാം മനസിലാക്കണം ശാരീരികമായി ബലക്ഷയം സംഭവിച്ചയാള്‍ ഇനിയും എന്തെങ്കിലും പറഞ്ഞാല്തന്നെ എന്തെങ്കിലും വൈകല്ല്യമാണന്നു നാം മനസിലാക്കണം . മനുഷ്യനെ സംബന്ധിച്ചു പരഞ്ഞാല്‍ ശാരീരികമായിട്ടാണു ആദ്യം വാര്‍ദ്ധക്യം അനുഭവപ്പെടുക. എന്നാലും മാനസീകമായി അയാള്‍ ചെറുപ്പമായിരിക്കും. വളരെ ക്കഴിഞ്ഞാകും മാനസീകമായും അയാള്‍ വ്രുദ്ധനാണെന്നു മനസിലാക്കുക. മറ്റൊന്നാണു മുകളില്‍ നാം കണ്ട വൈകല്ല്യങ്ങള്‍ . എന്തു തന്നെയായാലും ഇയാളുടെ ധിക്കാരം കൊണ്ടാണു ഇങ്ങനെ സംഭവിക്കുന്നതെന്നു ചിന്തിച്ചു അയാളെ താറടിക്കരുതു. മറ്റുചിലര്‍ പരസ്യമായിതന്നെ ചില ലൌഗീക ചാപല്ല്യങ്ങള്‍ കാണിച്ചെന്നു വരാം .ഇതൊക്കെ മനസിലാക്കി പെരുമാറാതെയിരുന്നാല്‍ ജീവിതം ദുഷക്കരമാകും. പലവീട്ടിലും ജീവിതം ദുഷ്ക്കരമാകുന്നതു ഇങ്ങനെ തെറ്റായ തീരുമാനം എടുത്തു പ്രായമായവരെ ഒറ്റപ്പെടുത്തുന്നതിലാണു. ഭാര്യ പറയുന്നതു അതേപടി ഭര്ത്താവു മനസിലാക്കിയാല്‍ അപ്പനെ ഒറ്റപ്പെടുത്തും മുറിയില്‍ പൂട്ടിയിടും ഇതൊക്കെ വലിയ പ്രശനങ്ങള്‍ ഉണ്ടാക്കും മാത്രമല്ല അനുഗ്രഹക്കുറവും അവിടെ യുണ്ടാകും. അതിനാല്‍ വര്‍ദ്ധക്യ മനശാസ്ത്രം അല്പം പഠിക്കുന്നതു നന്നായിരിക്കും !

Monday 20 February 2017

ദൈവകാരുണ്യത്തിന്‍റെ പുല്ലാം കുഴലായി രൂപപ്പെടാന്‍ !

പലതരം നൊമ്പര പ്രക്രിയകളിലൂടെ കടന്നു പോകുമ്പോള്‍ !

ആകുലതയും ഉത്ക്കണ്‍ഠയും !

" നാളെ എന്തു സംഭവിക്കും എന്നതിനെ ഓര്ത്തു നീ ഉത്ക്കണ്ടപ്പെടെരുതു .മറിച്ചു ഇന്നു ദൈവം നിന്നില്‍ ചെയ്തുകൊണ്ടിരിക്കുന്ന അല്ഭുതകരമായ ചെയ്തികളെ കാണാനും അവയോടു സഹകരിച്ചു പ്രവര്ത്തിക്കാനും നിനക്കാകണം അതുമതി "

ഭക്ഷണമില്ലെല്ലോ യെന്നോര്ത്തു ആകുലപ്പെടാതെ നിനക്കു ലഭിച്ച ജീവനെഓര്ത്തു സന്തോഷിക്കാനും,തമ്പുരാനു  നന്ദി പറയാനും കഴിയണം .ധരിക്കാന്‍ വസ്ത്രം ഇല്ലെല്ലോ എന്നോര്ത്തു ഉത്കണ്‍ഠപ്പെടാതെ ശരീരം ഉണ്ടെല്ലോയെന്നോര്ത്തു ആനന്ദി‍ക്കുക.

ജീവനും ശരീരവും നിനക്കുതന്ന ദൈവം നിനക്കു ആവശ്യമായ ചെറുതും വലുതുമായതെല്ലാം തരുമെന്നു വിശ്വസിക്കുക.

" ക്രിസ്തീയതയുടെ ഹ്രുദയം കാരുണ്യമാണെന്ന ഫ്രാന്സീസ് മാര്‍ പാപ്പായുടെ കണ്ടെത്തല്‍ തീര്ത്തും ശരിയാണു. ആരംഭം മുതലേ അങ്ങനെതന്നെയായിരുന്നു.

എന്നാല്‍ വഴിയിലെങ്ങോവെച്ചു കാരുണ്യവും ആര്‍ദ്രതയും സഭാജീവിതത്തിന്‍റെ ഹ്രുദയ ഭാഗത്തുനിന്നു തെന്നിമാറിപ്പോയില്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

എന്നിട്ടും സഭാജീവിതത്തിന്‍റെ അന്ധകാരങ്ങളിലൊക്കെ മിന്നാമിനുങ്ങുകളെപ്പോലെ  ,അധവാ കൈത്തിരിയുടെ വെളിച്ചവുമായി ദൈവകാരുണ്യത്തിന്‍റെ    മനുഷ്യര്‍ പ്രകാശം പരത്തികൊണ്ടു നില്ക്കുന്നുണ്ടായിരുന്നു.
ചിലവൈദീകരേയും ,കന്യാസ്ത്രീകളേയും അല്മായ പ്രമുഖരേയും ദൈവം തന്നെയാണു അയക്കുന്നതു സഭാജീവിതത്തില്‍ വിശ്വാസികളില്‍ ,സഭാതനയരില്‍ , കടന്നുകൂടുന്ന വിശ്വാസക്കുറവിനേയും അതില്ക്കൂടി കടന്നുവരുന്ന അന്ധകാരത്തെയും അകറ്റുവാനായി അവ്ശ്യമായ നുറുങ്ങു വെളിച്ചവുമായി. പക്ഷേ അങ്ങനെയുള്ള നുറുങ്ങു വെളിച്ചത്തില്‍ പോലും സ്വയം കാണാന്‍ കഴിയാതെ സഭയില്‍ തന്നെ ,അധവാ നേത്രു സ്ഥാനങ്ങളില്‍ പോലും ,ആളുകള്‍ വര്‍ദ്ധിച്ചുവന്നതിന്രെ ഫലമായി വലിയ ഒരു പരിവര്ത്തനം ആവശ്യ്മാണെന്നു മനസിലാക്കിയ ദൈവം തന്നെ തന്റെ പുത്രന്രെ ഉപദേശങ്ങളും ചെയ്തികളും സഭാതനയരെ പഠിപ്പിക്കുവാനായി ഇതാ ഈ കാലഘട്ടത്തിന്‍റെ ആവശ്യ്മായ തലവനെ ഫ്രാന്സീസ് പാപ്പായില്ക്കൂടി സഭക്കു , ലോകത്തിനു ,ദൈവം നല്കിയിരിക്കുന്നു,

യേശുവിന്‍റെ ജീവിതത്തിന്‍റെ കേന്ദ്രമായ ഹ്രുദയാര്‍ദ്രതയുടെ മാനുഷീകരൂപമാണു ഫ്രാന്സീസ് മാര്‍പാപ്പാ. ഒരു സുപ്രഭാതത്തില്‍ അതുപോലെ രൂപപ്പെട്ടതല്ല ദീര്‍ഘകാലത്തെ തപസിന്‍റെയും പ്രാര്ത്ഥനയുടേയും ഫലമാണു. മെത്രാനായിരിക്കുമ്പോഴും ബസില്‍ യാത്രചെയ്യാനും ,സ്വയം ഭക്ഷണം പാകം ചെയ്യാനും  ഒക്കെ അദ്ദേഹത്തിനുകഴിയുമായിരുന്നു. ചുരുക്കത്തില്‍ നീണ്ട വര്ഷങ്ങളിലൂടെയുള്ള ഉരുക്കലിലൂടെയും , ഉടച്ചു വാര്‍ക്കലിലൂടെയും ആണു ഫ്രാന്സീസെന്ന കരുണാമയന്‍ രൂപപ്പെടുകയും അദ്ദേഹം നമ്മുടെ സഭയുടെ തലവനായി ദൈവം തിരഞ്ഞെടുക്കുകയും ചെയ്തു.

നിത്യസൂര്യനായ യേശുവിന്‍റെ പ്രതിപുരുഷനായി സഭയെ മുഴുവന്‍ പ്രകാശധോരണിയില്‍ പ്രകാശിപ്പിക്കാനായി ദൈവം നിയമിച്ച കരുണാമയനാണു ഫ്രാന്സീസ് പാപ്പാ.

ഇത്തരമൊരു കാരുണ്യരൂപത്തെ സഭാതലപ്പത്തേക്കു തമ്പുരാന്‍ കൊണ്ടുവന്നതെന്തിനു ?

സഭാജീവിതത്തില്‍ എപ്പോഴോ പാര്‍ശ്വവല്ക്കരിക്കപ്പെട്ടു പോയ കാരുണ്യത്തെ സഭയുടെ ഹ്രുദയ ഭാഗത്തു പുന:പ്രതിഷ്ഠിക്കുക യെന്ന ദൈവീക പദ്ധതിയാണു ഇവിടെ ഫ്രാന്സീസ് പാപ്പായില്‍ കൂടി പൂര്ത്തീകരിക്കപ്പെട്ടതു .

ഇതിന്‍റെ ഫലമായി കാരുണ്യത്തിന്രെ മിന്നാമിനുങ്ങുകളായി  ലോകത്തിന്രെ പലഭാഗങ്ങളിലും പ്രവര്ത്തിക്കുന്ന കാരുണ്യമൂര്ത്തികളെ സഭയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും, അതോടോപ്പം എല്ലാമനുഷ്യ ഹ്രുദയങ്ങളിലും ചാരം മൂടിക്കിടക്കുന്ന കാരുണ്യത്തിന്‍റെ കനലുകളെ ഊതിക്കത്തിക്കാനും സാധിക്കും.

മുളയുടെ ഒരു തണ്ടു സംഗീതമാധുരി പകരുന്ന ഓടക്കുഴലാകണമെങ്കില്‍ ആ തണ്ടില്‍ പല ദ്വാരങ്ങള്‍ രൂപപ്പെടണം. അപ്പോള്‍ ആ തണ്ടൂ വേദനസഹിക്കേണ്ടിവന്നാല്‍ അതിനെ ഒരു ഓടക്കുഴലാക്കി രൂപാന്തരപ്പെടുത്തുകയാണെന്നും ഈ വേദനയുടെ ഫലമായി സ്വരമാധുരി തുളുമ്പുന്ന ഒരു ഓടക്കുഴല്‍ രൂപപ്പെടുമെന്നും അറിഞ്ഞാല്‍ ഓരോ ശീഷ്യനും കാരുണ്യഭാഷ്യത്തിന്‍റെ ഓടക്കുഅലായി രൂപാന്തരപ്പെടുവാന്‍ പലതരത്തിലുള്ള നൊമ്പരപ്രക്രിയയി ലൂടെ കടന്നുപോകേണ്ടിയിരിക്കുന്നുവെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. അതിനുള്ള പ്രചോദനമാണു കരുണാമയനായ ഫ്രാന്സീസ് പാപ്പായില്‍ നിന്നും സഭാതനയര്‍ സ്വീകരിക്കുന്നതു

അങ്ങനെ നാമെല്ലാവരും ദൈവകാരുണ്യത്തിന്‍റെ പുല്ലാം കുഴലായി രൂപപ്പെടുന്നതു പരിത്യാഗത്തിലും,   പരസ്നേഹത്തിലും പ്രാര്ത്ഥനയിലും കൂടി മാത്രമാണു.

നമ്മുടെ നുറുങ്ങുവെളിച്ചം പ്രകാശിക്കേണ്ടതു സ്വന്തം കുടുമ്പത്തിലാണു .അദ്യം കുടുംബം പ്രകാശിക്കണം.കുടുംബത്തില്‍ ഒരാള്‍ പോലും നഷ്ടപ്പെട്ടുപോകാന്‍ പാടില്ല. അതിനു ഒത്തിരി വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടിവരും. ഒത്തിരി ക്രമപ്പെടുത്തലുകളും ക്രമീകരണങ്ങളും ആവശ്യമായിവരും. അതു പലപ്പോഴും വേദനാജനകമായെന്നും വരാം ,എന്നാലും ആരും ദൈവഹിതത്തിനു എതിരായി പ്രവര്ത്തിക്കാതിരുന്നാല്‍ നാം അവരെ യേശുവിനുവേണ്ടി നേടി . അതിനുശേഷം നമ്മുടെ പ്രകാസം പുറത്തേക്കു വ്യാപിക്കണം .

Sunday 19 February 2017

ആധുനീകലോകത്തില്‍ കുടുംബങ്ങളൂടെ വിളിയും ദൌത്യവും .

1)  ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്താമോ ?
2) വേര്‍പിരിഞ്ഞിട്ടു പുനര്‍ വിവാഹം നടത്താമോ ?
3) പുനര്‍ വിവാഹം ചെയ്യുന്നവരോടുള്ള സമീപനം എന്തായിരിക്കണം
4) വിവാഹബന്ധത്തില്‍ ഏര്‍പ്പെടാതെ ഒന്നിച്ചു ജീവിക്കാമോ ?
5) ഒന്നിച്ചു ജീവിക്കുന്നവരെ എന്തു ചെയ്യണം ?
6) സ്വവര്‍ഗാനുരാഗികളോടു എങ്ങനെ പെരുമാറണം ?
7) വിവാഹപൂര്വ ലൈഗീകത അനുവദനീയമോ ?
8) വിവാഹാര്ത്ഥികളെ എങ്ങനെ ഒരുക്കണം ?
9) അബോര്ഷന്‍ അനുവദനീയമോ ?
10) മുകളില്‍ പറഞ്ഞിരിക്കുന്നതിന്‍റെ തിക്തഫലം അനുഭവിക്കുന്നവരോടുള്ള സമീപനം എന്തായിരിക്കണം ?

ലോകത്തിലുള്ള എല്ലാറ്റിനും ഒരൂ ലക്ഷ്യമുണ്ടു .ഒാരോ പച്ചിലയും ഒരോ രോഗം സുഖപ്പെടുത്തുവാനും, ഒാരോ മനുഷ്യനും ഒരോ ദൌത്യവും ഉണ്ടു . ഓരോരുത്തര്‍ക്കൂം ലഭിച്ച വിളിക്കനുസ്രിതമായിവേണം ജീവിക്കാന്‍ .അവരവരുടെ ദൌത്യം പൂര്ത്തിയാക്കുന്നാതാണു ജീവീതവിജയം . ഇടക്കുവെച്ചു തകര്‍ക്കുന്നതു വിളിച്ചവനു ഇഷ്ടമുള്ളകാര്യമല്ല. അതുപരാജയത്തിലാണു അവസാനിക്കുക. കുടുംബതകര്‍ച്ച ഇന്നത്തെ ഒരു വലിയ ഭീഷണിയാണു. എങ്കിലും തകര്ന്നവരെ അവരുടെ തകര്‍ച്ചയില്‍ തന്നെ
ഉപേക്ഷിക്കണമോ ? അതോ കല്ല്ലെറിഞ്ഞുകൊല്ലണമോ ? പ്രോലൈഫ് പ്രോഗ്രാം ശക്തമാക്കണമോ ?

കുടുംബജീവിതം !

കുടുബജീവിതത്തിലേക്കുള്ള വീളിലഭിച്ചവര്‍ ആ വിളിക്കു അനൂയോജ്യമായ ജീവിതം നയിക്കണം .എന്നാല്‍ പലപ്പോഴും അതു നിര്‍വഹിക്കാന്‍ കഴിയാതെ വരുന്നു. കുടുംബം തകരുന്നു. പലരും വിവാഹമോചാനം  നേടുന്നു. പുനര്‍ വിവാഹം കഴിക്കുന്നു. മറ്റുചിലര്‍ വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു കൂടി താമാസിക്കുന്നു. ഭാര്യാ ഭര്ത്താക്കന്മാരെ പോലെ ജീവിക്കുന്നു. മറ്റുചിലര്‍ ദൈവം നല്കിയ സമ്മാനത്തെ , കുഞ്ഞുങ്ങളെ നിര്‍ദാക്ഷണ്യം കൊലപ്പെടുത്തുന്നു .( അബോര്ഷന്‍ ) ഇതിന്‍റെ യൊക്കെ അര്ത്ഥം എന്താണു ? ഇവരെ എന്തുചെയ്യണം ? കല്ലെറിയണമോ ?

റോമില്‍ സിനഡിന്‍റെ തീരുമാനം എന്തായിരുന്നു ?

ഇതിനെകുറിച്ചൂ സഭ എന്തു പറയുന്നു ? പാപ്പാ എന്തു പറയുന്നു ? സിനഡില്‍ എന്താണു തീരുമാനിച്ചതു ??

കര്‍ദിനാള്‍ ജോര്‍ജു ആലന്‍ചേരിപിതാവു സിനഡിന്‍റെ വ്വെളിച്ചത്തില്‍ എന്തു പറയുന്നു ? എന്നതു  താഴെ പറയുന്നതു ശ്രദ്ധിക്കുക.

"" കുടുംബങ്ങളുടെ നവീകരണത്തിനും നന്മയ്ക്കുമായി അജപാലനപരമായ അനുധാവനമാണു സഭ നടത്തുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

തിന്മയിലേക്കു വീഴുന്നവര്‍ക്കു മടങ്ങിവരാനും അവരെ സ്വീകരിക്കാനും സഭയില്‍ ഇടമുണ്ട്. വിശ്വാസ, സാമൂഹ്യ വിഷയങ്ങളില്‍ അധികാരത്തിന്റേതല്ല, സ്നേഹത്തിന്റെ ഭാഷയാണു സഭയ്ക്കു പങ്കുവയ്ക്കാനുള്ളതെന്നും കത്തോലിക്കാസഭയുടെ 14-ാമത്തെ സാധാരണ സിനഡിന്റെ ജനറല്‍ അസംബ്ളിയില്‍ പങ്കെടുത്തശേഷം റോമില്‍ നിന്നു മടങ്ങിയെത്തിയ മാര്‍ ആലഞ്ചേരി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

സിനഡില്‍ ഉരുത്തിരിഞ്ഞ രണ്ടു പ്രധാനപ്പെട്ട ആശയങ്ങള്‍ അജപാലനപരമായ അനുധാവനവും വിവാഹ ഒരുക്കപരിശീലനവുമാണ്. കുടുംബങ്ങളുടെ വിശ്വാസ, സന്മാര്‍ഗ പരിശീലനത്തില്‍ സഭ എപ്പോഴും അതീവശ്രദ്ധാലുവാണ്. കുട്ടികള്‍, കൌമാരപ്രായക്കാര്‍, യുവജനങ്ങള്‍, വിവാഹാര്‍ഥികള്‍, മാതാപിതാക്കള്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവര്‍ക്കും അജപാലകര്‍ ഉചിതമായ പരിശീലനം നല്‍കേണ്ടതുണ്ട്.

ആധുനികലോകത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് 2014 ഒക്ടോബറില്‍ രണ്ടാഴ്ച നീണ്ടുനിന്ന അസാധാരണ സിനഡ് നടന്നിരുന്നു. ഈ സിനഡില്‍ കണ്ടെത്തിയ വെല്ലുവിളികള്‍ക്കു പ്രതിവിധികള്‍ കണ്ടെത്താന്‍ വേണ്ടിയാണ് ഇത്തവണത്തെ സിനഡ്, ആധുനികലോകത്തില്‍ കുടുംബങ്ങളുടെ വിളിയും ദൌത്യവും എന്ന പ്രമേയം സ്വീകരിച്ചത്.

സിനഡ് അംഗീകരിച്ച പ്രമാണരേഖ ഓരോ നിര്‍ദേശത്തിനും ലഭിച്ച അനുകൂല-പ്രതികൂല വോട്ടുകളോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ നിര്‍ദേശവും ഓരോ ഖണ്ഡികയായിട്ടാണ് എഴുതിയിരിക്കുന്നത്. സിനഡിന്റെ ചിന്താധാര അപ്പാടെ ദൈവജനവും ലോകവും അറിയട്ടെ എന്നതാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട്. ഇനി സിനഡിന്റെ തീരുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി സഭയുടെ ഔദ്യോഗികമായ പ്രബോധനങ്ങള്‍ പാപ്പായുടെ അപ്പസ്തോലിക പ്രബോധനം വഴിയോ മോത്തുപ്രോപ്രിയാവഴിയോ സഭാകാര്യാലയങ്ങളുടെ പ്രബോധനങ്ങള്‍ വഴിയോ പുറത്തുവരും.

മൂന്നു വിഷയങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്നതു സംബന്ധിച്ചു പിതാക്കന്മാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നു. വിവാഹത്തിനു മുമ്പുള്ള കൂടിത്താമസം, കൌദാശികവിവാഹം സ്വീകരിച്ചവര്‍ വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കുന്ന അവസ്ഥ, സ്വവര്‍ഗ ബന്ധം. ഇവയെല്ലാം പാശ്ചാത്യ രാജ്യങ്ങളിലാണു പ്രധാന പ്രശ്നങ്ങളായിരിക്കുന്നത്. സ്വവര്‍ഗാനുരാഗികളെ എതിര്‍വര്‍ഗ സ്നേഹത്തിലേക്കു കൌണ്‍സിലിംഗ് വഴി കൊണ്ടുവരാനാണു ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത്. സ്വവര്‍ഗ വിവാഹങ്ങളെ സഭ അംഗീകരിക്കുന്നില്ല. ക്രിസ്തീയവിവാഹം പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമാണ്.

വിവാഹമോചനം നേടി വീണ്ടും വിവാഹം ചെയ്യുന്നവരെ സഭാസമൂഹത്തില്‍ ചേര്‍ത്തു നിര്‍ത്തണമെന്നതുമാത്രമാണു സിനഡിന്റെ അഭിപ്രായം. അതിന് ഓരോ വ്യക്തികളുടെ കാര്യത്തിലും അജപാലകര്‍ അതതു രൂപതകളിലെ മെത്രാന്മാരുടെ മാര്‍ഗദര്‍ശനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന ആശയമാണു സിനഡ് മുന്നോട്ടുവയ്ക്കുന്നത്. വിവാഹത്തിനുമുമ്പു കൂടിത്താമസിക്കുന്നവരെ അജപാലനസമീപനങ്ങള്‍വഴി വിവാഹമെന്ന കൂദാശയിലേക്ക് ആനയിക്കണമെന്നും നിര്‍ദേശമുണ്ട്.

ഏഴ് ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളും ആംഗ്ളിക്കന്‍, ലൂഥറന്‍, മെത്തഡിസ്റ് സഭകളുടെ ഓരോ പ്രതിനിധിയും സൌഹൃദാംഗങ്ങളായി സംബന്ധിച്ചിരുന്നു എന്നതു സിനഡിന്റെ പ്രത്യേകതയായി. ഓര്‍ത്തഡോക്സ് സഭകളെല്ലാം വിവാഹത്തിന്റെ അവിഭാജ്യത കത്തോലിക്കാസഭയെപ്പോലെതന്നെ കാത്തുസൂക്ഷിക്കുന്നവരാണ്.

അല്മായര്‍ക്കും കുടുംബത്തിനും വേണ്ടി ഉണ്ടായിരുന്ന പ്രത്യേക പൊന്തിഫിക്കല്‍ കൌണ്‍സിലുകളെയും മനുഷ്യജീവനുവേണ്ടിയുള്ള അക്കാദമിയെയും കൂട്ടിച്ചേര്‍ത്ത് പുതിയൊരു കാര്യാലയം രൂപവത്കരിക്കുമെന്ന് ഫ്രാന്‍സീസ് പാപ്പാ സിനഡിന്റെ സമാപന സമ്മേളനത്തിനുമുമ്പായി പ്രഖ്യാപിച്ചു. ഇന്ത്യയിലും കേരളസഭയിലും ഈ മാതൃകയില്‍ കമ്മീഷനുകള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രോ ലൈഫ് മൂവ്മെന്റ് സഭയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.

സിനഡിലെ നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും സീറോ മലബാര്‍ സഭയിലെ രൂപതകളിലും മറ്റു വേദികളിലും കൂടുതല്‍ പഠനവിധേയമാക്കുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

 . മംഗാളം ഭാവ :

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...