Thursday 17 September 2015

എന്താണു നുകത്തിന്‍റെ ക്രമം?

തുഹ് മോ തോബോ == നല്ല കുടുംബം ( തുടര്‍ച്ച )

thakso du sugo =തക്സോ ദു സ്യൂഗോ = Order of the yoke=നുക്കത്തിന്‍റെക്രമം

സുറിയാനിപ്പിതാക്കന്മാര്‍ കുടുംബത്തെ ,കുടുംബ ജ്ജിവിതത്തെ വിളിച്ചിരുന്ന പേരാണു " തക്ക്സോ ദു സ്യൂഗോ" =order of the yoke" = "നുകത്തിന്‍റെ ക്രമം " . എന്താണു നുകത്തിന്‍റെ ക്രമമെന്നു വിവാഹത്തെ പിതാക്കന്മാര്‍ വിളിക്കാന്‍ കാരണം ??
നുകം = കാളയുടെ കഴുത്തില്‍ ബന്ധിക്കുന്ന തടീ.ഇതിന്‍റെ രണ്ടു സൈഡിലും കെട്ടുന്ന കാളകള്‍ ഒരുപോലെ ഭാരം വഹിക്കുന്നു. വിവാഹജീവിതത്തിലും ഭാരം ഒരുപോലെ വഹിക്കേണ്ടവരായ ( ദംമ്പതികളെ = ര്ണ്ടു ഭര്ത്താക്കന്മാരെ ) ഭാര്യാ ഭര്ത്താക്കന്മാരെ ഇങ്ങനെവിശേഷിപ്പിക്കുന്നതു അര്ത്ഥപൂര്ണമാണു..

അവര്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്‍റെ മാഹാത്മ്യവും കടമയും അവരെ ബൊധ്യപ്പെടുത്റ്റ്തുവാന്ന്ന്‍ കൂടിയാണു പിതാക്ക്ന്മാര്‍ ഈ പേരു നല്കിയതു .

തുല്യഉത്തരവാദിത്വം

കുടുംബത്തില്‍ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിലും ,പരിപാലനയ്യിലും എല്ലാം മാതാപിതാക്കള്‍ക്കു തൂല്യ ഉത്തരവാദിത്വമാണു ഉള്ളതൂ . കുഞ്ഞുങ്ങളുടെ വ്വളര്ത്തല്‍ അമ്മയുടെ കടമായി ചിന്തിച്ചു അവളുടെ തലയില്‍ ഭാരം മുഴുവന്‍ ഏള്‍പ്പിച്ചു മാറീ നടക്കുന്നതു ഒളിച്ചോട്ടമാണു.
ഒരാള്‍ മരിച്ചുപോയാല്‍ ആസ്ഥാനം യേശു ഏറ്റെടുക്കൂം. വിശ്വസിക്കുക. മറ്റോരാള്‍ ആസ്ഥാനത്തു വന്നാല്‍ പുതിയ ആള്‍ പഴയ ആളിന്‍റ സ്ഥാനം ഏറ്റെടുക്കണം .

സ്നേഹം.

ഇതുവരെ ചിന്തിച്ചതിന്‍റെ ചുരുക്കം !

 കാഴിഞ്ഞദിവസം നമ്മള്‍ തുല്യ പങ്കാളിത്വത്തെ കുറിച്ചാണെല്ലോ ചിന്തിച്ചതു !
ഇന്നു സ്നേഹത്തെ കുറിച്ചു ചിന്തിക്കാം .
പരിശുദ്ധത്രീത്വത്തിന്‍റെ ആവിര്‍ഭാവം തന്നെ സ്നേഹമാണു. അതു നമ്മള്‍ നേരത്തെ പറഞ്ഞുകാണും..
ആ സ്നേഹത്തിന്‍റെ പരിണിത ഫലമാണെല്ലോ ഈ പ്രപന്‍ച സ്രിഷ്ടിയും മനുഷ്യസ്രിഷ്ടീയൂം.
ദൈവത്തിന്‍റെ സ്രിഷ്ടികര്മ്മത്തില്‍ പങ്കാളിയാകാനാണെല്ലോ മനൂഷ്യവിളി.
അവിളിക്കൂ പ്രത്യ്യുത്തരംകൊടുക്കുന്നതാണെല്ലോ വിവാഹത്തില്‍ നാം കാണുക .
സ്രിഷ്ടികര്മ്മത്തില്‍ രണ്ടാളൂംസ്നേഹത്തിന്‍റെ ഉച്ചസ്ഥായീയിലായിരിക്കണം.
മുകളില്‍ പറഞ്ഞതെല്ല്ലാമാണെല്ലോ നാം കണ്ടു കഴിഞ്ഞതൂ

കുഞ്ഞിന്‍റെ ജനനത്തെക്കുറിച്ചുള്ള സഭയുടെ പഠനം 

ഒരു കുഞ്ഞു മാതാപിതാക്കളുടെ ഹ്ഹ്രുദയത്തില്‍ ജനിക്കണം.. ഹ്ഹ്രുദയത്തില്‍ ജനിച്ച കുഞ്ഞുവ്വേണം അമ്മയുടെ ഉദരത്തില്‍ ഉരൂവാകുവാന്‍ .എന്നു പറഞ്ഞാല്‍ എന്താണു അര്‍ത്ഥമാക്ക്കുന്നതു ?

1) ഒരു കുഞ്ഞിനൂവേണ്ടി മാതാപിതാക്കള്‍ ആഗ്രഹിക്കണം
2) അതിനായി പ്രാര്ത്ഥീച്ചു ഒരുങ്ങണം.
3) ദാമ്പത്യ ധാര്മ്മാനുഷ്ടാനം ഒരു ബലിയര്‍പ്പണമാണു.
4)ദമ്പ്പതികള്‍ കിടക്കുന്ന ബെഡ് ബലിപീഠമാണു,അശുദ്ധമാക്കരുതു .
5) ബലിപീഠത്തെ സമീപിക്കുന്നതു ദൈവീകചിന്തയിലായിരിക്കണം.
6) രണ്ടുപേരും പുരോഹിതരായതിനാല്‍ ദൈവഹിതമാണു നിറവേറ്റുന്നതു .
7) ഒരുതരത്തിലുമുള്ള സ്വാര്‍ത്ഥതാല്പര്യം ഉണ്ടാകരുതു .
8) പരസ്പരദാനവും പങ്കുപറ്റലുമാണു അവിടെ ഉണ്ടാകേണ്ടതൂ .
9) പാരസ്പരസമര്‍പ്പണവും സ്നേഹം നുകര്ന്നനുഭവിക്കലും സംത്രിപ്തിയും !
10) ദൈവം തരുന്നകുഞ്ഞീനെ സ്നേഹതോടേ സ്വീകരിക്കാനുള്ളസന്മനസ് .



കുറഞ്ഞതു ഇത്രയും കാര്യങ്ങളിലെങ്കിലും ദമ്പതീകള്‍ക്കു ഏകമനസുണ്ടാക്കണം .
ചരിത്രത്തിലേക്കു കടന്നാല്‍ !

1) പരിശുദ്ധ അമ്മയുടെ ഹ്രുദയത്തിലാണു അദ്യം യേശു ജനിച്ചതു
2)ഏലിസ്ബായുടേയുംസഖറിയായുടേയും ഹ്രുദയ്യാത്തിലാണുയോഹന്നാന്‍ അദ്യം ജനിച്ചതു ഒരുകുഞ്ഞിനുവേണ്ടി ആവര്‍ ധാരാളം പ്രാത്ഥിച്ചിരുനനനു.
3) നെഹറുവിന്‍റെ ബുക്കില്‍ പറയുന്നു,ഇന്ദിരാഗാന്ധി നെഹറുവിന്‍റെയ്യും കമലാനെഹറുവിന്‍റെയും ഹ്രുദയത്തിലാണു ആദ്യം ജനിച്ചതെന്നു.
4) വിവേകാനന്ദന്‍ പറയുന്നു തന്‍റെ മാതാപിതാക്കള്‍ ധാരാളം നേര്‍ച്ച കാഴ്ച്ചകള്‍ നടത്തിയതിന്‍റെ ഫലമായാണു താന്‍ ജനിച്ചതെന്നു .

ഇവിടെയെല്ലാം നാം കാണൂന്നതു കുഞ്ഞു ആദ്യം ംമമാതാപിതാക്കളുടെ ഹ്ഹ്രുദയത്തില്‍ ജനിച്ക്‍ചുവെന്നാണു . (( തുടരും )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...