Friday 10 July 2015

ദുകറാനാ തിരുന്നാള്‍: ഒരുതിരിഞ്ഞുനോട്ടം

ജൂലായി മൂന്നു മാര്‍ തോമ്മാശ്ളീഹായുടെ ദുകറാനാ തിരുന്നാള്‍ !

സന്തോഷവും അതില്‍ പരം ദുഖവും ഈ ഓര്മ്മയില്‍ കടന്നുവരുന്നു. 

സന്തോഷം

തിരുസഭയുടെ ആരംഭം മുതലേ ഇവിടെ വിശ്വാസം വിതച്ച തോമ്മാശ്ളീഹായുടെ സന്താനങ്ങളാകാനുള്ള ഭാഗ്യം ലഭിച്ചതിനെ ഓര്ത്തു 

ദു:ഖം

ഇവിടെ ഏകോദരസഹോദരങ്ങളെപ്പ്പ്പോലെ കഴിഞ്ഞിരുന്ന മാര്തോമ്മാക്രിസ്ത്യാനികളെ പാഷണ്ഡികളായി കണക്കാക്കി അവരെ ക്രിസ്ത്യാനികളാക്കാനെന്ന ഭാവേന സുറിയാനിക്രിസ്ത്യാനികളെ ലത്തീനീകരണത്തില്‍കൂടി ശിഥിലമാക്കിയതിനെ ഓര്ത്തു.

മാര്തോമ്മാക്രിസ്ത്യാനികളായ എല്ലാസഹോദരന്മാര്‍ക്കും തിരുന്നാള്‍ മംഗളങ്ങള്‍ 



ഒരുതിരിഞ്ഞുനോട്ടം,  ( ആരേയും കുറ്റപെടുത്തുവാനല്ല )

കഴിഞ്ഞവര്ഷം പാലായില്‍ നടന്ന സിബിസിഐ സമ്മേളനത്തിന്‍റെ ഒരു പ്രത്യേകപതിപ്പു ദീപിക ദിനപത്രം 2014 ഫെബ്രുവരി 4 നു പ്രസിദ്ധീകരിച്ചു അതില്‍ ഡോ.കുര്യാസ് കുമ്പളക്കുഴി എഴുതിയലേഖനത്തില്‍ ഉദയമ്പേരൂര്‍ സുനഹദോസിനെ വാനോളം പുകഴ്ത്തിയും അന്നത്തെ ക്രിസ്ത്യാനികളെ നേര്‍വഴിയില്‍ നടത്താന്‍ അതിനു സാധിച്ചുവെന്നുമ്മറ്റും എഴുതിപിടിപ്പിച്ചു. അതിനു മറുപടിപറയാന്‍ ഇവിടുത്തെ ഒരു സുറിയാനിക്കാരനേയും കണ്ടില്ലെന്നുളളതു ദുഖകരമായ ഒരു സത്യമാണു. 

ഉദയം പേരൂര്‍ സുനഹദോസാണു ഈ ദാരുണ സംഭവങ്ങള്‍ക്കെല്ലാം കാരണം .

മാര്‍പാപ്പയുടെ അനുവാദത്തോടെയാണു അതു നടത്തിയതെന്ന കുപ്രചരണം തെളിയിക്കുവാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. എന്നാല്‍ റോമിലെ പൌരസ്ത്യ തിരുസ്ംഘത്തിലെ ഒരു രേഖയില്‍ ഇപ്രകാരം കാണുന്നു .

"കളമെന്‍റ്റു എട്ടാമന്‍ മാര്‍പാപ്പായുടെ കാലത്താണു ഉദയം പേരൂര്‍ സൂനഹദോസ് വിളിച്ചുകൂട്ടിയതു. ചരിത്രകാരനായ രൌളിന്‍ പറയുന്നു   മാര്‍പാപ്പാ ഇതംഗീകരിച്ചെന്നു .ഇതുവരേയും അങ്ങനെ ഒരു രേഖ കണ്ടെത്തിയിട്ടില്ല. "

ഇതേതിരുസംഘത്തിലെ മറ്റൊരു രേഖയുടെ പ്രസ്ക്തഭാഗം ഇങ്ങനെയാണു .   " തിരുവെഴുത്തുകളുടെ സെക്രട്ടറിയേറ്റിലും വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ രേഖാലയത്തിലും സിനഡിനെ അംഗീകരിക്കുന്ന എന്തെങ്കിലും രേഖ കണ്ടെത്തനാവുമോയെന്നു വളരെ പരിശ്രമിച്ചെങ്കിലും ഇതുവരേയും അങ്ങ്നെയൊന്നു കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. "


സൂനഹദോസ് നടന്ന കാലഘട്ടത്തിലെ റിപ്പോറ്ട്ടുകളെ ആധാരമാക്കി കല്‍ദായ പാത്രിയ്ര്‍ക്കീസായിരുന്ന മാര്‍ ഔദോ അഭിപ്രായപ്പെടുന്നതു മാര്‍പാപ്പാ സൂനഹദോസ് അംഗീകരിക്കാന്‍ ഇടയില്ലെന്നാണു. ഒന്‍പതാം പീയൂസ് മാര്‍പാപ്പായിക്കു 1876 മാര്‍ച്ചു 19നു പാത്രിയര്‍ക്കീസെഴുതിയ ഒരു കത്തില്‍ ഈ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടു 
ഇതില്‍ നിന്നൊക്കെ മനസിലാക്കേണ്ടതു ഈ സൂനഹദോസ് മാര്‍പാപ്പായുടെ അംഗീകാരമില്ലാതെ മെനേസീസ് മെത്രാന്‍ സ്വന്തമായി എടുത്ത തീരുമാനങ്ങളാണെന്നാണു.       

സൂനഹദോസ്  നടപടികളില്‍ മെനേസീസിനെ ഏറ്റവും കൂടുതല്‍ സഹായിച്ച വ്യക്തിയായിരുന്നു ഫ്രാന്സീസ് റോസ് .അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്താലായിരുന്നു സുനഹദോസില്‍ സംബന്ധിച്ചവര്‍ ഡിക്രിയില്‍ ഒപ്പുവെച്ചതു. ഭാഷ അറിയാന്‍ പാടില്ലാത്തവര്‍ ഒപ്പുവെച്ചതിലും ഒരര്ത്ഥവുമില്ല. 

സൂനഹദോസിനു അല്പം മുന്‍പു 100 ല്‍ പരം വൈദീകരെ വാഴിച്ചതു മെനേസീസിനെ അനുകൂലിക്കാനാണു, അന്നു മലയാളക്കരയില്‍ ആവശ്യ്ത്തിനു അച്ചന്മാര്‍ ഉണ്ടായിരിക്കെയാണു ഈ പുതിയ പട്ടം കൊട നടന്നതു. 

അതില്‍ സംബധിച്ച പലരുടേയും അഭിപ്രായങ്ങള്‍ പിന്നീടു വിശകലനം ചെയ്തതിന്‍റെ ചുരുക്കം മൂന്നു കാര്യ്ങ്ങള്‍ എടുത്തുകാണിക്കുന്നു. 

1) ഒറ്റ ഡിക്രിപോലും വായിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തില്ല. അതിനാല്‍ സൂനഹദോസിന്‍റെ ഒരു രൂപം ഇതിനില്ലായിരുന്നു. 

2) പങ്കെടുത്തവര്‍ക്കു ഡിക്രിയുടെ അര്ത്ഥം അറിയില്ലായിരുന്നു. ഫാദര്‍ റോസിന്‍റെ പ്രേരണയാല്‍ ഒപ്പുവെച്ചെന്നുമാത്രം, 

3 ) ചില ഡിക്രികള്‍ അല്പം പോലും വായിച്ചില്ല, സൂനഹദോസിനു ശേഷം പല ഡിക്രികള്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു. 

അതിനു തെളിവായി കാണാന്‍ സാധിക്കുന്നതു മെനേസീസിന്‍റെ ചരിത്രകാരനായ ഗുവേയോ പോര്‍ട്ടുഗീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ഉദയം പേരൂര്‍ സുനഹദോസിന്‍റെ ഡിക്രികളില്‍ പ്രധമ മലയാളം പ്രതിയില്‍ ഇല്ലാത്ത 39 ഡിക്രികള്‍ ചേര്ത്തിട്ടുണ്ടു. ഏതായാലും തങ്ങള്‍ വന്‍ചിക്കപെട്ടുവെന്നു ഒരു തോന്നല്‍ നസ്രാണികള്‍ക്കു ഉണ്ടാകുകതന്നെ ചെയ്തു. ലത്തീന്‍ കാരല്ലാത്ത മെത്രാന്മാരെ ഞങ്ങള്‍ സ്വീകരിക്കുന്നതല്ലെന്നു എഴുതിവെച്ചു. അതറിയാതെയാണു നസ്രാണികള്‍ ഒപ്പിട്ടതു. 

എന്തുകൊണ്ടാണു മെനേസീസ് മെത്രന്‍ ഇങ്ങ്നെ ച്യ്തതു ?

മെനേസീസ് മെത്രാന്‍റെ സഭാവിജ്ഞാനീയത്തിലെ അപാകതയാണു. 
ഡിക്രിയിലെ പരാമര്‍ശം വിശകലനം ചെയതാല്‍ കത്തോലിക്കാസഭാ അധവാ സാര്‍വത്രീകസഭ എന്നതുകൊണ്ടു അദ്ദേഹം അര്ത്ഥമാക്കുന്നതു "ലത്തീന്‍ സഭ " അധവാ "റോമന്‍ സഭ" എന്നാണു. അദ്ദേഹത്തെ സംബധിച്ചു കത്തോലിക്കാ ജീവിതശൈലി യെനു പറഞ്ഞാല്‍ റോമന്‍ അധവാ ലത്തീന്‍ ജീവിതശൈലിമാത്രമായിരുന്നു. ഇതര സഭാ പാരമ്പര്യങ്ങളെയൊന്നും അംഗീകരിക്കാനോ ആദരിക്കാനോ മെനേസീസിനു കഴിയാതെവന്നു. അവകളൊക്കെ പാഷണ്ഡതകളോ തെറ്റുകളോ ആണു അദ്ദേഹത്തിന്‍റെ സഭാവിജ്ഞാനീയത്തില്‍. 

ലത്തീന്‍ ജീവിതശൈലി പകര്ന്നുകൊടുത്തുകൊണ്ടു ഇന്‍ഡ്യയിലെ പൌരസ്ത്യ സഭയെ പൂര്ണമായും ലത്തീനീകരിക്കാന്‍ മെനേസീസിനു പ്രചോദനം നല്കിയതു അദ്ദേഹത്തിന്‍റെ ഈ തെറ്റായ സഭാവിജ്ഞാനീയമായിരുന്നു. 

പ്രധമ ലത്തീന്മെത്രാന്‍റെ ഭരണം 

മാര്തോമ്മാ നസ്രാണിസഭയെ പോറ്ട്ടുഗീസ് പദ്രുവാദോ ഭരണത്തിന്‍കീഴിലാക്കി ലത്തീനീകരിക്കുകയെന്നതു പോര്‍ട്ടുഗീസ് മിഷ്യനറിമാരുടെ മുഖ്യ ലക്ഷ്യമായിരുന്നു.
ഉദയം പേരൂര്‍ സുനഹദോസിനെതുടര്ന്നു 1600 ആഗസ്റ്റ് നാലാം തീയതി സഭയെ പദ്രുവാദോ ഭരണത്തിന്‍കീഴിലാക്കുകയെന്ന ലക്ഷ്യം സാക്ഷാല്കരിക്കപെട്ടു, ഈശോ സഭക്കാരനായ ഫ്രാന്സീസ് റോസ്  മര്തോമ്മാ നസ്രണികളുടെ ആദ്യത്തെ ലത്തീന്മെത്രാപോലീത്തയായി. ഇദ്ദേഹമാണു നസ്രാണി സഭയെ ക്രമാനുഗതമായി ലത്തീനീകരണത്തിലേക്കുകൊണ്ടുവന്നതു. 
റോസ് പരിഷകരിച്ച് കുര്‍ബാനക്രമം 1774 ല്‍ റോമില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ക്രമമാണു 1962 വരെ സീറോ മലബാര്‍ സഭയില്‍ നിലവിലിരുന്നതു. 

സഭക്കു ഉണ്ടായ വലിയ ന്ഷ്ടം .

നസ്രാണി സഭയുടെ തലവന്‍ പരമ്പരാഗതമായി അറിയപെട്ടിരുന്നതു " ഇന്‍ഡ്യാമുഴുവന്‍റെയും മെത്രാപോലീത്തായും വതിലും " എന്നായിരുന്നു. 

1609 ലെ  "കൂം സീക്കൂത്തു "  ( Cum Sicut ) എന്ന പേപ്പല്‍ ഡിക്രി വഴി ഈ സഭയുടെ ഭൂവിസ്ത്രിതി പരിമിതപ്പെടുത്തി, ഡിക്രി നടപ്പാക്കാന്‍ മെനേസീസ് മെത്രാപോലീത്താ നിയോഗിക്കപെട്ടു. 1610 ല്‍ അദ്ദേഹം ഇന്‍ഡ്യയെ ഗോവാ,കൊച്ചി, കൊടുംഗലുര്‍, മൈലാപ്പൂര്‍ എന്നി പദ്രുവാദോ രൂപകളാക്കി വിഭജിച്ചു. 

ചുരുക്കത്തില്‍ ഭാരതസഭയുടെ ആന്തരീകവും ബാഹ്യവുമായ വളര്‍ച്ചക്കു തടസം സ്രിഷ്ടിച്ച നീതിരഹിതമായ നടപടിയായിരുന്നു അതു. ഈ നഷ്ടം പൂര്ണമായി പരിഹരിക്കാന്‍ ഇതുവരെ ഈ സഭക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ സിറോ മലങ്കരസഭക്കു ഏതാണ്ടു പൂര്‍ണ് മായി തന്നെ പരിഹരിക്കാന്‍ കഴിഞ്ഞെന്നു വേണമെങ്കില്‍ പറയാം . 

സമയകുറവുകൊണ്ടും ലേഖനം നീണ്ടുപോകുന്നതിനാലും വിശദംശങ്ങളിലേക്കു കടക്കുന്നില്ല.   എല്ലാവര്‍ക്കും തിരുന്നള്‍ മംഗളങ്ങള്‍ അശംസിച്ചുകൊണ്ടു നിര്ത്തുന്നു. ( കടപ്പാടു " മാര്തോമ്മാ നസ്രാണി സഭ പ്രതിസ്ന്ധികളിലൂടെ " ഡോ.ജോസഫ് പെരുന്തോട്ടം )

Wednesday 8 July 2015

ദൈവത്തിന്‍റെ ഭാഷയെന്താണു?

ദൈവാരാധകന്‍റെയും ദൈവത്തിന്‍റെയും ഭാഷ ഒന്നുതന്നെയാണു ?

(ഞാന്‍ ഈ പറയുന്നതു എന്‍റെ ഒരു അഭിപ്രായം മാത്രമാണു . ഇതു പറയാന്‍
കാരണം സാധാരണ ഞാന്‍ പറയുന്നതെല്ലാം സഭയുടെ പഠനമായിരിക്കും )

" ഈ സമയത്തു നാമെല്ലാവരുടേയും ബോധങ്ങളും വിചാരങ്ങളും ഹ്രുദയങ്ങളും പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്തു മിശിഹാതമ്പുരാന്‍ ഇരിക്കുന്ന മഹോന്നതങ്ങളില്‍ ആയിരിക്കണം " (മലങ്കരകുര്‍ബാന. )

"നിങ്ങളൂടെ ഹ്രുദയങ്ങള്‍ ഉന്നതങ്ങളിലേക്കു ഉയര്ത്തുവിന്‍ " (ലത്തീന്‍കുര്‍ബാന )
" നിങ്ങളുടെവിചാരങ്ങള്‍ ഉന്നതത്തിലേക്കു ഉയരട്ടെ " (മലബാര്‍ കുര്‍ബാന )

ഇവിടെയെല്ലാം നാം കാണുന്നതു " ഹ്രുദയ,വികാര ,വിചാരങ്ങളാണു " അതിനാണു പ്രാധാന്യം . അതാണു ദൈവം ശ്രദ്ധിക്കുന്നതു . അതാണു  ദൈവത്തിന്‍റെ ഭാഷ .

നീ എന്തു ചെയ്തു എന്നാല്ല ദൈവം നോക്കുക എന്തു ഉദ്ദേശത്തില്‍ ചെയ്ഹുവെന്നാണു. നിന്‍റെ ഹ്രുദയമാണു ദൈവം അളക്കുക.പരിശോധിക്കുക.

നീ ശബ്ദമുയര്‍ത്തിയോ,കണ്ണീരോടെയോ .നിശബ്ദതയിലോ ആയിരിക്കുന്നതു നിനക്കുവേണ്ടിയാണു. അതായതു നിന്‍റെ ഹ്രുദയത്തെ വൈകാരികമായി ഒരുക്കുവാന്‍ ചിലര്‍ക്കു അലറി  ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ മനസിനെ ഒരുക്കിയെടുക്കാനും ഏകാഗ്രതയിലും കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ അവന്‍ അങ്ങ്നെചെയ്യണം .മറ്റുചിലര്‍ക്കു എവിടെയെങ്കിലും ദ്രിഷ്ടി ഉറപ്പിക്കണം ഉദാ.ചില പടങ്ങളോ രുപങ്ങളോ ഒക്കെ കാണുമ്പോഴാണു അവനെ ഒരുക്കിയെടുക്കാന്‍ സാധിക്കുന്നതെങ്കില്‍ അവന്‍ അപ്രകാരം ചെയ്യണം. 


മറ്റുചിലര്‍ക്കു കണ്ണടച്ചു ഏകാഗ്രതയിലായിരിക്കുമ്പോഴെ അവന്‍റെ ഹ്രുദയത്തെ ഒരുക്കി എടുക്കാന്‍ സാധിക്കുള്ളു .അവന്‍ അപ്രകാരം ചെയ്യണം .ഞാന്‍ പറഞ്ഞതു ഓരോരുത്തരുടേയും ശബ്ദം അല്ല ദൈവം ശ്രവിക്കുക അവന്രെ ഹ്രുദയ വികാര വിചാരങ്ങളാണു. അതിനാല്‍ ദൈവത്തെ അവന്‍ എന്തു വിളിച്ചുവെന്നതില്‍ അര്‍ത്ഥമില്ല. അവന്‍ ഏതു ഭാഷ സംസാരിച്ചു എന്നതില്‍ കാര്യമില്ല. ആലാഹായെന്നോ ,അള്ളാഹു എന്നോ , ഈശ്വരനെന്നോ, പകവാന്‍ എന്നോ , ഇനിയും കാളി എന്നോ ഇപ്പോള്‍ നിങ്ങള്‍ കയില്‍ കല്ലെടുത്തുകാണും എന്നെ എറിയാന്‍ ? ഞാന്‍ ആവര്ത്തിക്കുന്നു ഒരുവനു ദൈവത്തെ കാളിയെന്നേ അറിയുകയുള്ളുവെങ്കില്‍ അവനും വിളിക്കുന്നതു ജീവനുളള ദൈവത്തെ തന്നെയാണു. കാളിയെന്നു പറഞ്ഞു ഒരു വിഗ്രഹമോ ദൈവമോ ഇല്ല. (1കോറ.8:3-4 )

പഴയനിയമത്തില്‍ തന്നെ നാം കാണും പ്രതികാരം ചെയ്യുന്നദൈവം .അഗ്നേയസ്ര്‍പ്പങ്ങളെ അയച്ചു മനുഷ്യരെ കൊന്നോടുക്കുന്നദൈവം . ഗന്ധകവും തീയും ഇറക്കികൊല്ലുന്നദൈവം , ഭുമിപിളര്ത്തി മനുഷ്യരെയെല്ലം കൊല്ലുന്നദൈവം .അസൂയാലുവായദൈവം. ഇങ്ങനെ പലഭാവങ്ങള്‍ ബൈബിളില്‍ കാണാം ഇതുപോലെ ദൈവത്തിന്‍റെ വിവിധഭാവങ്ങള്‍ എടുത്തു നിഗ്രഹം നടത്തുന്നദൈവം ചോരകുടിക്കുന്ന കാളി. ഇങ്ങ്നെ പലരൂപങ്ങളും ഭാവങ്ങളും അവരും കാണിക്കും. അതെല്ലാം വിഗ്രഹാരാധനയാണെന്നു പറഞ്ഞു അവരെ അകറ്റി നിര്‍ത്തുന്നതില്‍ കഴമ്പില്ല. ( നിങ്ങള്‍ കല്ലുപെറുക്കികൂടുകയാണെ ന്നു അറിയാം ) ഒന്നുകൂടെ മനസിലാക്കിയിയിട്ടു താഴേക്കുപോകാം .ദൈവം കൊടുത്തിരിക്കുന്ന ക്രുപക്കും ,അറിവിനും അനുശ്രിതമായിട്ടായിരിക്കും വിധിനടക്കുക, നിനക്കു പത്തു താലന്തു ലഭിച്ചെങ്കില്‍ അതിനു അനുസ്രിതമായി നീ വിധിക്കപ്പെടും .വെറും ഒരുതാലന്തു കിട്ടിയവനും രക്ഷിക്കപെടുമെങ്കില്‍ എനിക്കും ആ ഒന്നു മതിയെന്നു ചിന്തിക്കാന്‍ നിനക്കു സ്വാതന്ത്ര്യമില്ല.കാരണം നീ കൂടുതല്‍ കൈപറ്റികഴിഞ്ഞു. ഹിന്ദു രക്ഷപെടുമെങ്കില്‍ ഞാനും ഹിന്ദുവായേക്കാം എന്നു ഇനിയും നിനക്കുചിന്തിക്കാന്‍ പറ്റില്ല. കാരണം ക്രുപയും തലാന്തും നിനക്കു കൂടുതല്‍ ലഭിച്ചിട്ടുണ്ടു. ഞാന്‍ പറഞ്ഞതിന്‍റെ ചുരുക്കം നീ എന്തുചെയ്തു അധവാ എന്തു പറഞ്ഞു എന്നതിലല്ല നിന്‍റെ ഉദ്ദേശവും നിറെ ഹ്രുദയവും ദൈവം പരിശോധിക്കും. ദൈവം ഹ്രുദയങ്ങളെയാണു പരിശോധിക്കുക, ആ ഭാഷയാണു ദൈവത്തിന്‍റെ ഭാഷ .


" മന: ക്രുതം ക്രുതം രാമാ.
ന ശരീര ക്രുതം ക്രുതം
യേനൈ വാലിങ് ഗിതാ കാന്താ
തേനൈ വാലിങ്ഗിതാ സുതാ "
ശരീരത്താല്‍ ചെയ്യപ്പെടുന്ന കര്മ്മം കര്മ്മമല്ല , മനസിനാല്‍ ചെയ്യപ്പെടുന്ന കര്മ്മമാണു യധാര്ത്ഥത്തില്‍ കര്മ്മമായിട്ടുള്ളതു. ഒരാള്‍ ഭര്‍ത്താവിനേയും മകനേയും ആലിംഗനം ചെയ്യുന്നു. പ്രവത്തിഒന്നാണെങ്കിലും മനോഗതം രണ്ടാണു,

Monday 6 July 2015

ആനുകാലീക പ്രശ്നങ്ങളെകുറിച്ചുള്ല ചോദ്യങ്ങള്‍ക്കു മാര്‍പാപ്പാ നല്കിയ മറുപടികള്‍

ബ്രസീലില്‍ നടന്ന ലോകയുവജന സംഗമത്തില്‍ യുവാക്കളെ അഭിസംബോധനചെയ്ത് തിരിച്ചു വരുമ്പോള്‍ വിമാനയാത്രക്കിടയില്‍ പത്രപ്രവര്ത്തകരു മായി ഒരു മണിക്കൂര് 20മിനിറ്റ് നീണ്ടു നിന്ന ഒരു അഭിമുഖത്തിന് മാര്പ്പാപ്പാ തയ്യാറായിനാളിതു വരെയുള്ള മാര്പ്പാപ്പായുടെ പ്രവര്ത്തനത്തെവിലയിരുത്തിക്കൊണ്ട് അതീവ ശ്രദ്ധയോടെ പത്ര പ്രവര്ത്തകര്ചോദിച്ച ചോദ്യങ്ങള്ക്ക് തന്റെ സഭാനയം വ്യക്തമാക്കും വിധംകൃത്യമായിരുന്നു മാര്പ്പാപ്പായുടെ ഉത്തരങ്ങള്.

അങ്ങ് എപ്പോഴും പറയുന്നുണ്ടല്ലോഅങ്ങേക്കുവേണ്ടി പ്രാര്ത്ഥിക്കണമെന്ന്

അതെ ഞാന് ജനങ്ങളോട് എപ്പോഴും പറയുന്നു എനിക്കുവേണ്ടി പ്രാര്ത്ഥിക്കണമെന്ന്ഞാന് വൈദികനായിരുന്നപ്പോള് അങ്ങനെപറഞ്ഞിരുന്നില്ലമെത്രാനായപ്പോള് മുതല് അങ്ങനെ പറയാന്തുടങ്ങികാരണം അപ്പോള് എനിക്കു മനസ്സിലായി ഞാന് ധാരാളം ബലഹീനതകളും പ്രശ്നങ്ങളും ഉള്ള മനുഷ്യനാണെന്ന്ഞാന്പാപിയാണെന്ന്അതുകൊണ്ടാണ് ഞാന് വീണ്ടും വീണ്ടും ജനങ്ങളോട് എനിക്കുവേണ്ടി പ്രാര്ത്ഥിക്കണം എന്നു പറയുന്നത്.

ബ്രസീലിലെ സുരക്ഷ സംവിധാനങ്ങളെപ്പറ്റി…?

റിയോ ദെ ജനേറോയിലെ സുരക്ഷാപ്രശ്നങ്ങളെപ്പറ്റി വലിയആശങ്കകളും ചര്ച്ചകളും നടന്നിരുന്നെങ്കിലും ലോകയുവജനസമ്മേളനം തികച്ചും സമാധാനപരമായി കടന്നുപോയിഎല്ലാംവളരെ സ്വാഭാ വികമായിരുന്നുസുരക്ഷാക്രമങ്ങളിലുമായലഘൂകരണം ജനങ്ങളുമായി കൂടുതല് അടുത്തിടപഴകാന് എനിക്ക്അവസരം നല്കിജനങ്ങളെ വിശ്വാസത്തിലെടുക്കാനാണ് എനിക്കുതാല്പര്യംജനക്കൂട്ടത്തില് നിന്ന് ഒരു ഭ്രാന്തനായ മനുഷ്യന്റെആക്രമണം ഉണ്ടാകാന് സാധ്യതയുണ്ട് എന്നത് തള്ളിക്കളയാനാവില്ല.പക്ഷേ ദൈവം അവിടെയും ഉണ്ടല്ലോവെടിയുണ്ടയേല്ക്കാത്തകവചിതവാഹനം എനിക്ക് ആവശ്യ മില്ലകാരണം ഒരു മെത്രാനെഅയാളുടെ ജനങ്ങളില് നിന്ന് നമ്മള് സംരക്ഷിക്കാറില്ലല്ലോ.പരസ്പര അടുപ്പത്തിന്റെ ഭ്രാന്താണ് എനിക്കിഷ്ടം.

യാത്രാവേളയില് കയ്യില് കാണുന്ന  ചെറിയ കറുത്ത ബാഗിനെകുറിച്ച്

ഇതിലെന്താണ് ഇത്ര കൗതുകംയാത്രയില് ഞാന് എപ്പോഴും ഒരുചെറിയ ബാഗ് കരുതുന്നുഎല്ലാവരും അങ്ങനെയല്ലേഅതു വളരെ സ്വാഭാവികമാണ്ഇതില് എന്റെ ഷേവിംഗ്സെറ്റുംഡയറിയും ,പ്രാര്ത്ഥന പുസ്തകവുമാണുള്ളത്ഒരു പുസ്തകം ഞാന് കരുതാറുണ്ട്ഇത്തവണ ലിസ്യുവിലെ വികൊച്ചുത്രേസ്യയുടെ ആത്മകഥയാണ്.ഞാന്ആവിശുദ്ധയുടെവലിയ ആരാധകനാണ്.ആളുകള്ക്കെന്താണ്  കൈസഞ്ചിയില് ഇത്ര താല്പര്യം!

ഇതില് ന്യൂക്ലിയര് ബോംബ് ഒന്നുമില്ല.


വത്തിക്കാന് ബാങ്കില് ഒരു മാറ്റം ആവശ്യമാണോ?

വത്തിക്കാന് ബാങ്കില് ഉണ്ടായ സ്ഥിതിവിശേഷങ്ങള്പഠിക്കുന്നതിനായി ഏട്ടംഗ കര്ദ്ദിനാള്മാരുടെ സംഘത്തെചുമതലപ്പെടുത്തിയിരിക്കുകയാണ്അവരുടെ അന്വേഷണറിപ്പോര്ട്ട് വരുന്നതുവരെ കാത്തിരിക്കുന്നുഅന്വേഷണസംഘത്തിലുള്ളവരെയും വത്തിക്കാന് ബാങ്കില് ജോലിചെയ്യുന്നവരെയും എനിക്കു വിശ്വാസമാണ്അതുകൊണ്ട്റിപ്പോര്ട്ട് വരുന്നതിനു മുമ്പ് അതിനെക്കുറിച്ച് പറയുന്നത് ശരിയല്ല.അന്വേഷണസംഘത്തിലുള്ള കര്ദ്ദിനാള്മാര്വത്തിക്കാനുപുറത്തുനിന്നുള്ളവരാണ് എന്നത് പ്രത്യേകംശ്രദ്ധിക്കേണ്ടതാണ്അടുത്ത വര്ഷമേ ഞാന് ബാങ്കിന്റെകാര്യത്തില് പൂര്ണ്ണമായി ഇടപെടാന് ആഗ്രഹിച്ചിരുന്നുള്ളൂ.എന്നാല് ഇപ്പോള് ബാങ്കിന്റെ നടത്തിപ്പില് ആവശ്യമായ മാറ്റങ്ങള്വരു ത്തേണ്ടതായതുകൊണ്ടാണ് ഇപ്പോള്  പ്രശ്നത്തില്ഇടപ്പെട്ടത്ബാങ്ക് പുനഃസംഘടിപ്പിക്കേണ്ടതിനെക്കുറിച്ച് വത്തിക്കാന് സ്റ്റേറ്റിനു അകത്തു നിന്നു തന്നെ നിര്ദ്ദേശങ്ങള് ഉണ്ട്.ചിലര് പറയുന്നു വത്തിക്കാന്ബാങ്ക് മറ്റുബാങ്കുകളെക്കാള് നന്നായിപ്രവര്ത്തിക്കുന്നുണ്ടൈന്ന്ചിലര് പറയുന്നു അത് അടച്ചുപൂട്ടണമെന്ന്ഏതായാലും അന്വേഷണ റിപ്പോര്ട്ട് വന്നതിനുശേഷംബാങ്കിന്റെ പ്രവര്ത്തനത്തെക്കുറിച്ച് തീരുമാനിക്കുംഎന്തായാലുംസത്യസന്ധമായുംസുതാര്യമായും മാത്രമേ ഇനി  ബാങ്ക്നിലനില്ക്കുകയുള്ളൂ.


റോമന് തിരുസംഘത്തിലെ മാറ്റങ്ങളും എതിര്പ്പുകളും എങ്ങനെകാണുന്നു.

കോണ്ക്ലേവിനു മുമ്പുതന്നെ കര്ദ്ദിനാള്മാര് മാറ്റ ത്തിനായിആവശ്യപ്പെട്ടിരുന്നുഅതിപ്പോള് എന്റെ ഉത്തരവാദിത്വമായിവന്നിരിക്കുകയാണ്പേപ്പല് വസതിയിലേക്ക് താമസം മാറ്റാന്എനിക്കാവില്ലകാരണം അത് അത്രവലിയ വസതിയാണ്;ആഡംബരകൊട്ടാരമാണെന്നൊന്നും ഞാന് പറയുന്നില്ലപക്ഷേഅവിടെ വളരെ കുറച്ചുപേരെ താമസിക്കുന്നുള്ളുഎനിക്ക്ആളുകളുമായി അടുത്ത് ഇടപഴകി ജീവിക്കുന്നതാണിഷ്ടംഇവിടെഅതിനുള്ള സൗകര്യ മുമ്പ്പൊതുവില് എല്ലാവരും ഇവിടെശാന്തമായ ജീവിതമാണ് നയിക്കുന്നത്ദൈവം നമ്മോട്ആവശ്യപ്പെടുന്നതുപോലെയാണ് നമ്മള് ജീവിക്കേണ്ടത്എന്നാല്സഭയിലെ എല്ലാ ശുശ്രൂഷികളും ശാന്ത മായി ജീവിക്കാന്ബാധ്യസ്ഥരാണ്.
തിരുസംഘത്തില് വിശുദ്ധരുംമെത്രാന്മാരുംപുരോഹിതരും,അല്മായരുംസന്യസ്തരുംജോലിക്കാരും ഉള്പ്പെടുന്നുണ്ട്.ഇവരില് പലരും അവരവരുടെ ഒഴിവുസമയങ്ങളില് ദരിദ്രരെരഹസ്യമായി സന്ദര്ശിക്കുകയോ ഏതെങ്കിലും പള്ളികളില്സേവനം ചെയ്യുകയോ ചെയ്യുന്നുഎന്നാല് ഇങ്ങനെയൊന്നുംഅല്ലാത്ത ചിലരും  കൂട്ടത്തിലുണ്ട്ഇതാണ് വലിയഒച്ചപാടുകള്ക്ക് കാരണം. “ഒരുകാട് വളര്ന്നുവരുമ്പോള് ആരുംഅത് അറിയാറില്ലഎന്നാല് ഒരു മരം വീഴുമ്പോള് അതിന്റെവലിയ ശബ്ദം എല്ലാവരും കേള്ക്കുന്നു.” ഇത്തരം സംഭവങ്ങള്ഉണ്ടാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്ഇപ്പോള് ഒരുമോണ്സിഞ്ഞോര് (സ്കറാനോജയിലിലാണ്അദ്ദേഹംവിശുദ്ധനായതുകൊണ്ടാണ് അദ്ദേഹത്തെ ജയിലില് അടച്ചത്
കൂറിയായില് എതിര്പ്പുകള് ഉണ്ടൈന്ന് പറയപ്പെടുന്നുണ്ടെങ്കിലുംഞാനിതുവരെ കണ്ടിട്ടില്ലഞാന് കാര്യമായൊന്നും ഇതുവരെചെയ്തിട്ടില്ലെന്നത് ശരി യാണ്എന്നെ സഹായിക്കുന്നവര് ഇവിടെഏറെയുണ്ട്വിയോജിപ്പുള്ളപ്പോള് അതു പറയുന്നവരെയാണ്എനിക്കിഷ്ടംചിലരുണ്ട് നേരിട്ട് എല്ലാം സമ്മതിക്കുകയും മാറിനിന്ന്വിമര്ശിക്കുകയും ചെയ്യുംഅത്തരക്കാരെ ഞാനിതുവരെ ഇവിടെകണ്ടില്ല.

പലപ്പോഴും മാര്പ്പാപ്പാ എന്ന് പറയാതെ റോമിന്റെ മെത്രാന് എന്ന്പറയുന്നത്?

ഞാന് റോമിന്റെ മെത്രാനാണ്വരികള്ക്കിടയി ലൂടെവായിക്കരുത്മാര്പ്പാപ്പാ മെത്രാനാണ്റോമി ന്റെ മെത്രാന്അത്സഭയുടെ കേന്ദ്രമാണ്അതാണ് ഏറ്റവും ഉന്നതമായ പദവി.ബാക്കിയെല്ലാം അതിനു പുറകെ വരുന്നവയാണ്ഞാന് റോമിന്റെമെത്രാന് എന്ന അത്യുന്നത പദവിക്കു പ്രാധാന്യം കൊടുക്കുമ്പോള്സഭയുടെ കാതോലിക സ്വഭാവത്തെ ശ്രേഷ്ഠപ്പെടുത്തുകയാണ്ചെയ്യുന്നത്.
മാര്പ്പാപ്പായുടെയും മെത്രാന്മാരുടെയും ദൗത്യത്തെ എങ്ങനെവിശദീകരിക്കും?
മെത്രാനായിരിക്കുക എന്നത് വലിയകാര്യമാണ്എന്നാല്മെത്രാനാകാന് ശ്രമിക്കുക എന്നത് നല്ല കാര്യമായി ഞാന്കരുതുന്നില്ലഒരു മെത്രാന് മറ്റുള്ളവരില് നിന്ന് സ്വയം ഉന്നതനാണ്എന്നു കരുതുന്നതാണ് മെത്രാനായിരിക്കുന്നതിലെ അപകടംതാന്ഒരു രാജാകുമാരനാണെന്ന് കരുതിപോകുന്ന അവസ്ഥ.
ബുവെനേസ് ഐരേസിലെ’ മെത്രാന് എന്ന നിലയില് ഞാന്അതീവസന്തുഷ്ടനായിരുന്നുഇപ്പോള് മാര്പ്പാപ്പാ എന്ന നിലയിലുംഞാന് അതീവ സന്തുഷ്ടനാണ്ദൈവം ഒരുത്തരവാദിത്വം നമ്മെഏല്പ്പിക്കുകയും നമ്മള് അതു സ്വീകരിക്കുകയും ചെയ്യുമ്പോള്അതു നമ്മളെ സന്തുഷ്ടരാക്കും.
 

ഭാവിയാത്രാപരിപാടികള്?

ഒന്നും തീരുമാനിച്ചിട്ടില്ലപിയെമോന്തേയിലുള്ള എന്റെ ഇറ്റാലിയന്ബന്ധുക്കളെ കാണാന് പോകണമെന്നുണ്ട്ഒരു ദിവസത്തെവിമാനയാത്രകൊണ്ട് അത് സാധ്യമാക്കാം എന്നാണ്വിചാരിക്കുന്നത്.
പോള് ആറാമന് മാര്പ്പാപ്പായും പാത്രിയാര്ക്കീസ്അത്തനഗോറസ്സുമായുള്ള കൂടിക്കാഴ്ചയുടെ അമ്പതാംവാര്ഷികാഘോഷത്തിന് ജറൂസലെമിലേക്ക് പാത്രിയാര്ക്കീസ്ബര്ത്തോലോമിയ എന്നെ ക്ഷണിച്ചിട്ടുണ്ട്ഇസ്രായേല്ഗവണ്മെന്റും പാലസ്തീന് അധികാരികളും അതിനായിക്ഷണിച്ചിട്ടുണ്ട്കൂടാതെ ഏഷ്യ സന്ദര്ശിക്കാന് ആഗ്രഹമുണ്ട്.ബനഡിക്ട് 16-ാമന് പാപ്പായ്ക്ക് അതു സാധിച്ചില്ലനവംബര്30-ാം തീയ്യതി വിഅംബ്രോസിന്റെ തിരുനാള് ആഘോഷങ്ങളില്പങ്കെടുക്കാന് കോണ്സ്റ്റാന്റിനോപ്പിളില് പോകണമെന്നുണ്ട്.എന്നാല് മറ്റു തിരക്കുകള് കാരണം അതു സാധിക്കും എന്നുകരുതുന്നില്ല.

മാര്പ്പാപ്പാ കൂട്ടിലടക്കപ്പെട്ടിരിക്കുകയാണ് എന്നു പറയാമോ…?

ഞാന് ഒരു തെരുവു വൈദികനാണ്റോമിലെ വഴികളിലൂടെനടക്കുവാന് എനിക്ക് അതിയായ ആഗ്രമുണ്ട്വത്തിക്കാന് പൊലീസ്വളരെ നല്ലവരാണ്ഒരു പക്ഷേ അവര് എനിക്ക് അല്പം കൂടതല്സ്വാതന്ത്ര്യം തരുന്നുണ്ടാകാം.

സഭയില് സ്ത്രീകളുടെ സ്ഥാനത്തെപ്പറ്റി?

സ്ത്രീയില്ലാത്ത സഭ മറിയം ഇല്ലാത്ത അപ്പസ്തോല സംഘംപോലെയാണ്സഭയില് സ്ത്രീകളുടെ സ്ഥാനം മറിയത്തില്പ്രതിഫലിക്കുന്നുഎല്ലാ അപ്പസ്തോലന്മാരെക്കാളും പ്രധാനിമറിയമാണ്സഭ സ്ത്രൈണമാണ്കാരണംഅവള് ഭാര്യയാണ്,അമ്മയാണ്സഭയില് പ്രവ്രത്തിക്കുന്ന സ്ത്രീകളെക്കൂടാതെ സഭയെമനസ്സിലാക്കാന് സാധ്യമല്ലഎന്നാ നമുക്കിന്നും സ്ത്രീയെഉള്ക്കൊള്ളുന്ന ഒരു ദൈവശാസ്ത്രമില്ലഅതു നമ്മള്ഉണ്ടാക്കേണ്ടിയിരിക്കുന്നുസഭയില് സ്ത്രീകളുടെപൗരോഹിത്യത്തെക്കുറിച്ച് ജോണ് പോള് രണ്ടാമന് മാര്പ്പാപ്പാവളരെ വ്യക്തമായ കാഴ്ചപ്പാടുകള് അവതരിപ്പിച്ചതിനാല്സഭയില് സ്ത്രീകളുടെ പൗരോഹിത്യത്തിലേക്കുള്ള വാതില്അടഞ്ഞുകിടക്കുന്നുഎന്നാല് മറിയമാണ് മെത്രാന്മാരായഅപ്പസ്തോലന്മാരെക്കാള് എല്ലാം പ്രധാനി എന്നതുകൊണ്ട് സഭയില്മെത്രാന്മാരെക്കാളും പുരോഹിതരെക്കാളും പ്രാധാന്യംസ്ത്രീകള്ക്കാണ് വേണ്ടത്


സ്ത്രീകളെ അള്ത്താരബാലികമാരാക്കിയതുകൊണ്ടോ ലേഖനം വായിക്കാന്അനുവദിക്കുന്നതുകൊണ്ടോ കാരുണ്യപ്രവര്ത്തന സംഘടനകളുടെപ്രസിഡന്റ് ആക്കിയതുകൊണ്ടോ കാര്യമില്ലഅപ്പസ്തോലന്മാരെക്കാള് പ്രാധാന്യം മറിയത്തിനായിരിക്കുന്നതുപോലെ സഭയില് മെത്രാന്മാരെക്കാളുംപുരോഹിതന്മാരെക്കാളും പ്രാധാന്യം സ്ത്രീകള്ക്കാണ്.

Saturday 4 July 2015

ജീവന്‍ പകരുന്ന ക്രിസ്തീയജീവിതം

ആത്മാവാണു ജീവന്‍ നല്കുന്നതു .ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജിവനുമാണു " ( യോഹ.6:63 )

അത്മാവാണു , ദൈവത്തിന്‍റെ വചനമാണു , ജീവന്‍ നല്കുന്നതു. 
ദൈവം വചനത്താല്‍ സ്രിഷ്ടികര്മ്മം നിര്‍വഹിച്ചു. ഉല്പ.1 : 3 - 26 )

യേശുവും തന്‍റെ വചനത്താലാണു ജീവന്‍ നല്കിയതു. മരിച്ചവരേയും മറ്റും ഉയര്‍പ്പിക്കുകയും മറ്റും ചെയ്യുന്നതു വചനത്താലാണു. 

ക്രിസ്തുവിനെ അനുകരിക്കുന്നവരായ ക്രിസ്ത്യാനികളുടേയും വചനം ജീവനുള്ളതാകണം ,നന്മ ചെയ്യുന്നതായിരിക്കണം . 

ഒരു തമിഴ് കവി എഴുതിയ കാവ്യങ്ങളില്‍ ഒന്നില്‍ പറഞ്ഞിരിക്കുന്നതു ഇപ്രകാരമാണു ഒരുസ്നേഹിതനെ ശാരീരികമായി ഉപദ്രവിക്കുന്നതിനെക്കാള്‍ ദ്രോഹമാണു അയാള്‍ക്കെതിരായി അപകീര്ത്തി പറഞ്ഞു നടക്കുന്നതു. 

ശാരീരികമായി ഉപദ്രവിച്ചാല്‍ അതുപെട്ടെന്നുമാഞ്ഞുപോകും.എന്നാല്‍ അയാള്‍ക്കെതിരായി പരസ്യപ്പെടുത്തുന്ന അപകീര്ത്തി എന്നും നിലനില്ക്കും. 

ഒരിക്കല്‍ ഒരു സന്യാസി തന്‍റെ ഒരു ശിഷ്യനെ പറയുന്നവാക്കുകളില്‍ ശ്രദ്ധിക്കണമെന്നും ഒരിക്കല്‍ പറഞ്ഞതു തിരികെ എടുക്കാന്‍ സാധിക്കില്ലെന്നും പഠിപ്പിക്കാനായി അയാളോടു പറഞ്ഞു നീ നിന്‍റെ മെത്തകീറി അതിലെ തൂവല്‍ അശ്രമം മുതല്‍ നിറെ വീടുവരെ ലൈനായി ഇട്ടീട്ടുവരാന്‍ തിരികെ വന്നപ്പോള്‍ പറഞ്ഞു ഇനിയും പോയി അതു ശേഖരിച്ചുകൊണ്ടുവരാന്‍ .ചെന്നപ്പോള്‍ ഒരുതൂവല്പോലുമില്ല. എല്ലാം കാറ്റത്തു പറന്നുപോയിരുന്നു. ഗുരു പറഞ്ഞു ഇതുപോലെയാണു ഒരിക്കല്‍ പറഞ്ഞതു തിരികെ എടുക്കാന്‍ പറ്റില്ല. അതിനാല്‍ സൂക്ഷിക്കണമെന്നു. 



യാക്കോബു ശ്ളീഹാ പറയുന്നു നാവു തീയാണു. വലിയ വനത്തെപോലും ചുട്ടുകരിക്കാന്‍ തീപൊരിക്കു കഴിയും. 

" നാവു വളരെ ചെറിയ അവയവമാണു. എങ്കിലും അതു വന്‍പു പറയുന്നു. ചെറിയ ഒരു തീപൊരി എത്രവലിയ വനത്തെയാണു ചാമ്പലാക്കുക. നാവു തീയാണു ." 
( യാക്കോ.3:5 ) വീണ്ടും പറയുന്നുണ്ടു തന്‍റെ നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നവനു തന്‍റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനുകഴിയുമെനു. 

പലപ്പോഴും നമുക്കു എതിരായി പെരുമാറുന്നതു അന്യനായിരിക്കണമെന്നില്ല. ഒരുമിച്ചു സംസാരിക്കുകയും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നവരുമാകാം എതിരായി തിന്മചെയ്യുന്നതു. 

സങ്കീര്ത്തകന്‍ പറയുന്നു. " ശത്രുവല്ല എന്നെ നിന്ദിക്കുന്നതു.ആയിരുന്നെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു.എതിരാളിയല്ല എന്നോടു ധിക്കാരപൂര്‍വം പെരുമാറുന്നതു ആയിരുന്നെങ്കില്‍ ഞാന്‍ അവനില്‍ നിന്നും മറഞ്ഞിരിക്കുമായിരുന്നു.എന്നാല്‍ എന്‍റെ സഹചരനും ,ചങ്ങാതിയും ഉറ്റ സ്നേഹിതനുമായിരുന്ന നീതന്നെയാണു അതു ചെയ്തതു " ( സങ്കീ.55:12 - 13 )

ചുരുക്കത്തില്‍ വചനമാണു ജീവന്‍ നല്കുന്നതു. ആവചനം കൊണ്ടു തന്നെ കൊല്ലുവാനും സധിക്കുന്നു. 

നമ്മള്‍ ക്രിസ്ത്യാനികളുടെ വചനം യേശുവിന്‍റെ വചനമ്പോലെ ജീവ്ന്‍ പ്രദാനം ചെയ്യുന്നതയി തീരട്ടെ യെന്നു പ്രാര്ത്ഥിക്കാം

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...