Wednesday 8 July 2015

ദൈവത്തിന്‍റെ ഭാഷയെന്താണു?

ദൈവാരാധകന്‍റെയും ദൈവത്തിന്‍റെയും ഭാഷ ഒന്നുതന്നെയാണു ?

(ഞാന്‍ ഈ പറയുന്നതു എന്‍റെ ഒരു അഭിപ്രായം മാത്രമാണു . ഇതു പറയാന്‍
കാരണം സാധാരണ ഞാന്‍ പറയുന്നതെല്ലാം സഭയുടെ പഠനമായിരിക്കും )

" ഈ സമയത്തു നാമെല്ലാവരുടേയും ബോധങ്ങളും വിചാരങ്ങളും ഹ്രുദയങ്ങളും പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്തു മിശിഹാതമ്പുരാന്‍ ഇരിക്കുന്ന മഹോന്നതങ്ങളില്‍ ആയിരിക്കണം " (മലങ്കരകുര്‍ബാന. )

"നിങ്ങളൂടെ ഹ്രുദയങ്ങള്‍ ഉന്നതങ്ങളിലേക്കു ഉയര്ത്തുവിന്‍ " (ലത്തീന്‍കുര്‍ബാന )
" നിങ്ങളുടെവിചാരങ്ങള്‍ ഉന്നതത്തിലേക്കു ഉയരട്ടെ " (മലബാര്‍ കുര്‍ബാന )

ഇവിടെയെല്ലാം നാം കാണുന്നതു " ഹ്രുദയ,വികാര ,വിചാരങ്ങളാണു " അതിനാണു പ്രാധാന്യം . അതാണു ദൈവം ശ്രദ്ധിക്കുന്നതു . അതാണു  ദൈവത്തിന്‍റെ ഭാഷ .

നീ എന്തു ചെയ്തു എന്നാല്ല ദൈവം നോക്കുക എന്തു ഉദ്ദേശത്തില്‍ ചെയ്ഹുവെന്നാണു. നിന്‍റെ ഹ്രുദയമാണു ദൈവം അളക്കുക.പരിശോധിക്കുക.

നീ ശബ്ദമുയര്‍ത്തിയോ,കണ്ണീരോടെയോ .നിശബ്ദതയിലോ ആയിരിക്കുന്നതു നിനക്കുവേണ്ടിയാണു. അതായതു നിന്‍റെ ഹ്രുദയത്തെ വൈകാരികമായി ഒരുക്കുവാന്‍ ചിലര്‍ക്കു അലറി  ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ മനസിനെ ഒരുക്കിയെടുക്കാനും ഏകാഗ്രതയിലും കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ അവന്‍ അങ്ങ്നെചെയ്യണം .മറ്റുചിലര്‍ക്കു എവിടെയെങ്കിലും ദ്രിഷ്ടി ഉറപ്പിക്കണം ഉദാ.ചില പടങ്ങളോ രുപങ്ങളോ ഒക്കെ കാണുമ്പോഴാണു അവനെ ഒരുക്കിയെടുക്കാന്‍ സാധിക്കുന്നതെങ്കില്‍ അവന്‍ അപ്രകാരം ചെയ്യണം. 


മറ്റുചിലര്‍ക്കു കണ്ണടച്ചു ഏകാഗ്രതയിലായിരിക്കുമ്പോഴെ അവന്‍റെ ഹ്രുദയത്തെ ഒരുക്കി എടുക്കാന്‍ സാധിക്കുള്ളു .അവന്‍ അപ്രകാരം ചെയ്യണം .ഞാന്‍ പറഞ്ഞതു ഓരോരുത്തരുടേയും ശബ്ദം അല്ല ദൈവം ശ്രവിക്കുക അവന്രെ ഹ്രുദയ വികാര വിചാരങ്ങളാണു. അതിനാല്‍ ദൈവത്തെ അവന്‍ എന്തു വിളിച്ചുവെന്നതില്‍ അര്‍ത്ഥമില്ല. അവന്‍ ഏതു ഭാഷ സംസാരിച്ചു എന്നതില്‍ കാര്യമില്ല. ആലാഹായെന്നോ ,അള്ളാഹു എന്നോ , ഈശ്വരനെന്നോ, പകവാന്‍ എന്നോ , ഇനിയും കാളി എന്നോ ഇപ്പോള്‍ നിങ്ങള്‍ കയില്‍ കല്ലെടുത്തുകാണും എന്നെ എറിയാന്‍ ? ഞാന്‍ ആവര്ത്തിക്കുന്നു ഒരുവനു ദൈവത്തെ കാളിയെന്നേ അറിയുകയുള്ളുവെങ്കില്‍ അവനും വിളിക്കുന്നതു ജീവനുളള ദൈവത്തെ തന്നെയാണു. കാളിയെന്നു പറഞ്ഞു ഒരു വിഗ്രഹമോ ദൈവമോ ഇല്ല. (1കോറ.8:3-4 )

പഴയനിയമത്തില്‍ തന്നെ നാം കാണും പ്രതികാരം ചെയ്യുന്നദൈവം .അഗ്നേയസ്ര്‍പ്പങ്ങളെ അയച്ചു മനുഷ്യരെ കൊന്നോടുക്കുന്നദൈവം . ഗന്ധകവും തീയും ഇറക്കികൊല്ലുന്നദൈവം , ഭുമിപിളര്ത്തി മനുഷ്യരെയെല്ലം കൊല്ലുന്നദൈവം .അസൂയാലുവായദൈവം. ഇങ്ങനെ പലഭാവങ്ങള്‍ ബൈബിളില്‍ കാണാം ഇതുപോലെ ദൈവത്തിന്‍റെ വിവിധഭാവങ്ങള്‍ എടുത്തു നിഗ്രഹം നടത്തുന്നദൈവം ചോരകുടിക്കുന്ന കാളി. ഇങ്ങ്നെ പലരൂപങ്ങളും ഭാവങ്ങളും അവരും കാണിക്കും. അതെല്ലാം വിഗ്രഹാരാധനയാണെന്നു പറഞ്ഞു അവരെ അകറ്റി നിര്‍ത്തുന്നതില്‍ കഴമ്പില്ല. ( നിങ്ങള്‍ കല്ലുപെറുക്കികൂടുകയാണെ ന്നു അറിയാം ) ഒന്നുകൂടെ മനസിലാക്കിയിയിട്ടു താഴേക്കുപോകാം .ദൈവം കൊടുത്തിരിക്കുന്ന ക്രുപക്കും ,അറിവിനും അനുശ്രിതമായിട്ടായിരിക്കും വിധിനടക്കുക, നിനക്കു പത്തു താലന്തു ലഭിച്ചെങ്കില്‍ അതിനു അനുസ്രിതമായി നീ വിധിക്കപ്പെടും .വെറും ഒരുതാലന്തു കിട്ടിയവനും രക്ഷിക്കപെടുമെങ്കില്‍ എനിക്കും ആ ഒന്നു മതിയെന്നു ചിന്തിക്കാന്‍ നിനക്കു സ്വാതന്ത്ര്യമില്ല.കാരണം നീ കൂടുതല്‍ കൈപറ്റികഴിഞ്ഞു. ഹിന്ദു രക്ഷപെടുമെങ്കില്‍ ഞാനും ഹിന്ദുവായേക്കാം എന്നു ഇനിയും നിനക്കുചിന്തിക്കാന്‍ പറ്റില്ല. കാരണം ക്രുപയും തലാന്തും നിനക്കു കൂടുതല്‍ ലഭിച്ചിട്ടുണ്ടു. ഞാന്‍ പറഞ്ഞതിന്‍റെ ചുരുക്കം നീ എന്തുചെയ്തു അധവാ എന്തു പറഞ്ഞു എന്നതിലല്ല നിന്‍റെ ഉദ്ദേശവും നിറെ ഹ്രുദയവും ദൈവം പരിശോധിക്കും. ദൈവം ഹ്രുദയങ്ങളെയാണു പരിശോധിക്കുക, ആ ഭാഷയാണു ദൈവത്തിന്‍റെ ഭാഷ .


" മന: ക്രുതം ക്രുതം രാമാ.
ന ശരീര ക്രുതം ക്രുതം
യേനൈ വാലിങ് ഗിതാ കാന്താ
തേനൈ വാലിങ്ഗിതാ സുതാ "
ശരീരത്താല്‍ ചെയ്യപ്പെടുന്ന കര്മ്മം കര്മ്മമല്ല , മനസിനാല്‍ ചെയ്യപ്പെടുന്ന കര്മ്മമാണു യധാര്ത്ഥത്തില്‍ കര്മ്മമായിട്ടുള്ളതു. ഒരാള്‍ ഭര്‍ത്താവിനേയും മകനേയും ആലിംഗനം ചെയ്യുന്നു. പ്രവത്തിഒന്നാണെങ്കിലും മനോഗതം രണ്ടാണു,

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...