Wednesday 30 September 2015

പ്രശനക്കാരായ കുഞ്ഞുങ്ങള്‍

തുഹ് മോ തോബോ == നല്ല കുടുംബം
കുട്ടുംബത്തില്‍ സ്നേഹവും പരിശുദ്ധിയും നിലനില്ക്കണമെങ്കില്‍ ?
മൂല്യാധിഷ്ഠിതജീവിതംനയിക്കുന്നഭാര്യയുംഭര്‍ത്താവുമായിരിക്കണം കുടൂംബത്തില്‍
ഈ മൂല്യങ്ങള്‍ ലക്ഷ്യവും ഉറപ്പും ,അര്ത്ഥവും നല്കി സംത്രിപ്തിയും സമാധാനവും കുടുംബത്തില്‍ വളരുവാന്‍ സഹായിക്കുന്നു.
ചിലമൂല്ല്യങ്ങള്‍ ..
പെരുമാറ്റ മര്യാദകള്‍,,, വിന്നയം ,അച്ചടക്കം ,സേവനസന്നദ്ധത, സത്യസന്ധത , ക്രിത്യനിഷ്ഠ ,അനുസരണം.ശുചിത്വം, ശാലീനത , ഇങ്ങനെ ധാരാളം ഗുണങ്ങള്‍ .
ഒരു കുടുംബത്തിന്‍റെ അടിസ്ഥാനം സ്നേഹവും അതില്‍ നിന്ന്നും ഉരുത്തിരിയുന്ന സഹന്നസന്ന്ദ്ധതയുമണെന്നു മൂന്‍പു കണ്ടതാണെല്ലോ ?

മാതാപിതാഅക്കള്‍ തമ്മിലുള്ള , സഹകരണത്തിന്‍റെയും സ്നേഹത്തിന്‍റെയും മാത്രുകയാണൂ മക്ക്കാള്‍ക്കു പ്രചോദനമായിതീരേണ്ടതു.. ഒരുകുടുംബത്തെ ദൈവീകപദ്ധതിയുടെ പൂര്ത്തീകര്രണമായി മുന്‍പോട്ടു നയിക്കേണ്ടതു മൂല്യാധിഷ്ഠിതജീവിതം തന്നെയാണു .

ജഡീകാസക്തി ഒരു ദ്ദുശിലമാണു അതൂ മാറ്റിയെടുക്കേണ്ടതു കുടുംബ ഭദ്രതക്കു ആവാശ്യമാണു. മനുഷ്യന്‍ വെറും ജഡമല്ല. മ്മറിച്ചു ദൈവാത്മാവിന്‍റെ ആലയമാണു. അതിനാല്‍ ജഡമോഹങ്ങള്ളില്‍ മുഴുകി ജീവിക്കുന്നാവര്‍ താങ്ങളുടെ മഹത്വം എന്തെന്നൂ മനസില്ലാക്കാത്തവരാണു.
ഭര്യാഭര്ത്താക്ക്ന്മാരുടെ സ്നേഹ ബന്ധത്തില്‍ ന്നിന്നാണു മക്കള്‍ ജനിക്കേണ്ടതെന്നു മുന്‍പു പറഞ്ഞിട്ടുണ്ടെല്ലോ ? ജഡീകാസക്തിയുടെ പൂര്ത്തീകരണമല്ല ഭാര്യാ ഭര്ത്രുബന്ധത്തില്‍ നടക്കേണ്ടതു.. !

നുണ ,ക്കള്ളതരങ്ങള്‍,തുടങ്ങീ സത്യസന്ധതക്കു വിരുദ്ധമായ പ്രവര്ത്തികള്‍ ബന്ധങ്ങളെ താറുമാറാക്കും. ബന്ധങ്ങാള്‍ വെറൂം യാന്ത്രികമായി മാറും. ഈ സമ്മയത്തു ജ്ജനിക്കുന്ന ഉരുവാകുന്ന കുഞ്ഞുങ്ങള്‍ ,സമൂഹത്തില്‍ പ്രശ്നക്കാരായ കുഞ്ഞുങ്ങള്‍ ആയിതീരാന്‍ സാധ്യതകകടുതാലാണു.

പ്രശനക്കാരായ കുഞ്ഞുങ്ങള്‍.

അതിന്‍റെ മൂലകാരണം അന്ന്വേഷിച്ചുപോയാല്‍ ഗര്‍ഭധാരനനിമിഷവും ,അമ്മയുടെ ഉദരത്തില്‍ അയിരിക്കുന്ന 9 മാസക്കാലവും വളരെ പ്രധാനപ്പെട്ടതാണു. ഈ അവസ്ഥയില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ വളരെ ശക്തമായി കൂഞ്ഞിനെ സ്വാധീനിക്കും. ഒരു സ്ത്രീക്കു ഏറ്റവും കൂടുതല്‍ സംരക്ഷണവും സ്നേഹവും ലഭിക്കേണ്ടതു ഗര്‍ഭിണിയായ അവസ്ഥയിലാണു.ഭര്ത്താവിന്‍റെ സാമിപ്യവും സ്നേഹവും സുരക്ഷിതത്വവും ഉറപ്പ് വരുത്തേണ്ടതും ,ജനിക്കാന്‍ പോകുന്നകുഞ്ഞിനോടുള്ള സ്നേഹപ്രകടനവും,ലാളനയും സ്പ്ര്‍ശനത്തില്‍ കൂടീയും ,സംസാരത്തില്കൂടിയും അവള്‍ക്കു ബോധ്യമാകണം. അമ്മയൂടേയും കുഞ്ഞിന്‍റെയും മാനസീകാരോഗ്യത്തിനു അതു ആവശ്യമാണു .എന്നാല്‍ ഇതിനു വിപരീതമായി ഉണ്ടാകുന്ന നിഷേധാത്മകമായ എല്ലാം തന്നെ വിപരീതഫലങ്ങള്‍ ഉളവാക്കും. അതില്കൂടി അമ്മക്കും കുഞ്ഞിനും ആന്തരീകമുറിവുകള്‍ ഉണ്ടാവുകയും അതു മാനസീകമായി അവരെ തളര്‍ത്തുകയും ചെയ്യും.ജനന ശേഷം കുഞ്ഞു ഒരു പ്രശ്നക്കാരനായി വളര്ന്നു വരുന്നതെങ്ങനെയെന്നു നോക്കേണ്ടിയിരിക്കുന്നു.

നമ്മള്‍ അവസാനം പറഞ്ഞു നിര്‍ത്തിയതു സ്നേഹത്തെക്കുറിച്ചായിരുന്നു..
കുഞ്ഞൂ എവിടെ ജനിക്കണമെന്നാണു സഭ പ്പഠിപ്പിക്കുന്നതെന്നു പറഞ്ഞായിരുന്നു . അതായതു കുഞ്ഞു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ജനിക്കണമെന്നു പറഞ്ഞു.

ഇതേക്കുറിച്ചു മനുസ്മ്രിതില്‍ പറഞ്ഞിരിക്കുന്നതു ഇന്നു നോക്കാം .
( ഒരുപക്ഷേ ചിലര്‍ക്കു മനുസ്മ്രിതിയില്‍ പറഞ്ഞിരിക്കുന്നതു കേള്‍ക്കാന്‍ താല്പര്യം കാണില്ല. ഹിന്ദു ഫിലൊസഫിയും തിയോളജിയ്യൂം ഒക്കെ നമ്മള്‍ പഠിക്കാറുണ്ടു അതിനകത്തു തെറ്റായി (പഠിക്കുന്നതില്‍ ) ചിന്തിക്കേണ്ടതില്ല. )

മനുസ്മ്രിതി .
" ഒരു കുഞ്ഞു അതിന്‍റെ മാതാപ്പിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവാകുന്നതിനു മുന്‍പു അതിന്‍റെ അമ്മയുടെ ഊദരത്തില്‍ ഉരുവായാല്‍ അതു മ്രുഗമാകും.
ഒരു കുഞ്ഞു അമ്മയുടെ ഉദ്ദരത്തില്‍ ഉരുവാകുന്നതിനു മൂന്‍പു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവായാല്‍ അവന്‍ വലിയവനാകും "

വിവേകാനന്‍ദനും, ഇന്‍ന്ദിരാഗാന്ധിയുമൊക്കെ അവരുടെ മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ജനിച്ചവരാണെന്നൂ കഴിഞ്ഞദിവസം നാം കാണുകയുണ്ടായല്ലോ ? അവര്‍ ലോകപ്രാസ്ഥരായെല്ലോ ??

ഉത്തരവാദിത്വപൂര്ണമായ മാത്രുത്വവും പിത്രുത്വവും .

ഏതെങ്കിലും ഒരു കാരണം പറഞ്ഞു കുഞ്ഞുങ്ങളുടെ ജനനത്തെ നിയന്ത്രിക്കുന്ന അവസ്ഥയാണു ഇന്നുകാണുന്നതു. ഈ പശ്ചാത്തലത്തിലാണു മനുസ്ഷ്യനെക്കുറീച്ചുള്ള സാകല്യ വീക്ഷണത്തില്‍ വേണം ഇതിനെ വിലയിരുത്താനെന്നു സഭ പഠിപ്പിക്കുന്നതു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1) സ്വാഭാവിക നിയ്യമത്തോടും ,,ധാര്‍മ്മിക ക്രമത്തോടുമുള്ള ആദരം .
ദമ്പദിമാരെ ഒന്നിപ്പിക്കുന്നതിനൊപ്പം പുതു ജീവനു കാരണമാകുകയുംവേണം
അതായതു Unitive and procreative meanings ഇതിനെ തന്നിഷ്ടം പോലെ വേര്‍തിരിക്കാന്‍ പാടില്ല. അതൂകൊണ്ടാണു ലൈംഗീകബന്ധങ്ങള്‍ ജീവനിലേക്കുതുറവിയുള്ളതായിരിക്കണമെന്നു സഭപഠിപ്പിക്കുന്നതു.
2) ജീവശാസ്ത്ര പരമായ പ്രത്യേകതകളെ കുറിച്ചുള്ള അറിവു.
അതായതു സ്ത്രീയുടെ ഉല്പാദന ക്ഷമതയോടും ജീവശാത്രപ്രക്രിയകളോടുംമമുള്ള അാദരവും അറിവും പ്രധാനമാണു. അതുപോലെ സ്വഭാവിക കുടുംബസംവിധാനത്തെ കുറിച്ചുള്ള അറിവും ദമ്പ്പതികള്‍ക്കുണ്ടാകണം .

3) വികാരങ്ങളെ മാനുഷീകമായി കൈകാര്യം ചെയ്യാനുള്ള കഴിവു

4) സാമ്പത്തീകമായ വശം . കുടുംബം പോറ്റാനുള്ള കഴിവൂണ്ടാകണം .കുഞ്ഞുങ്ങളെ വളര്‍ത്തി വിദ്യാഭ്യാസം കൊടുത്തു ജീവിതാന്തസില്‍ പ്ര്വേശിപ്പിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കളുടെയാണു.

5) ഭാര്യാഭര്‍ത്താക്കാന്മാരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടകാര്യമാണു.

6) സഭയോടും ,സമൂഹത്തോടും,കുടുംമ്മബത്തോടുമുള്ള കടമകളൂം കണക്കിലെടുത്തുവേണം കുഞ്ഞുങ്ങളുടെ ജനനത്തില്‍ മാതാപിതാക്കള്‍ തീരുമാനമെടുക്കുവാന്‍ .

ഇത്രയും കാര്യങ്ങളെങ്കിലും ശ്രദ്ധിച്ചാലേ ഉത്തരവാദിത്വപുര്‍ണമായ ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ സാഅധിക്കു. ( തുടരും )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...