Saturday 4 July 2015

ജീവന്‍ പകരുന്ന ക്രിസ്തീയജീവിതം

ആത്മാവാണു ജീവന്‍ നല്കുന്നതു .ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജിവനുമാണു " ( യോഹ.6:63 )

അത്മാവാണു , ദൈവത്തിന്‍റെ വചനമാണു , ജീവന്‍ നല്കുന്നതു. 
ദൈവം വചനത്താല്‍ സ്രിഷ്ടികര്മ്മം നിര്‍വഹിച്ചു. ഉല്പ.1 : 3 - 26 )

യേശുവും തന്‍റെ വചനത്താലാണു ജീവന്‍ നല്കിയതു. മരിച്ചവരേയും മറ്റും ഉയര്‍പ്പിക്കുകയും മറ്റും ചെയ്യുന്നതു വചനത്താലാണു. 

ക്രിസ്തുവിനെ അനുകരിക്കുന്നവരായ ക്രിസ്ത്യാനികളുടേയും വചനം ജീവനുള്ളതാകണം ,നന്മ ചെയ്യുന്നതായിരിക്കണം . 

ഒരു തമിഴ് കവി എഴുതിയ കാവ്യങ്ങളില്‍ ഒന്നില്‍ പറഞ്ഞിരിക്കുന്നതു ഇപ്രകാരമാണു ഒരുസ്നേഹിതനെ ശാരീരികമായി ഉപദ്രവിക്കുന്നതിനെക്കാള്‍ ദ്രോഹമാണു അയാള്‍ക്കെതിരായി അപകീര്ത്തി പറഞ്ഞു നടക്കുന്നതു. 

ശാരീരികമായി ഉപദ്രവിച്ചാല്‍ അതുപെട്ടെന്നുമാഞ്ഞുപോകും.എന്നാല്‍ അയാള്‍ക്കെതിരായി പരസ്യപ്പെടുത്തുന്ന അപകീര്ത്തി എന്നും നിലനില്ക്കും. 

ഒരിക്കല്‍ ഒരു സന്യാസി തന്‍റെ ഒരു ശിഷ്യനെ പറയുന്നവാക്കുകളില്‍ ശ്രദ്ധിക്കണമെന്നും ഒരിക്കല്‍ പറഞ്ഞതു തിരികെ എടുക്കാന്‍ സാധിക്കില്ലെന്നും പഠിപ്പിക്കാനായി അയാളോടു പറഞ്ഞു നീ നിന്‍റെ മെത്തകീറി അതിലെ തൂവല്‍ അശ്രമം മുതല്‍ നിറെ വീടുവരെ ലൈനായി ഇട്ടീട്ടുവരാന്‍ തിരികെ വന്നപ്പോള്‍ പറഞ്ഞു ഇനിയും പോയി അതു ശേഖരിച്ചുകൊണ്ടുവരാന്‍ .ചെന്നപ്പോള്‍ ഒരുതൂവല്പോലുമില്ല. എല്ലാം കാറ്റത്തു പറന്നുപോയിരുന്നു. ഗുരു പറഞ്ഞു ഇതുപോലെയാണു ഒരിക്കല്‍ പറഞ്ഞതു തിരികെ എടുക്കാന്‍ പറ്റില്ല. അതിനാല്‍ സൂക്ഷിക്കണമെന്നു. 



യാക്കോബു ശ്ളീഹാ പറയുന്നു നാവു തീയാണു. വലിയ വനത്തെപോലും ചുട്ടുകരിക്കാന്‍ തീപൊരിക്കു കഴിയും. 

" നാവു വളരെ ചെറിയ അവയവമാണു. എങ്കിലും അതു വന്‍പു പറയുന്നു. ചെറിയ ഒരു തീപൊരി എത്രവലിയ വനത്തെയാണു ചാമ്പലാക്കുക. നാവു തീയാണു ." 
( യാക്കോ.3:5 ) വീണ്ടും പറയുന്നുണ്ടു തന്‍റെ നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നവനു തന്‍റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനുകഴിയുമെനു. 

പലപ്പോഴും നമുക്കു എതിരായി പെരുമാറുന്നതു അന്യനായിരിക്കണമെന്നില്ല. ഒരുമിച്ചു സംസാരിക്കുകയും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നവരുമാകാം എതിരായി തിന്മചെയ്യുന്നതു. 

സങ്കീര്ത്തകന്‍ പറയുന്നു. " ശത്രുവല്ല എന്നെ നിന്ദിക്കുന്നതു.ആയിരുന്നെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു.എതിരാളിയല്ല എന്നോടു ധിക്കാരപൂര്‍വം പെരുമാറുന്നതു ആയിരുന്നെങ്കില്‍ ഞാന്‍ അവനില്‍ നിന്നും മറഞ്ഞിരിക്കുമായിരുന്നു.എന്നാല്‍ എന്‍റെ സഹചരനും ,ചങ്ങാതിയും ഉറ്റ സ്നേഹിതനുമായിരുന്ന നീതന്നെയാണു അതു ചെയ്തതു " ( സങ്കീ.55:12 - 13 )

ചുരുക്കത്തില്‍ വചനമാണു ജീവന്‍ നല്കുന്നതു. ആവചനം കൊണ്ടു തന്നെ കൊല്ലുവാനും സധിക്കുന്നു. 

നമ്മള്‍ ക്രിസ്ത്യാനികളുടെ വചനം യേശുവിന്‍റെ വചനമ്പോലെ ജീവ്ന്‍ പ്രദാനം ചെയ്യുന്നതയി തീരട്ടെ യെന്നു പ്രാര്ത്ഥിക്കാം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...