Sunday 29 March 2015

മറിയം സഹനത്തിന്‍റെ മാത്രുക

" അങ്ങനെ അനേകരുടെ ഹ്രുദയ വികാരങ്ങള്‍ വെളിപ്പെടും. നിന്‍റെ ഹ്രുദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും . ( ലൂക്ക.2: 35 )

യേശുവിന്‍റെ കുരിശിനരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും കളെയാപ്പാസിന്‍റെ ഭാര്യ മറിയവും മഗദലനാ മറിയവും നില്ക്കുന്നുണ്ടായിരുന്നു." (യോഹ19 :25 )


തന്‍റെ പുത്രനെ ഉദരത്തില്‍ സ്വീകരിച്ച നിമിഷം മുതല്‍ കാല്‍വരിയിലെ കുരിശിന്‍ ചുവട്ടില്‍ നിണമണിഞ്ഞ ഓമനപ്പുത്രന്‍റെ ശരീരം മടിയില്‍ കിടത്തി കണ്ണീരുകൊണ്ടു കഴുകുന്ന നിമിഷം വരേയും അവള്‍ സഹനത്തിന്‍റെ തീര്‍ത്ഥയാത്രയിലായിരുന്നു.

കുരിശിന്‍ ചുവട്ടിലാണു അവളുടെ സഹനജീവിതത്തിനു തിരശീല വീഴുന്നതു. കുരിശിലൂടെ രക്ഷ കൈ വരിച്ച യേശുവിന്‍റെ സഹനത്തിന്‍റെ മൂല്യവും മറിയത്തില്‍ കൂടിനാം മനസിലാക്കണം.

ക്രൈതവജീവിതം സഹനത്തിന്‍റെയും കുരിശുവഹിക്കലിന്‍റെയും ജീവിതമാണെന്നു അമ്മയാണു നമുക്കു കാണിച്ചുതന്നതു. കുരിശിനെ സ്നേഹത്തോടെ പുല്കാനുളള ആത്മധൈര്യം കുരിശിന്‍ ചുവട്ടിലെ അമ്മയാണു നമുക്കു പ്രദാനം ചെയ്യുന്നതു.



ക്രിസ്ത്യാനിയുടെ മുഖമുദ്ര സഹനം !യേശുവിന്‍റെ അമ്മ കാണിച്ചു തന്നതും സഹനം യേശു കാണിച്ചുതന്നതും സഹനം !

അപ്പസ്തോലന്മാര്‍ കാണിച്ചുതന്നതും സഹനം .ഇതാണു ക്രിസ്ത്യാനിയുടെ മുഖമുദ്ര !


ഈലോകത്തില്‍ ജനിച്ച സ്ത്രീകളില്‍ ഏറ്റം ഭാഗ്യവതിയും ,സഹനത്തിന്‍റെ മാത്രുകയും പരിശുദ്ധകന്യാമറിയമായിരുന്നു.

ലോകരക്ഷകന്‍ ജനിക്കുന്ന വിവരം ആദ്യം ലഭിച്ചതു കന്യാമറിയത്തിനായിരുന്നു.

അതേ ഇന്നാണു (മാര്‍ച്ച് 25 ) അവള്‍ ദൈവമാതാവായി തിരഞ്ഞെടുക്കപെട്ടുവെന്നു ഗബ്രിയേല്‍ മാലാഖാ അവളെ അറിയിച്ചതു. ഒരു സ്ത്രീക്കു മാത്രം ലഭിച്ച ഏറ്റം വലിയ സൌഭാഗ്യം !

ഏറ്റവും വലിയ സൌഭാഗ്യത്തിനു ഏറ്റവും വലിയ സഹനവും ആവശ്യമായിവന്നു.

മൈക്കളാഞ്ഞലോയുടെ വ്യാകുലാംബ

1981 മേയ് 14 നു വത്തിക്കാനില്‍ സെയിന്‍റ്റു പീറ്റേഴ്സ് ബസലിക്കായില്‍ മൈക്കിള്‍ ആഞ്ഞലോയുടെ മാര്‍ബിളില്‍ തീര്‍ത്ത മറിയ്ത്തിന്‍റെ മടിയില്‍ യേശുവിന്‍റെ ശരീരം കുരിശില്‍ നിന്നും ഇറക്കി കിടത്തിയിരിക്കുന്നതു നോക്കിനിന്നപ്പോള്‍ എന്‍റെ മനസില്കൂടി ആ അമ്മയുടെ സങ്കടം അവര്ണനീയമായി കടന്നുപോയി. മിനിട്ടുകളോളം ഞാന്‍ അതില്‍ നോക്കിനിന്നതു ഇന്നത്തേപോലെ ഓര്‍ക്കുന്നു.



മറിയത്തിന്‍റെ ഒന്നാം വ്യാകുലം

ജറുസലേം ദൈവാലയത്തില്‍ വെച്ചു അമ്മയുടെ കൈകളില്‍ കിടക്കുന്ന ഉണ്ണിയേശുവിനെ കണ്ടിട്ടു ശെമയോന്‍റെ ദീര്‍ഘദര്‍ശനം

" സകല ജനതകള്‍ക്കുംവേണ്ടി അങ്ങു ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു," ( ലൂക്ക.2: 31 ) അതോടൊപ്പം മറിയത്തോടു പറഞ്ഞതു

"നിന്‍റെ ഹ്രുദയത്തിലൂടെ ഒരു വാള്‍ തുളച്ചു കയറും " ( ലൂക്കാ.2:35 ) അതായതു ദൈവത്തിന്‍റെ രക്ഷ മറിയത്തിന്‍റെ സഹനത്തിലൂടെയാണു പൂര്ത്തിയാകുകയെന്നുള്ള സത്യമാണു ശെമയോന്‍ അവിടെ വെച്ചു പ്രവചിച്ചതു .

മറിയത്തിന്‍റെ രണ്ടാം വ്യാകുലം

ഹേറോദേശിനെ ഭയന്നു ഈജിപ്തിലേക്കുള്ള പാലായനവും കൊച്ചുകുടുംബത്തെപോറ്റാനുളള അധ്വാനത്തിന്‍റെ ജീവിത സാഹചര്യങ്ങളും.

മൂന്നാം വ്യാകുലം

ദൈവാലയത്തില്‍വെച്ചു യേശുവിനെ കാണാതായ സംഭവവും മൂന്നു ദിവസത്തെ തെരച്ചില്‍ സമയവും

നാലാം വ്യാകുലം

തന്‍റെ പുത്രനെ ഒരുനോക്കുകാണാന്‍ പറ്റാതെ വന്ന അവസരവും പുത്രനു സുബോധം പോയന്നു പറഞ്ഞുള്ള അപവാദവും അസഹനീയമായി തോന്നിയ സന്ദര്‍ഭം

അന്‍ചാം വ്യാകുലം 

യേശുവിന്‍റെ ജീവിതലക്ഷ്യത്തിന്‍റെ പൂര്ത്തീകരണമെന്നുള്ള നിലയില്‍ തന്‍റെ പുത്രന്‍ കുരിശില്‍ കിടന്നു പിടഞ്ഞു മരിക്കുന്നതു നോക്കിനില്ക്കുന്ന ഒരമ്മയുടെ അവസ്ഥ.

ക്രൈസ്തവജീവിതം 

ക്രൈസ്തവജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണു സഹനം. സഹനം കൂടാതെ ക്രിസ്തീയജീവിതമില്ല. അതൊരു ദൈവ വിളിയാണു. എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ കുരിശുമെടുത്തുകൊണ്ടു എന്‍റെ പിന്നാലെ വരികയെന്നാണു യേശു പറഞ്ഞതു ( മത്താ.16:24 ) മറിയത്തിന്‍റെ സഹനത്തിനു സമാനമായ സഹനമാണു ക്രൈസ്തവജീവിതം ഉള്‍കൊള്ളുന്നതു.





വിശ്വസിച്ചാല്‍ മാത്രം പോരാ സഹനവും ആവശ്യമാണു.

" ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനുവേണ്ടി സഹിക്കാന്‍ കൂടിയുളള അനുഗ്രഹം അവനെ പ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു." ( ഫിലി 1:29 )

കൊളോസിയര്‍ 1: 24 ല്‍ ശ്ളീഹാപറയുന്നു സഭയാകുന്ന തന്‍റെ ശരീരത്തെപ്രതി ക്രിസ്തു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവു തന്‍റെ ശരീരത്തില്‍ നികത്തുന്നുവെന്നു .

ചുരുക്കത്തില്‍ അമ്മകാണിച്ചുതരുന്ന മാത്രുകനമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം

Monday 16 March 2015

വിവരദോഷികളുടെ തലതിരിഞ്ഞ ബൈബിള്‍ വ്യാഖ്യാനം

നിത്യജീവന്‍ അവകാശമാക്കാന്‍ എന്തുചെയ്യണം ?
                                                                                                                 
" ഒരു അധികാരി അവനോടു ചോദിച്ചു : നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? യേശു പറഞ്ഞു എന്തുകൊണ്ടാണു  നീ എന്നെ നല്ലവനെന്നു വിളിക്കുന്നതു? ദൈവമല്ലാതെ നല്ലവനായി മറ്റാരുമില്ല." ( ലൂക്ക . 18 : 18- 19 )

വിവരദോഷികള്‍ ഇതുകണ്ടാല്‍ പറയും യേശു ദൈവമല്ല.അതുപോലെ യേശു നല്ലവനും അല്ല. കാരണം  വളരെ വ്യക്തമായി തന്നെ യേശു അങ്ങനെ പറയുന്നുവെന്നു പറയും . അവര്‍ പരിശുദ്ധകന്യാമറിയത്തെ അവഹേളിക്കാന്‍ ഇതുപോലെഒരു സന്ദ്ര്‍ഭം ഉപയോഗിക്കുന്നുണ്ടു 

യേശുവിന്‍റെ അമ്മയും സഹോദരന്മാരും കാണാന്‍ ചെന്നപ്പോള്‍ യേശു ചോദിച്ചു ആരാണു എന്‍റെ അമ്മയും സഹോദരന്മാരും ? മത്തായിയും മര്‍ക്കോസും എഴുതി - കര്ത്താവിന്‍റെ ഇഷ്ടം ചെയ്യുന്നവരാണു എന്‍റെ അമ്മയും സഹോദരരുമെന്നു, എന്നാല്‍ ലൂക്കോസിന്‍റേ സുവിശേഷത്തില്‍ പറഞ്ഞതു ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്ത്തിക്കുകയും ചെയ്യുന്നവരാണു എന്‍റെ അമ്മയും സഹോദരന്മാരുമെന്നു. ഈ വാക്യങ്ങള്‍ എടുത്തുകൊണ്ടു വിവരദോഷികള്‍ പറയും യേശു അമ്മയേ നിഷേധിച്ചുവെന്നു .


ഈ പറഞ്ഞതെല്ലാം അതിന്‍റെ പൂര്ണതയില്‍ നിറവേറ്റിയതു പരിശുദ്ധകന്യാമറിയമായിരുന്നു. ഏതാണ്ടു മുപ്പതു വര്ഷത്തിനുമേല്‍ അവള്‍ വചനം ശ്രവിക്കുകയും അതു സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അമ്മയുടെ തൊപ്പിയില്‍ ഒരു തൂവല്കൂടി യേശു ചാര്‍ത്തുകയായിരുന്നു. 

നിത്യരക്ഷ അവകാശപ്പെടുത്താ്ന്‍ കല്പനകള്‍ പാലിക്കണം .കല്പനകളില്‍ ആദ്യത്തെ മൂന്നെണ്ണം ദൈവത്തെ സംബന്ധിക്കുന്നവ അവിടുന്നു പറഞ്ഞില്ല. മനുഷ്യനുമായി ബന്ധപ്പെടുന്നവയാണു യേശുപറഞ്ഞതു. അതിന്‍റെ കാരണം സഹോദരനില്‍ കൂടിയല്ലാതെ ഒരുവനു ദൈവത്തിങ്ങ്കലേക്കു വരാന്‍ സാധ്യമല്ല .അതാണു യേശു പറഞ്ഞതു ഈ ചെറിയവരില്‍ ഒരാള്‍ക്കു നിംഗള്‍ ചെയ്തതതെല്ലാം എനിക്കായി ചെയ്തുവെന്നു .

അവന്‍ കല്പനയെല്ലാം പാലിക്കുന്നുവെന്നുപറഞ്ഞപ്പോള്‍ യേശു പറഞ്ഞു "നിനക്കു ഒരു കുറവുണ്ടു. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കുകൊടുക്കുക.അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും .പിന്നെ വന്നു എന്നെ അനുഗമിക്കുക." ഇതുകേട്ടു ആചെരുപ്പക്കാരന്‍ ദുഖത്തോടെ തിരികെ പോകാന്‍ കാരണം അവനു വളരെ സമ്പത്തുണ്ടായിരുന്നു. അതിനാല്‍ സമ്പത്തുള്ളവരെല്ലാം നശിച്ചുപോകുമോ ? 

ഇല്ല. പിന്നെ ഇവന്‍ സമ്പത്തിനെ ദൈവത്തേക്കാള്‍ അധികം സ്നേഹിച്ചിരിക്കാം . സമ്പത്തു ദൈവം തന്നതാണെന്നും അതു ന്യായമായി ചിലവഴിക്കുകയും ആവശ്യക്കാര്‍ക്കു ആവശ്യാനുസരണം കൊടുക്കുകയും ചെയ്യുമ്പോള്‍ സമ്പത്തു നമുക്കു ഉപദ്രവകാരിയായിമാറുകില്ല. എന്നാല്‍ അതു എനിക്കുമാത്രമുള്ളതാണു എന്‍റെ കഴിവുകൊണ്ടു ഞാന്‍ സമ്പാദിച്ചാതാണെന്നുവിചാരിച്ചു ദൈവത്തെപ്പോലെ അതിനേയും സ്നേഹിക്കുന്നവര്‍ക്കു സമ്പത്തു തിന്മയായി ഭവിക്കാം 

അതിനാല്‍ ബൈബിള്‍ സഭയോടൊത്തു പഠിക്കുകയും ചിന്തിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതാണു . വിവരദോഷികള്‍ അവരുടെ നാശത്തിനായി ബൈബിള്‍ വചനങ്ങള്‍ അവരുടെ താല്പര്യം അനുസരിച്ചു വ്യാഖ്യാനിക്കും. അതുകാരണം സാത്താന്‍ അവരില്‍ കൂടി പ്രവര്ത്തിക്കും എപ്പോഴും അവര്‍ സഭയേയും സഭാതനയരേയും സഭാപിതാക്കന്മാരേയും ,സഭാനിയമത്തേയും ,കൂദാശകളേയും എല്ലാം നിഷേധിക്കും.                             

വിവരദോഷികളുടെ തലവന്‍റെ തലതിരിഞ്ഞ പരാമര്‍ശം !  

 കുര്‍ബാന യേശുവിന്‍റെ ഒര്‍മ്മക്കാണു അതില്‍ മറ്റാരേയും ഒര്‍ക്കാന്‍ പാടില്ലെന്നു ?

ഒന്നാമത്തെ കാര്യം പരിശുദ്ധകുര്‍ബാനയെ കുറിച്ചു പറയാന്‍ ഇവര്‍ക്കു എന്തധികാരം ? വിശുദ്ധകുര്‍ബാന എന്നാല്‍ എന്താണെന്നുപോലും അറിയാത്തവര്‍ വിശ്വാസികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതു ചെകുത്താന്‍ വേദമോദുന്നതുപോലെയല്ലേ ?

ഇനിയും സംഭവം പറയാം. കഥാനായകന്‍ മണര്‍കാടു പള്ളിക്കരികില്‍ താമസിക്കുന്ന ഒരു യാക്കോബായാക്കാരനെന്നു അവകാശപ്പെടുന്നു. പള്ളിക്കരികില്‍ താമസിച്ചതുകൊണ്ടു കോളേജുപഠനം കഴിയുന്നതുവരെ വിശ്വാസമോ പള്ളിയില്‍പോക്കോ ഇല്ലായിരുന്നു. പിന്നീടു സത്യം മനസിലായി പെന്തക്കോസ്തു ഉപദേശിമാര്‍ പറഞ്ഞതല്ല.സ്വയം ബൈബിള്‍ വായിച്ചു മനസിലാക്കിയപ്പോള്‍ കുര്‍ബാനയേശുവിന്‍റെ തിരുശരീരരക്തനളാണെന്നു മനസിലായി. അങ്ങനെ ദിവസവും പള്ളിയില്‍ പോയി കുര്‍ബാനസ്വീകരിക്കുമായിരുന്നു.     

ഒരുദിവസം ഒരുകൂട്ടുകാരന്‍ ചോദിച്ചു നീന്തിനാ ഇന്നുപള്ളിയില്‍ വന്നതു ? ഇന്നു എന്‍റെ വലിയപ്പന്‍റെ ഒര്മകുര്‍ബാനയാണു. അതു വലിയ വിഷമമായി. കുര്‍ബാനയില്‍ യേശുവിനെ മാത്രം ഓര്‍ക്കുവാനുള്ളതാണു .എന്തുകൊണ്ടു മരിച്ചവരെ ഓര്‍ക്കുന്നു ? യേശുവിന്‍റെ ഓര്മ്മക്കായിചെയ്യാനാണു യേശുപറഞ്ഞതു അതിനാല്‍ മറ്റാരേയും ഓര്‍ക്കാന്‍ പാടില്ല. അന്നു നിര്‍ത്തി പള്ളിയില്‍ പോക്കു. ഇപ്പ്പ്പോള്‍ പേര്ഷ്യന്‍ ഗള്ഫിലാണു .ഉപദേശം !

കുര്‍ബാന ആരംഭിക്കുന്നതുതന്നെ മറിയത്തെയും യോഹന്നാനേയും ഓര്ത്തുകൊണ്ടാണു .അതുതെറ്റാണു. പള്ളിയില്‍ പോകുന്നവരോടാണു ഇയാളുടെ ഉപദേശം.!
ഫയിസ് ബുക്കില്‍ ഇയാളുടെ പ്രസംഗമാണു തലതിരിഞ്ഞ ഉപ്ദേശമാണു വിശ്വാസികള്‍ക്കുകൊടുക്കുക. അയാളെപ്പോലെ ജീവിതകാലം മുഴുവന്‍ പള്ളിയില്‍ പോകാതിരുന്നവര്‍ക്കു ഇതു രുചിക്കും 

പുള്ളിക്കാരന്‍റെ ക്വാളിഫിക്കേഷന്‍

1) യാക്കോബായപള്ളിയോടു ചേര്ന്നാണുവീട് (മണര്‍കാട് )
2) പള്ളിയിലെ കുര്‍ബാനവീട്ടിലിരുന്നുകേള്‍ക്കാം അവിസ്വാസിയാണു.
3) ഒരിക്കലും പള്ളിയില്‍പോയിരുന്നില്ല.
4) സഭയെക്കുറിച്ചോ വിശ്വാസസാത്യങ്ങളെക്കുറിച്ചോ ഒരിക്കലും പഠിച്ചില്ല  
5) പെന്തക്കോസ്തു ഉപദേശിയുടെ പ്രസംഗം കേട്ടില്ലെന്നുപറയുന്നതും പള്ളിയില്‍പോയി കുര്‍ബാനസ്വീകരിക്കാന്‍ തുടങ്ങിയെന്നും പറയുന്നതു പച്ചകള്ളവും അടവുമാകാനാണു സാധ്യത,പള്ളിയില്‍ പോകുകയോ സണ്ഡേസ്കൂളില്‍ പഠിക്കുകയോ ചെയ്യാത്ത ഒരുമനുഷ്യന്‍ 
6) കുര്‍ബാനയില്‍  യേശുവിന്‍റെ തിരുശരീരരക്തനളാണെന്നു പറയുന്നതു പുള്ളിക്കാരന്‍റെ വിശ്വാസത്തില്‍ നിന്നുമല്ല.വിശ്വാസികളെ കുടുക്കാനുള്ള പുതിയ അടവുമാത്രമാകാനാണു സാധ്യത. 

ചെകുത്താന്‍റെ വേദാന്തം

പരിശുദ്ധകുര്‍ബാന അര്‍പ്പിക്കേണ്ടതെനനെയെന്നാണു ഈ മനുഷ്യന്‍ വിശ്വാസികളോടു പ്രസംഗിക്കുക. അതുകേട്ടാല്‍ വിവരക്കേടുമാത്രമേ തലവനു പറയാനുള്ളു. 

സഭയുടെ പഠനം 

എന്താണു വിശുദ്ധകുര്‍ബാന.? 

1) പ്രാര്ത്ഥനകളൂടെ പ്രാര്ത്ഥനയാണു.ഏറ്റവും വലിയ പ്രാര്ത്ഥന.
2) പെസഹാ ആചരണമാണു (മര്‍കോ.14:12 )
3) വിരുന്നാണു .അപ്പം മുറിക്കലാണു  ( അപ്പ.20:7 )
4) വിശുദ്ധകുര്‍ബാന ഒരു ഓര്‍മ്മയാചരണമാണു ( ലൂക്കാ 22: 19 )
5 ) വി. കുര്‍ബാന ഒരു പരിഹാര ബലിയാണു. (എഫേസ്യ.5 :2 ,ഗലാ.2: 20 ) 

6 ) കുര്‍ബാനയില്‍ കര്ത്താവിന്‍റെ യധാര്ത്ഥ സാന്നിധ്യം 1.കോറി 11:27 , യോഹന്നാന്‍ 6: 51 ,53 

ഇതൊന്നും മനസിലാക്കാതെ , ഏതെങ്കിലും ഒരു വാക്യത്തില്‍ തൂങ്ങികിടന്നു  ഞാണിന്മേല്‍ കളിനടത്തുന്നവരാണു കോട്ടുധാരികളായ ഈ മഹാന്മാര്‍ .ഇവരാണു കുര്‍ബാനയില്‍ യേശുവിനെയല്ല ഒര്‍ക്കുന്ന്നതു മറിയത്തെയും യോഹന്നാനേയുമാണു ആരംഭത്തില്‍ ഓര്‍ക്കുന്നതെന്നു .അവരെ ഓര്‍ക്കുകമാത്രമല്ല അവര്‍ ഞ്ങ്ങള്‍ക്കുവേണ്ടി നിന്നോടു അപേക്ഷിക്കുമെന്നാണു പറയുന്നതു. ഇവരോടോക്കെ അന്തിയോളം പറഞ്ഞാലും ഒരു പ്രയോജനവും ഉണ്ടാകില്ല. വിവരദോഷികളാണു.

Monday 9 March 2015

രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു നടക്കുന്നതു കൊടിയ വന്‍ചനയല്ലേ ?

 "Day by day the Lord added to their number those who were being saved "           ( Act.2:47  " രക്ഷ പ്രാപിക്കുന്നവരെ കര്ത്താവു അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്ത്തുകൊണ്ടിരുന്നു," ( അപ്പ .2: 47 )
ഇതിന്‍റെ അര്ത്ഥം രക്ഷിക്കപെട്ടുകഴിഞ്ഞുവെന്നല്ല. രക്ഷയുടെ പാതയിലാണു.

യേശുവിന്‍റെ മരണത്തോടെ മനുഷ്യകുലം മുഴുവന്‍ രക്ഷിക്കപ്പെട്ടു എനുപറഞ്ഞാല്‍ സാര്‍വത്രീകരക്ഷയാണു. അതു ഏതെങ്ങ്കിലും ഒരുമതത്തില്‍ പെട്ടവര്‍ക്കാല്ല. മനുഷ്യകുലം മുഴുവന്‍ രക്ഷിക്കപെട്ട അവസ് തയിലാണു.ഇനിയും ആ രക്ഷ ഓരോരുത്തരും  അവനവന്‍റെ സ്വന്തമാക്കണം . സ്നാനം സ്വീകരിച്ച ഒരാള്‍ രക്ഷയുടെ പാതയിലാണു .മനുഷ്യ ജീവിതം ഒരു നൂല്പാലത്തില്കൂടെയുളളയാത്രയാണു സുക്ഷില്ലെന്‍കില്‍ ഏതവസ്ഥയിലും വീണുപോകാം.അതിനാല്‍ ഒരു മനുഷ്യനും രക്ഷിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. അവന്‍ രക്ഷയുടെ മാര്‍ഗത്തില്കൂടി സന്‍ചരിക്കുന്നുവെന്നുപറയുന്നതാണു ഉത്തമം.

"ജീവിതാന്ത്യത്തില്‍ മനുഷ്യന്‍റെ യധാര്‍ത്ഥ സ്വഭാവം വെളിപ്പെടും ,
മരിക്കും മുന്‍പു ആരേയും ഭാഗ്യവാനെന്നു വിളിക്കരുതു :
മരണത്തിലൂടെയാണു മനുഷ്യനെ അറിയുക "  ( പ്രഭാ.11 : 28 )

അതുകൊണ്ടാണു ശ്ളീഹാപറഞ്ഞതു യേശു ക്രിസ്തു എന്നെ സ്വന്തമാക്കി എന്നാല്‍ ഞാന്‍ യേശുക്രിസ്തുവിനെ സ്വന്തമാക്കി കഴിഞ്ഞെന്നു വിചാരിക്കുന്നില്ല.ക്രിസ്തുവിനെ പ്രതി എല്ലാം നഷ്ടപ്പെടുത്തി.എല്ലാത്തിനേയും ഉശ്ചിഷ്ടം പോലോ കരുതുന്നു. കാരണം ക്രിസ്തുവിനോടുകൂടെയുള്ള ഉയപ്പാണു പൌലോസ് ശ്ളീഹായുടെ ലക്ഷ്യം അതിനെ കുറിച്ചുപറയുന്നതിനനെയാണു .

" ഇതു എനിക്കു കിട്ടികഴിഞ്ഞെന്നോ ഞാന്‍ പരിപൂര്‍ണനായെന്നോ അര്‍ത്ഥമില്ല.ഇതു സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണു. യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു.സഹോദരരേ ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍ ഒരു കാര്യം ഞാന്‍ ചെയ്യുന്നു.എന്‍റെ പിന്നിലുള്ളവയേ വിസ്മരിച്ചിട്ടു മുന്‍പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു.യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു. "  ഫിലി.3 :12 - 14 )

എന്തു വ്യക്തമായിട്ടാണു ശ്ളീഹാ ഇവിടെ പറഞ്ഞിരിക്കുന്നതു. ശ്ളീഹാപോലും രക്ഷിക്കപ്പെട്ടുകഴിഞ്ഞില്ല. പക്ഷേ ഇവിടുത്തെ പെന്തക്കോസ്തുകാരെല്ലാം രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു പാവപ്പെട്ടജനനളെ വന്‍ചിച്ചുകൊണ്ടു നടക്കുന്നു.

സാത്താന്‍റെ ഉപദേശം
രക്ഷിക്കപ്പെട്ടു ഇനിയും ഒന്നുംപേടിക്കാനില്ല.കുറെകഴിയുമ്പോള്‍ അവസാനകാലമാകുമ്പോള്‍ അവനെ നിരാശയിലേക്കു കൊണ്ടുവരും . ഇനിയും നിനക്കു രക്ഷയില്ല.യേശു നിന്നെ അറിയുകയില്ല.നീ കര്ത്താവേ ,കര്ത്താവേ എന്നുവിളിച്ചു. യേശുവിന്‍റെ നാമത്തില്‍ രോഗ സൌഖ്യവും ,അത്ഭുതങ്ങളും ഒക്കെ ചെയ്തിട്ടു ഇതാണുയേശു പറയുന്നതു  ( മത്താ.7:22 )
" ഞാന്‍ നിംഗളെ അറിയുന്നില്ല. )  ഇവിടെ നിരാശയിലേക്കു നിപതിക്കും.

യേശു അല്ഭുതങ്ങളും രോഗശാന്തിയുമൊക്കെ കൊടുക്കുമ്പോള്‍ ചുമ്മതിരുന്നിട്ടു രോഗശാന്തിലഭിക്കുകയല്ലായിരുന്നു,ഒന്നുകില്‍ അവര്‍തന്നെ അല്ലെങ്ങ്കില്‍ അവര്‍ക്കുവേണ്ടി മറ്റാരെങ്ങ്കിലും ആവശ്യപ്പെടുകയും പ്രവര്‍ത്തിക്കുകയും അതായതു അവരുടെ ഭാഗത്തുനിന്നും ത്യാഗവും പ്രവര്‍ത്തിയുമൊക്കെ ചെയ്യേണ്ടിയിരുന്നു.
ചേറു പൂശിയിട്ടു സീലോഹാകുളത്തില്‍ കഴുകുക,എഴുനേറ്റു കിടക്കയും എടുത്തു നടക്കുക. പുരോഹിതരെ കാണിക്കുക, ഇതിലും വലുതു വരാതിരിക്കാന്‍ ഇനിയും നീപാപം ചെയ്യരുതു. കട്ടിലോടെ തളര്വാതരോഗിയെ പുരപ്പുറത്തുനിന്നും ഇറക്കുന്നതുകണ്ടിട്ടു ആ മനുഷ്യരുടെ വിശ്വാസം കണ്ടാണു സൌഖ്യം കൊടുത്തതു.


ഒരാള്‍ സ്നാനത്തോടെ രക്ഷയുടെ മാര്‍ഗത്തിലായാല്‍ അവന്‍ വിശ്വാസജീവിതം നയിക്കണം പക്ഷേ മാനുഷീകബലഹീനത മറക്കാന്‍ പറ്റില്ല. അതിനുള്ള മാര്‍ഗവും യേശു സഭയില്‍ സ്ഥാപിച്ചു, വിശുദ്ധീകരണകൂദാശകള്‍.അതെല്ലാം ഉപേക്ഷിച്ചിട്ടു രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു നടന്നു പാവപ്പെട്ട മനുഷ്യരെ വന്‍ചിച്ചു പിശാചിന്‍റെ അടിമത്വത്തിലേക്കു പറഞ്ഞയക്കുന്ന ഏജന്‍റ്റുമാരാണു പെന്തക്കോസ്തു ഉപദേശിമാര്‍ .സ്വയം പാസ്റ്റര്‍ മാരായവര്‍. സഭയെ കേള്‍ക്കാത്തവര്‍ ! പിശാചിന്‍റെ ഏജന്‍റ്റന്മാരാണു സൂക്ഷിക്കുക ! ..

അടതടവില്ലാതെ വെറും ചോദ്യങ്ങള്‍ മാത്രം !
പെന്തക്കോസ്തുകാര്‍ ചോദിക്കുന്ന ഒരു ചോദ്യമാണു ബൈബിളില്‍ എന്തു പറയുന്നു ?                              
ഇത്രയും പൊട്ട ചോദ്യം ചോദിക്കുന്നവരോടു എന്തെങ്കിലും പറയുന്നതില്‍ അര്ത്ഥം ഉണ്ടോ ?                                                                                          ബൈബിള്‍ ( പുതിയനിയമം ) എന്നാണു ഉണ്ടായതു ? എന്തിന് വേണ്ടിയാണു എഴുതിതുടങ്ങിയതു ? യേശു ആപ്പസ്തോലാന്മരോടു ബൈബിള്‍ എഴുതാനല്ല പറഞ്ഞതു സുവിശേഷം പ്രസംഗിക്കാനാണൂ . ശിഷ്യന്മാര്‍ ചെയ്തതും അതു തന്നെയാണു . പിന്നീടു സഭയില്‍ സംശയങ്ങള്‍ ഉടലെടുത്തപ്പോഴാണൂ പൌലോസ് ശ്ളീഹാ എഴുത്തു തുടങ്ങിയതു . ഓരോരോ സഭക്കൂവേണ്ടി അവരുടെ ആവശ്യാനുസരണം എഴുതി. സഭ അതു സൂക്ഷിച്ചുവെച്ചു.അതുനല്ലകാര്യമായി കണ്ടപ്പോള്‍ സുവിശേഷകരും  എഴുതിതുടങ്ങി . അതെല്ലാം സൂക്ഷിച്ചു തോല്‍ചുരുളുകളുമായി ഒക്കെ സൂക്ഷിച്ചതു സഭയാണു . ഇതാണു ബൈബീള്‍ എന്നുപറഞ്ഞു ലോകത്തിനുകൊടുത്തതു സഭയാണു.ബൈബിള്‍ എഴുതുന്നതിനുമുന്‍പു ഉള്ളതു വിശുദ്ധാപാരമ്പര്യം മാത്രമാണു..നൂറ്റണ്ടുകളോളം വിശുദ്ദ്ധ പാരംമ്പര്യമാണു സഭയിലുള്ളതു.ബൈബിളീന്‍റെ ഭാഗങ്ങള്‍ എല്ലാം കൂട്ടിയിണക്കി ഇതാണു ബൈബിളെന്നു ലോകാത്തീനുകാണിച്ചുകൊടുക്കാന്‍ നൂറ്റാണ്ടുകള്‍ എടുത്തു. അതൂവരെ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ബൈബിള്‍ നോക്കിയല്ല ജീവിച്ചതു .അവര്‍ കേട്ട സുവിഷേഷമാണു  ജീവിച്ചതു.  അവരെ യേശുഅയച്ചതുഒരോബൈബിള്‍ കൊടുത്തിട്ട്ല്ലല്ല. വചനം മാത്രം !

ഇനിയും പാരമ്പര്യത്തിലുള്ളതെല്ലാം ബൈബിളില്‍ ഇല്ല.

"യേശു ചെയ്ത മറ്റു പലക്കര്യങ്ങളുമുണ്ടു അവയെല്ലാം എഴുഹിയിരുന്നെങ്കില്‍ ആ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളാന്‍ ഈ ലോകത്തിനുതന്നെ സാധിക്കാതെ വരുമെന്നാണു എനിക്കു തോന്നുന്നറ്റ്തു  "  ( യോഹ.21: 25 )

അറ്റ്തിനാല്‍ സഭപഠിപ്പിക്കുന്ന എല്ലാകാര്യവും ബൈബിളില്‍ കാണണമെന്നില്ല. വിശുദ്ധ പാരമ്പര്യവും ബൈബിളും എല്ലാം അടങ്ങിയതാണു സഭയുടെ പഠനവും പാരമ്പര്യവൂമെല്ലാം .
" പിതാവു എന്നെ അയച്ചതുപോലെ ഞാനും നിനളെ അയക്കുന്നഉ ഇതു പറന്ന്ജിട്ടു അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ടു അവരോടു അരുളിചെയ്തു .   നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. ന്നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിംഗള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ന്ധിക്കപ്പെട്ടീരിക്കും. ""                      ( യോഹ. 20 :21-23   )

വലിയ ഒരു ദൌത്യം അവരെ ഏല്‍പ്പിക്കുന്നതിനുമുന്‍പു അവര്‍ക്കു പരിശുദ്ധാത്മാവിനെ നല്കി. അതിനുശേഷമാണു കെട്ടാനും അഴിക്കാനുമുള്ള അധികാരം കൊടുക്കുന്നതു. പിതാവു യേശുവിനെ അയച്ചതുപോലെ യേശുവും ശിഷ്യന്മാരെ അയക്കുകയാണു ,സുവിശേഷം പ്രഘോഷിക്കാന്‍ .ബൈബിള്‍ കൊടൂത്തില്ല. അവര്‍ പ്രഘോഷിച്ചകാര്യമാണു ബൈബിളില്‍ പിന്നെ എഴുതിയതു !!

അതിനാല്‍ പെന്തകോസ്തു സഹോദരന്മാര്‍ വചനത്തില്‍ പറഞ്ഞിരിക്കുന്നതുമാത്രം നോക്കാതെ സഭ എന്തു പഠിപ്പിക്കുന്നുവോ  അതനുസരിച്ചു ജീവിതം  ക്രമീകരിച്ചാല്‍ രക്ഷപെടാം
ചോദ്യത്തിനു ഉത്തരം പറഞ്ഞാല്‍ അതു ശ്രദ്ധിക്കാതെ അടുത്തചോദ്യം തുടങ്ങും ?
ഈ പെന്തകോസ്തിനുള്ള അസുഖമാണു എന്തു പറഞ്ഞാലും അതു എന്താണെന്നു മനസിലാക്കാതെ ചാടി ചാടി ഒരു ബന്ധവുമില്ലാതെ വല്ലതുമൊക്കെ പറയും. യേശുവിന്‍റെ വരവോടെ പഴയതു അവസാനിച്ചു. പഴയതിന്‍റെപൂര്ത്തീകരണമാണു യേശു.മോശ പറഞ്ഞതു പലതും യേശുതിരുത്തി. യേശുവിലാണു പൂര്‍ണത . പുതിയ നിയമം ഉണ്ടാകുന്നതിനുമുന്‍പാണു വിശൂദ്ധപാരമ്പര്യമെന്നുപറഞ്ഞാല്
‍ ബൈബിള്‍ 1500 വര്ഷം കൊണ്ടാണൂ ഉണ്ടായതെന്നു ? പുലബന്ധം പോലുമില്ലാത്ത വാചക കസര്ത്തു നടത്തിയാല്‍ അവിടെ ചെല്ലുമ്പോള്‍ യേശു പറയും ഞാന്‍ നിങ്ങളെ അറിയുന്നില്ല. പാരമ്പര്യത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതു നിങ്ങള്‍ കാണാഞ്ഞിട്ടോ അതോ അതു വായിക്കാന്‍ നിംഗളുടെ തലവന്‍ സമ്മതിക്കില്ലേ ?

                                                                                                    "അതിനാല്‍ സഹോദരരേ ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിംഗളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെ പിടിക്കുകയും അതില്‍ ഉറച്ചു നില്ക്കുകയും ചെയ്യുവിന്‍ "  ( 2തെസേ.2 : 15 ) ഇനിയും പറയുക പാരമ്പര്യങ്ങളെ മുറുകെ പിടിക്കണമോ ? വല്ലപൊട്ടന്മാരും മാത്രം പറയുന്നതു കേള്‍ക്കാതെ വചനം വായിക്കുക.                                                        
  ഞങ്ങള്‍എന്തുകൊണ്ടാണുനിംഗളില്‍നിന്നുംഒഴിഞ്ഞുനില്ക്കുന്നതു?    
"അലസതയിലും ,ഞങ്ങളില്‍ നിന്നും സ്വീകരിച്ച പാരമ്പര്യത്തിനു ഇണങ്ങാത്തരീതിയിലും ജീവിക്കുന്ന ഏതോരു സഹോദരനില്‍ നിന്നും ഒഴിഞ്ഞു നില്ക്കണമെന്നു സഹോദരരേ കര്ത്താവിന്‍റെ നാമത്തില്‍ ഞങ്ങള്‍ നിംഗളോടു കല്പിക്കുന്നു." ( 2 തെസേ. 3 : 6 )                                         ഇനിയും പറയുക പരമ്പര്യങ്ങളെ എങ്ങനെ സ്വീകരിക്കാനാണു വചനം പറയുന്നതു ? ഇത്രയും പോരെങ്കില്‍ ഇതും കേള്‍ക്കുക .ചിന്തിക്കുക. ചിന്തിക്കുക

!  "എല്ലാകാര്യങ്ങളിലും നിംഗള്‍ എന്നെ അനുസ്മരിക്കുന്നതിനാലും , ഞാന്‍ നല്കിയ പാരമ്പര്യം അതേപടിസംരക്ഷിക്കുന്നതിനാലും ,ഞാന്‍ നിംഗളെ പ്രശംസിക്കുന്നു ""     ( 1കോറ .11 : 2 )                                                                              . പൊട്ടത്തരം അവസാനിപ്പിച്ചു സഭ പറയുന്നതുകേട്ടു നല്ല ഒരു ക്രിസ്ത്യാനി ആകാന്‍ ശ്രമിക്കുക .ഭൌതീകലാഭം വേണ്ടന്നു വെയ്ക്കുക. അമേരിക്കാവില്‍ പോകാമെന്നു കരുതിയാണെന്‍കില്‍ ഇതൊന്നും നിലനിക്കില്ല.

Wednesday 4 March 2015

അന്‍പതു നോമ്പിനും സഭയ്‌ക്കും എതിരായി മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന നാരകീയശക്തികള്‍

അന്‍പതു നോമ്പിന്‍റെ ആരംഭം രണ്ടുരീതിയില്‍

1) വിഭൂതിതിരുന്നാളും ( 2 ) ശുബുക്കോനോയും

മലബാര്‍ സഭയില്‍ വിഭൂതിതിരുന്നാള്‍ ആചരിച്ചുകൊണ്ടു നെറ്റിയില്‍ കുരുത്തോല കരിച്ച ചാരം കൊണ്ടു കുരിശുവരച്ചു മരണത്തെക്കുറിച്ചു ഓര്‍മ്മിപ്പിച്ചുകൊണ്ടു അനുതാപത്തിലേക്കു നയിക്കുകയും പാപ പരിഹാരത്തിനായി ഉപവാസവും പ്രാര്‍ത്ഥനയും അനുഷ്ടിക്കാന്‍ ജനത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്തുകൊണ്ടു നോമ്പിന്‍റെ ആരംഭം കുറിക്കുന്നു.

മലങ്കരസഭയില്‍ ശുബുക്കോനോ (അനുരഞ്ജനം ) ആചരിച്ചുകൊണ്ടു ദൈവത്തോടുള്ള അനുരഞ്ജനം മനുഷ്യര്‍ തമ്മില്‍ തമ്മില്‍ ആചരിക്കുന്നു. ( പള്ളിയില്‍ വന്നിട്ടുള്ള എല്ലാവരും പരസ്പരം കൈസ്‌തുതി കൊടുക്കുന്നു. അതായതു പള്ളിയില്‍ 100 പേരാണെങ്ങ്കില്‍ ഒരാള്‍ 100 പേര്‍ക്കും കൈസ്‌തുതി കൊടുക്കുന്നു. ) സൌകര്യത്തിനായി അച്ചനും സുശ്രൂഷികളും പരസ്പരം കൊടുത്തു ലൈനായി നില്ക്കുന്നു.ഓരോരുത്തര്‍ ലൈനായി വ്ന്നു അച്ചനും ശുശ്രൂഷികള്‍ക്കും സ്‌തുതി കൊടുത്തു ശുസ്രൂഷിയുടെ അടുത്തു ,അങ്ങനെ ലൈനായി നില്ക്കുന്നു. അങ്ങനെ എല്ലാവരും എല്ലാവരുമായി അനുരഞ്ജനപ്പെടുവാന്‍ അവസരം ലഭിക്കുന്നു. അങ്ങനെ അനുതാപത്തോടെ നോമ്പിന്‍റെ ആരംഭം കുറിക്കുന്നു.



ചുരുക്കം

" ദൈവം ക്രിസ്തു വഴി നിങ്ങളോടു ക്ഷമിച്ചതുപോലെ ,നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹ്രുദയാര്‍ദ്രതയോടേ പെരുമാറുവിന്‍ " (എഫേ.4:32 )

അനുതാപകണ്ണീര്‍ വീഴ്ത്തികൊണ്ടു നോമ്പു ആരംഭിക്കാം

നോമ്പു എന്നാല്‍ എന്താണു ?

1) ദുഷ്ടനു എതിരായ തോല്ക്കാത്ത ആയുധമാണു നോമ്പു
2) നോമ്പു ആയുധമാണു , ആവരണമാണു , ആഭരണമാണു .
3) പീഡാനുഭമാകുന്ന മണവറയും മരണമാകുന്ന വിരുന്നുമാണു.
4) ക്രിസ്തുവാകുന്ന പ്രകാശത്തിനു എതിരായി നില്കുന്നവനെ ക്രിസ്തുവാകുന്ന പ്രകാശത്തീലേക്കു തിരിക്കാന്‍ സഹായിക്കുന്നതാണു നോമ്പു.

ഞാനാകുന്ന അഹത്തെ വെട്ടി " I " ക്കു കുറുകെ ഒരു - വെക്കുന്നതാണൂ കുരിശ്
" + " ഞാന്‍ ,എനിക്കു ,എന്‍റെതു എന്നതുമാറി രണ്ടുവശത്തേക്കും സഹോദരനിലേക്കു സഹായ ഹസ്തം നീളുന്നതാണു " കുരിശു " ഈ നോമ്പുകാലം നമ്മുടെ അഹത്തെ ഇല്ലാതാക്കി സഹോദരനിലേക്കുതിരിയാം 



നോമ്പില്‍ പ്രധാനമായും നാം എന്തു ചെയ്യണം ? " എഴുനേല്ക്കണം "

എഴുനേല്ക്കണമെങ്കില്‍ സുബോധമുണ്ടാകണം
സുബോധമുണ്ടാകണമെങ്കില്‍ ആയിരിക്കുന്ന അവസ്ഥ മനസിലാക്കണം
അയിരിക്കുന്ന അവസ്ഥ മനസിലാകണമെങ്കില്‍ പ്രാര്ത്ഥന ആവശ്യമാണു

നോമ്പുകാലത്തേ എഴുനേല്‍പ്പും പരിണതഫലവും.

1) " അവന്‍ എഴുനേറ്റു പിതാവിന്‍റെ അടുത്തേക്കുചെന്നു " ( ലൂക്ക.15 : 20 )

ധൂര്ത്തനായപുത്രന്‍ അവന്‍റെ എല്ലാസമ്പാദ്യങ്ങളും ധൂര്ത്തടിച്ചുകഴിഞ്ഞപ്പോള്‍, ഒരുനേരത്തെ ഭക്ഷണത്തിനുപോലും വഴിയില്ലാതെ അലഞ്ഞപ്പോള്‍ എറ്റവും നിക്രുഷ്ടജീവിയായ പന്നിയെ മേയിക്കാനുള്ള ജോലിയാണു കിട്ടിയതു.പന്നിതിന്നുന്ന തവിടെങ്ങ്കിലും തിന്നു വയറുനിറക്കാന്‍ അവനു സാധിക്കാതെ വന്നപ്പോള്‍ ( പന്നി അവനെ ധ്യാനിപ്പിച്ചപ്പോള്‍ അവനു സുബോധം വന്നു .

" അപ്പോള്‍ അവനു സുബോധമുണ്ടായി അവന്‍ പറഞ്ഞു : എന്‍റെ പിതാവിന്‍റെ എത്രയോ ദാസന്മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. ഞാനോ ഇവിടെ വിശന്നു മരിക്കുന്നു. ഞാന്‍ എഴുനേറ്റു എന്‍റെ പിതാവിന്‍റെ അടുത്തേക്കുപോകും ." (ലൂകാ.15:17-18 )

ഇവിടെ നാം കാണുന്നതു അവനു സുബോധമുണ്ടായപ്പോള്‍ പിതാവിനെ ഓര്ത്തു . 

എന്നിട്ടു ഉറച്ച തീരുമാനം എടുത്തു , പിതാവിന്‍റെ അടുത്തേക്കുപോകും .

അതീരുമാനം പ്രാവര്ത്തികമാക്കി . അല്ലെങ്കില്‍ ഒരു ഫലവും ഉണ്ടാകില്ല.
" അവന്‍ എഴുനേറ്റു പിതാവിന്‍റെ അടുത്തേക്കുചെന്നു. കുറ്റബോധവും തല്‍ഫലമായി പാപബോധവും ഉണ്ടായി .പാപങ്ങള്‍ ഏറ്റുപറയാന്‍ അവന്‍ തയാറായി. അങ്ങനെ അവന്‍ സ്വഭവനത്തില്‍ വീണ്ടും സ്വീകാര്യനായി തീര്ന്നു.

 

രണ്ടാം എഴുനേല്‍പ്പു 

2) " സഖേവൂസ് എഴുനേറ്റു പറഞ്ഞു : കര്‍ത്താവേ , ഇതാ എന്‍റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു നല്കുന്നു . " ( ലൂക്ക 19 : 8 )

യേശു ജറീക്കോയിലൂടെ കടന്ന്നുപോകുമ്പോള്‍ , ചുങ്കക്കാരില്‍ പ്രധാനിയും ധനികനുമായ സഖേവൂസ് യേശുവിനെ കാണാന്‍ ആഗ്രഹിച്ചു. പക്ഷേ അതു എളുപ്പമല്ലെന്നു അവന്‍ ചിന്തിച്ചു കാരണം അവന്‍റെ പരിമിതികള്‍ തന്നെ .
അവനെ കുറിച്ചുതന്നെ അവന്‍ ചിന്തിച്ചു. 

അവന്‍റെ പരിമിതികളെക്കുറിച്ചു അവന്‍ ബോധവാനായി. 

അതു തരണം ചെയ്യാന്‍ എന്തുചെയ്യണമെന്നും അവന്‍ ബൊധവാനായി.
അതിനായി അവന്‍ മുന്‍പേഓടി മരത്തില്‍ കയറി ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. എന്നാല്‍ യേശു അവനെ വെറുതേവിട്ടില്ല. മരത്തിനടിയില്‍ വന്നപ്പോള്‍ അവനെ പേരുചൊല്ലിവിളിച്ചു .വേഗം ഇറങ്ങിവരിക ഇന്നു ഞാന്‍ നിന്‍റെ ഭവനത്തില്‍ താമസിക്കമെന്നുപറഞ്ഞപ്പോള്‍ അവന്‍ തിടുക്കത്തില്‍ ഇറങ്ങിവന്നു യേശുവിനെ അവന്‍റെ ഭവനത്തില്‍ സ്വീകരിച്ചു.

യേശുവിന്‍റെ കൌണ്സിലിംഗില്‍ സഖേവൂസ് തന്നെ തന്നെ മനസിലാക്കി ,അവന്‍റെ പോരായ്മകളും തെറ്റുകളും മനസിലാക്കിയിട്ടു അവന്‍ പരിഹാരം ചെയ്യാനായി ഒരുങ്ങി യേശുവിനോടു അവന്‍ എഴുനേറ്റു പറഞ്ഞവാചകമാണു മുകളില്‍ നാം കണ്ടതു. അതു അവന്‍റെ ഉറച്ചതീരുമാനമായിരുന്നു.

ഇവിടെ നാം കാണുന്നതു.

അവന്‍ ആഗ്രഹിച്ചു. തന്നെതന്നെ മനസിലക്കി അവന്‍റെ പോരായ്മകളും, പരിമിതികളും .

അവന്‍ കമ്പികള്‍ പൊട്ടിയ ഒരു വീണക്കുതുല്യമായിരുന്നു. അതിനാല്‍ എല്ലാവരും അവനെ മാറ്റിനിര്ത്തിയിരുന്നു. സമൂഹത്തില്‍ വിലയില്ലാത്തവനായിരുന്നു സഖേവൂസ്. എന്നാല്‍ അവന്‍റെ പൊട്ടിയകമ്പികളെ നന്നാക്കാനയി അവന്‍ യേശുവിനെ അനുവദിച്ചപ്പോള്‍ അവന്‍ സൌഖ്യം ഉള്ളവനായിതീര്ന്നു. അപ്പോള്‍ അവനെ മാറ്റിനിര്ത്തിയവരെല്ലാം അവനെ ചേര്ത്തു നിര്ത്തി.കാരണം അവനില്‍ മാനസാന്തരം ഉണ്ടായി എന്നുള്ളതാണു.

മുന്നാമത്തെ എഴുനേല്‍പ്പു

3) " അവര്‍ അപ്പോള്‍ തന്നെ എഴുനേറ്റു ജറുസലേമിലേക്കു തിരിച്ചുപോയി " (ലൂക്കാ24:33 )

അപ്പസ്തോലന്മാര്‍ക്കു യേശുവിലുണ്ട്അയിരുന്ന സകല ആശയും യേശുവിന്‍റെ മരണത്തോടെ അസ്ത്അമിച്ചുപോയി . ആശയറ്റവരായി അവ്ര്‍ എമ്മാവൂസിലേക്കുപോയപോഴാണു യേശു അവര്‍ക്കു പ്രത്യ്ക്ഷ്പെട്ട്ഉകൊണ്ടു അവരെ പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ വിശദീകരിച്ചു വിശ്വാസത്തിലേക്കുകൊണ്ടുവരികയും അപ്പം ആശീര്വദിച്ചു മുറിച്ചു അവര്‍ക്കുകൊടുത്തപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെടുകയും അപ്പോള്‍ തന്നെ അവര്‍ എഴുനേറ്റു ബാക്കി അപ്പസ്തോലന്മാരുടെ അടുത്തേക്കൂപോക്യുമായിരുന്നു.

നോമ്പിലെ ഉപവാസം ആവശ്യമാണോ ? സഭയുടെ പഠനങ്ങളെ വിമര്‍ശിക്കുന്ന പെന്തകോസ്തുകാരുടെ കൂടെ കൂടി വിമര്‍ശിക്കുന്നവര്‍ !
ദൂഷണം പറയാന്‍ വേണ്ടിജനിച്ചവരോ ?

ഈ കൂട്ടര്‍ കാണുന്നതിനെയെല്ലാം കണ്ണുമടച്ചു വിമര്‍ശിക്കും.
ഇവരെക്കുറിച്ചു ബൈബിളിലും കാണാം.

"യോഹന്നാന്‍ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായി വന്നു. അവന്‍ പിശാചു ബാധിതനാണെന്നു അപ്പോള്‍ അവര്‍ പറയുന്നു. മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായിവന്നു.അപ്പോള്‍ അവര്‍ പറയുന്നു: ഇതാ ഭോജനപ്രിയനും വീഞ്ഞുകുടിയനും.ചുങ്കകാരുടേയൂം പാപികളുടേയും സ്നേഹിതനുമായ മനുഷ്യന്‍ ! " ( മത്താ.11: 18 - 19 )

ആവിയന്ത്രം കണ്ടുപിടിച്ചപ്പോള്‍ 

ആവികൊണ്ടു ഓടുന്ന ബോട്ടു ഉണ്ടാക്കിയപ്പോള്‍ മനുഷ്യര്‍ പറഞ്ഞു ഈ മനുഷ്യനു ഭ്രാന്താണെന്നു . ബോട്ടു ഓടണമെങ്ങ്കില്‍ കാറ്റൂം പായുംവേണം അല്ലെങ്കില്‍ തുഴയണം .ഇതുഒടാന്‍ പോകുന്നില്ല. ബോട്ടു ഓടുന്നതുകണ്ടപ്പോള്‍ പറഞ്ഞു ഇത് എവിടെയെങ്കിലൂം ഇടിച്ചുതകരും എങ്ങനെ നിര്ത്തും ? കരക്കു അടുത്തപ്പോള്‍ പറഞ്ഞു ഏതായാലും ഭ്രാന്താണെന്നു ?

" തങ്ങള്‍ക്കു അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചു അവര്‍ ദൂഷണം പറയുന്നു. മ്രുഗങ്ങളുടെ നാശം തന്നെ അവര്‍ക്കും വന്നുകൂടും .അവര്‍കു തിന്മക്കു , തിന്മ പ്രതിഭലമായി ലഭിക്കും. " 2 പത്രോ.2:12 )

യേശുവാകുന്നമൂലകല്ലില്‍ അപ്പസ്തോലന്മാരാകുന്ന അടിതറയില്‍ പണിതുയര്ത്തപ്പെട്ടതും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതുമായ സഭയുടെ വിശ്വാസമോ .പഠനമോ ഒന്നും മനസിലാക്കാതെ വെറുതെ സഭയേയും സഭാതലവന്മാരേയും പുലഭ്യം പറയാന്‍വേണ്ടി മാത്രം ജനിച്ചവരാണു പെന്തക്കോസ്തു വിഭാഗത്തില്‍ പെട്ട സഹോദരന്മാര്‍ .അവര്‍ക്കു മനസിലാകാത്ത എല്ലാകാര്യങ്ങളും നിഷേധിക്കുകയും ബുദ്ധിയില്ലാത്തവരും വിശ്വാസം കാത്തുപാലിക്കുന്നതില്‍ ശ്രദ്ധയില്ലാത്തതുമായ ആളുകളെ ഇവര്‍ വഴിതെറ്റിക്കുന്നു.
ഇവരുടെ വാക്കുകേട്ടു നോമ്പും ഉപവാസവും ഒന്നും വേണ്ടെന്നു പറയുന്നവര്‍ !

ഭക്ഷിച്ചില്ലങ്കില്‍ പിശാചുബാധിതനാണെന്നു പറയും. ഭക്ഷിച്ചാല്‍ ഭോജനപ്രിയനാണെന്നു പറയും. യേശുവോ സഭയോ പറയുന്നതു മനസിലാക്കാതെ അവരുടെ സ്വന്ത ഇഷ്ടത്തിനു വചനം വളച്ചൊടിക്കുന്നു.

" കൊല്ലപ്പെടുന്നതിനുമാത്രമായി സ്രിഷ്ടിക്കപെട്ട ,സഹജവാസനയാല്‍ നയിക്കപ്പെടുന്ന വിശേഷബുദ്ധിയില്ലാത്ത മ്രുഗങ്ങളെപ്പോലെയാണു അവര്‍.തങ്ങള്‍ക്കു അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചു അവര്‍ ദൂഷണം പറയുന്നു. " ( 2 പത്രോ.2 : 12 )

കഥ അറിയാതെ ആട്ടം കണ്ടു പുലഭ്യം പറയുന്ന പെന്തക്കോസ്തുകാര്‍ !

കഥ അറിഞ്ഞു ആട്ടം കാണുന്നവര്‍ ആ കഥ നടക്കുന്ന സ്ഥലത്തു ആ സ്ംഭവത്തില്‍ ലയിച്ചു അതു നടന്ന കാലത്തിലേക്കു തങ്ങളെതന്നെകൊണ്ടൂപോയി ആനന്ദ നിര്‍വ്രുതിയടയുമ്പോള്‍ കഥയറിയാത്തവനു വെറും ഭ്രാന്തന്മാരുടെ കളിയായി ചിന്തിച്ചു പുലഭ്യം പറഞ്ഞുകൊണ്ടേ ഇരിക്കും.

ഇതുപോലെയാണു സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ , വിശുദ്ധകൂദാശകളും അനുഷ്ടാനങ്ങളും ഒന്നും അവനു മനസിലാകില്ല. അതിനാല്‍ എല്ലാത്തിനേയും എതിര്‍ത്തു സ്വയം നശിക്കും. കുടിച്ചുചാകുന്നവര്‍ അടുത്തുചെല്ലുന്നവരെയും കൊല്ലും. ഇതാണു ഇന്നു കണ്ടു വരുന്നതു . അതിനാല്‍ സൂക്ഷിക്കുക.

വീടുകളില്‍ ഞുഴഞ്ഞുകയറി അബദ്ധങ്ങള്‍ പഠിപ്പിക്കുന്നു

ഒരു സംഭവം പറയാം 

കഴിഞ്ഞദിവസം ഞാന്‍ പോയ വഴിക്കു കോട്ടയത്തു കളത്തിപ്പടിയില്‍ എന്‍റെ ഒരു കസിന്‍റെ വീട്ടില്‍ കയറി. അവിടെ നടന്ന ഒരു സംഭവം ഞാന്‍ നിനളുമായി പങ്കു വയ്ക്കുന്നു. ആ വീട്ടില്‍ മൂന്നു ആളുകള്‍ മാത്രമേ ഇപ്പോള്‍ ഉള്ളു. അമ്മയും രണ്ടു മക്കളും . അമ്മ പിജി ക്കാരിയാണു. മക്കള്‍ + 1 ലും +2 വിലും പഠിക്കുന്നു. ഭര്ത്താവു പേര്ഷ്യന്‍ ഗള്‍ഭിലാണു. പെന്‍റ്റക്കോസ്തുകാര്‍ ആവീട്ടില്‍ ചെന്നു പ്രാര്ത്ഥിക്കാമെന്നും പറഞ്ഞു. ഇപ്പോള്‍ ബിസിയാണു കുഞ്ഞുങ്ങള്‍ പോകാറായീന്നുപറഞ്ഞു കതകടച്ചു. പിന്നെ ഒരു ദിവസം കുഞ്ഞുങ്ങള്‍ പോയിക്കഴിഞ്ഞു ചെന്നു. ഞങ്ങള്‍ക്കു ഞങ്ങളുടെ സഭയിലുള്ള പ്രാര്ത്ഥനകള്‍ ഒക്കെയുണ്ടു ,നോമ്പില്‍ ഒത്തിരി പ്രാര്ത്ഥനയുണ്ടു ഇനിയും ഇവിടെ വരേണ്ടതില്ലയെന്നും പറഞ്ഞു തിരികെ അയച്ചുവെന്നു അവള്‍ പറഞ്ഞു .

ഞാനിതുപറയാന്‍ കാരണം ( ഇവള്‍ എന്‍റെ മകളൂടെ സ്ഥാനത്താണു ) മറ്റോരു മകളൂടെ സ്ഥാനത്തുള്ള പെണ്ണിനെ വെരൂര്‍ നിന്നും ഭര്ത്താവു പേര്ഷ്യന്‍ ഗള്ഫിലായിരുന്നപ്പോള്‍ വീട്ടില്‍ കുയറി ഇറങ്ങി ആ പെണ്ണും രണ്ടു പെണ്മക്കളും അവരുടെ കൂടെ കൂടി . ഭര്ത്താവു ജോലി ഉപേക്ഷിച്ചു വീട്ടില്‍ വന്നിരിക്കുകയാണു പക്ഷേ അവള്‍ തിരികെ വന്നില്ല. ഇപ്പോള്‍ പറഞ്ഞ പെണ്‍കുട്ടി തീര്ത്തു പറഞ്ഞതുകൊണ്ടു ഇനിയും വരില്ലായിരിക്കും. ഈ വാക്യം കൂടി ശ്രദ്ധിക്കുക .

" അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്ത്തികൊണ്ടു അതിന്‍റ ചൈതന്യത്തെ നിഷേധിക്കും. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞു കയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും .......................................... ............................................................................................ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു ." (2 തിമോ 3:5- 8 )

പൌലോസ് ശ്ളീഹായാണു ഇവരുടെ ചെയ്തികളെ മുന്‍കൂട്ടി നമ്മളെ അറിയിച്ചിരിക്കുന്നതു . ഇവരെ സൂക്ഷിക്കണം .

ഇവരാണു അന്ത്യത്തില്‍ യേശുവുമായി തര്‍ക്കിക്കുന്നതു ?

"അന്നു പലരും എന്നോടു ചോദിക്കും കര്ത്താവേ കര്ത്താവേ ഞ്ങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും ,നിന്‍റെ നാമത്തില്‍ പിശചുക്കളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ നിരവധി അല്‍ഭുതങ്ങള്‍ പ്രവര്ത്തിക്കുകയും ചെയ്തില്ലേ ? അപ്പോള്‍ ഞാന്‍ അവരോടുപറയും ഞാന്‍ നിംഗളെ ഒരിക്കലും അറിഞ്ഞിട്ടില്ല.അനീതി പ്രവര്ത്തിക്കുന്നവരേ നിങ്ങള്‍ എന്നില്‍ നിന്നും അകന്നുപോകുവിന്‍ " ( മത്താ 7:22-- 23 )

കഴിഞ്ഞയാത്രയില്‍ പലരും ചോദിച്ചു നമ്മള്‍ ഈ പെന്തകോസ്തുകാരേ എതിര്‍ക്കണമോ ? കാരണം അവരും ചെയ്യുന്നതു യേശുവിനു വേണ്ടിയല്ലേ ? 

1) എപ്പോഴും കര്ത്താവേ കര്ത്താവേ എന്നുവിളിക്കുന്നു. ?
2) യേശുവിന്‍റെ നാമത്തില്‍ പ്രവചിക്കുന്നു ?
3) യേശുവിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്നു ?
4) യേശുവിന്‍റെ നാമത്തില്‍ രോഗശാന്തി നല്കുന്നു ?
5) ധാരാളം അല്ഭുത്ങ്ങള്‍ ചെയ്യുന്നു ?

അതേ ഇതു തന്നെയാണു ഇവര്‍ യേശുവിനോടു പറഞ്ഞതും യേശു നിഷേധിച്ചതും .യേശു അറിയാത്തവരും യേശു നിഷേധിച്ചവരുമായവരെ നമ്മളൂം നിഷേധിക്കണം. കാരണം യേശു പറഞ്ഞു സഭയെ കേള്‍ക്കാത്തവന്‍ പുറജാതിക്കാരനെ പ്പോലെയും ചുങ്ങ്കക്കാരനെപോലെയും നിനക്കായിരിക്കട്ടെയെന്നു. .

യേശു സ്ഥാപിച്ച കൂദാശകളെല്ലാം നിഷേധിക്കുന്നവരാണു. ഇവര്‍ സാധാരണ മനുഷ്യന്‍റെ ഭാവനയില്‍ രൂപപ്പെട്ട കൂട്ടങ്ങളാണു ഇവര്‍. രോഗശാന്തിയോ അല്ഭുതമോ ഒന്നും കണ്ടു അവരുടെ പുറകേ പോകെരുതെന്നാണു ഞാന്‍ പറഞ്ഞുകൊടുത്തതു .സൂക്ഷിക്കുക

നമ്മള്‍ പറഞ്ഞുകൊണ്ടുവന്നതു നോമ്പിനെക്കുറിച്ചാണെല്ലോ ?

ഒരു സന്യാസിയുടെ ദൈവവിശ്വാസം .

സന്യാസിക്കു വിശന്നപ്പോള്‍ പുട്ടു ഉണ്ടാക്കി കഴിക്കാമെന്നു വിചാരിച്ചു .പുട്ടുകുടം അടുപ്പേല്‍ വെച്ചിട്ടു പൊടീ എടുക്കാന്‍ ഭരണിയില്‍ നോക്കിയപ്പോള്‍ അതില്‍ ഒരു പിടി പൊടിപോലുമില്ല. അദ്ദേഹം ഇനിയും എന്തുകഴിക്കുമെന്നു ചിന്തിച്ചിരിക്കുമ്പോള്‍ ഒരു പ്രകാശം കണ്ടു നോക്കിയപ്പോള്‍ ഭണിയിലേക്കു അരീപൊടി ധാരയായി വീഴുന്നതുകണ്ടു സന്യാസി ഉടനെ വിളിച്ചുപറഞ്ഞു നിര്ത്തുക. നിന്‍റെ ചതി ! എന്‍റെ ദൈവം ഒരു അരികച്ചവടക്കാരനല്ല. ഉടനെ അതു നിന്നു. പിശാചിന്‍റെ തട്ടിപ്പു സന്യാസിക്കു മനസിലായി .

മാര്‍പാപ്പാ പറഞ്ഞതു ഓര്‍ക്കുകയായിരുന്നു. " എന്‍റെ ദൈവം ഒരു മജീഷനല്ലെന്നു " അതിന്‍റെ അര്ത്ഥം പെന്തകോസ്തുകള്‍ക്കു മനസിലായില്ല. കുറച്ചുനാള്‍ അതും പൊക്കിപിടിച്ചു നടന്നു ഷീണിച്ചപ്പോള്‍ തനിയെ നിര്ത്തി.

നോമ്പു കാലത്തു ഒത്തിരി പരീക്ഷണങ്ങള്‍ ഉണ്ടാകാം അതിനെ അതിജീവിക്കുന്നവന്‍ ഭാഗ്യവാന്‍

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...