Thursday 28 July 2016

ആധുനീകയുഗത്തിലെ ആദ്ധ്യാത്മീകതയില്‍ വിശ്വാസത്തിന്‍റെ സ്ഥാനം എവിടെയാണു ?

1960 നും 2010 നുമിടയില്‍ ലോകം പുതിയ പുതിയ കണ്ടുപിടുത്തങ്ങളില്‍ ഒരുകുതിച്ചുചാട്ടം തന്നെ നടത്തി. ഇലക്ട്രോണിക്സില് ഒരു വനന്‍ കുതിച്ചു ചാട്ടമായിരുന്നു.

ഫലമോ ?

മനുഷ്യന്റെ ആദ്ധ്യാത്മീകതയില്‍ വനന്‍ പരാജയം നേരിടേണ്ടിവന്നു. വിശ്വാസജീവിതത്തിലും കുടുംബജീവിതത്തിലും വന്‍ തകര്ച്ചയും നേരിടേണ്ടിവന്നു അതിന്റെ ഫലമായി മനുഷ്യന്റെ ആധ്യാത്മീകതയില്‍ വന്‍ തിരിച്ചടിയുണ്ടായി. മതാനുഷ്ടാനത്തിനു വിലയില്ലാതായി. വിശ്വാസം നഷ്ടപെട്ടു.
അംബര ചുംബികളായപള്ളികള്‍ വെറും നോക്കുകുത്തികളായി മാറി. പലപള്ളികളുടേയും നടത്തിപ്പിനു ആളില്ലാതായി. പലതും പൂട്ടിയിടേണ്ടതായിവന്നു.
മാതാപിതാക്കളുടെ വിശ്വാസം പോയതോടേ വീടുകളില്‍ പ്രാര്ത്ഥനയില്ലാതായി. ഒന്നിച്ചുള്ള ഭക്ഷണം ഇല്ലാതായി. കുടുംബജീവിതത്തിലെ ഇംബം നഷ്ടപെട്ടു. അതിന്‍റെ ഫലമായി.കുടുംബതകര്ച്ചയുടെ എണ്ണം കൂടി. വിവാഹമോചനം ഒരു നിത്യസംഭവമായി മാറി. വിശ്വാസവും മതാനുഷ്ടാനവും ,പ്രാര്ത്ഥനയും ഒന്നുമില്ലാത്തവരുടെ കുഞ്ഞുങ്ങള്‍ ദൈവവിശ്വാസം പോലും ഇല്ലാത്തവരായി വളന്നുവന്നു. അങ്ങയുള്ളവരുടെ കുഞ്ഞുങ്ങളാണു ഇന്നുള്ളതു. അവരെ സംബന്ധിച്ചുപറഞ്ഞാല്‍ അവര്‍ക്കു മോഡലായി ഒരിക്കലും അവരുടെ മാതാപിതാക്കള്‍ ജീവിച്ചിട്ടില്ല. മാതാപിതാക്കള്‍ പരസ്പരസ്നേഹമുള്ളവരായി കണ്ടിട്ടില്ല. ദാമ്പത്യവിശ്വസ്ഥതയുടെ പ്രാധാന്യം അവര്‍ മനസിലാക്കിയിട്ടില്ല. മാതാപിതാക്കള്‍ അടുത്തടുത്തു വിവാഹമോചനം നടത്തുന്നതും മാറിമാറി പലരേയും വിവാഹം കഴിക്കുന്നതുമാണു അവര്‍ കണ്ടുപഠിച്ചതു. വിവാഹമോചനത്തിനു സമയം എടുക്കുന്നതും അതുനേടിയെടുക്കാനുള്ള ബദ്ധപ്പാടും മനസിലാക്കിയ കുഞ്ഞുങ്ങള്‍ വിവാഹിതരാകാന്‍ പ്രായമായപ്പോള്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ പരീക്ഷിക്കാന്‍ അവര്‍ തയാറായി.

പഴയവിവാഹവും ആധുനീകവിവാഹവും
പഴയകുടുംബം
ഒരു വിവാഹം നടക്കാന്‍ മൂന്നു പേര് ആവശ്യമായിരുന്നു. മൂന്നുപേര്‍ ചേര്ന്നായിരുന്നു വിവാഹം സ്ത്രീയും പുരുഷനും അവരുടെ മധ്യേ ദൈവവും, അതു ഒരു കൂദാശയായിരുന്നു.ക്രുപാവരം ലഭിക്കുന്ന ഒരു ദൈവീകചടങ്ങായിരുന്നു. ഒരു സ്ത്രീയുംപുരുഷനുമായിരുന്നു വിവാഹിതരായിരുന്നതു. വികാരിയോ വികാരിചുമതലപ്പെടുത്തുന്ന വൈദീകനോ ആയിരുന്നു വിവാഹം ആശീര്വദിച്ചിരുന്നതു. ( ലത്തീന്‍ സഭയില് വൈദീകന്‍ വേണമെന്നു നിര്ബന്ധമില്ല. ഒരു ഡീക്കനായാലും മതി കാരണം വിവാഹത്തിലെ പുരോഹിതര്‍ സ്ത്രീയും പുരുഷനുമാണു വൈദീകന്‍ സാക്ഷിമാത്രമാണു അതിനാല്‍ അവിടെ ഒരു ഡീക്കനായാലും മതി. എന്നാല്‍ സുറീയാനിസഭയില്‍ (കിഴക്കന്സഭയില്) അതു നടക്കില്ല, വിവാഹം ആശീര്വദിക്കാന്‍ വൈദീകനു മാത്രമേ സാധിക്കുള്ളു )
ഇതാണു സഭയിലെ രീതി. ഈ പഴയരീതിയാണു ഇന്നും സഭയില്‍ തുടരുന്നതു. കുടുംബം ദൈവസ്ഥാപിതമാണെന്നും,അതു ഒരു വിളിയാണെന്നും ആ വിളിക്കുള്ള പ്രത്യുത്തരമാണു വിവാഹമെന്നും ദമ്പതികള്ക്കു അറിയാമായിരുന്നു, അതുപോലെ കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ ദാനമാണെന്നും ഉദരഫലം ദൈവത്തിന്‍റെ സമ്മാനമാണെന്നും ( സങ്കീര്ത്തനം 127:3 ) അവര്‍ മനസിലാക്കിയിരുന്നു. അതിനാല്‍ കുടുംബത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടില്ലായിരുന്നു. ഇതിനു വിപരീതമായി വരുന്നവര്‍ സഭക്കുപുറത്തുമാത്രം
കുടുബം ആധുനീക കാഴ്ച്ചപ്പാടില്‍ ( സഭക്കുപുറത്ത് നടക്കുന്നതു )
വിവാഹം ഒരു കൂദാശയായിട്ടോ ഒരു ദൈവവിളിയായിട്ടോ അവര്‍ കരുതുന്നില്ല. അതിനാല്‍ വിവാഹം ഒരു സ്ത്രീയും പുരുഷനുമായുളള ഒരു ഉടമ്പടിയായി അവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടു രണ്ടുപുരുഷന്മാര്‍ തമ്മിലോ രണ്ടു സ്ത്രീകള്‍ തമ്മിലോ വിവാഹം കഴിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. വിവാഹിതരാകുന്നു. ഇനിയും സ്ത്രീയും പുരുഷനും തമ്മിലാണെങ്കിലും വിവാഹബംന്ധത്തില്‍ ഏര്‍പ്പെടാതെ ഭാര്യാഭര്‍ത്താക്കന്മാരേപോലെ ഒന്നിച്ചു താമസിക്കുന്നു. കുഞ്ഞുങ്ങലള്‍ക്കു ജന്മം കൊടുക്കുന്നില്ല. യാദ്രിശ്ചികമായി കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ അതിനെ ഗര്‍ഭശ്ചിദ്രത്തില്കൂടി നശിപ്പിക്കുന്നു. അതു ഒരു കൊലപാതകമാണെന്നു അവര്‍ മനസിലാക്കുന്നില്ല. അങ്ങനെ ഈ പുതിയകൂട്ടര്‍ക്കു കൂദാശയില്ല., ക്രുപാവരമില്ല,. ആധ്യാത്മീകതയില്ല. വിശ്വാസമില്ല,പ്രാര്‍ത്ഥനയില്ല കുടുംബ ബന്ധമില്ല. കുത്തഴിഞ്ഞ ലംഗീക അരാജകത്തിലുളള ഒരു ജീവിതം .അതിനെ സഹായിക്കാന്‍ സര്ക്കാരുകളും കോടതിയും മുന്‍പോട്ടു വരുന്നതിനാല്‍ ഈ കുടുംബതകര്ച്ച ലോകത്തില്‍ വര്‍ദ്ധിച്ചുവരുന്നു,ഇതിനെ നേരിടാന്‍ പ്രാര്‍ത്ഥനയും ഉപവാസവും ആവശ്യമാണു .

Wednesday 13 July 2016

ആടിനെ പട്ടിയാക്കാന്‍ പറ്റുമോ ?

നിര്‍ദോഷികളെ “നെസ്തോറിയന്‍” യെന്നുമുദ്രകുത്തി അകറ്റി നിര്ത്തി. ?ഏ.ഡി. 431 ലെ എഫേസോസ് സുനഹദൊസിനെ തുടര്ന്നു മെസൊപ്പൊട്ടേമിയന്‍ ക്രിസ്തുമതത്തെ നെസ്തോറിയനെന്നു പറഞ്ഞു അകറ്റിനിര്ത്തി.ആരാധനക്രമ പാരമ്പര്യങ്ങളിലാകട്ടെ, കാനന്‍നിയമസംഹിതകളിലാകട്ടെ, ക്രിസ്തുശാസ്ത്രഗ്രന്ഥങ്ങ്ളിലാകട്ടെ “നെസ്തോരിയന്‍” പഷണ്ഡത ലവലേശം കാണാനില്ല. ജോണ്പോള് രണ്ടാമന്‍ പാപ്പാ നിയമിച്ചവിദഗ്ധ സംഘം അസ്സീറിയന്‍ ( “നെസ്തോറിയന്‍) സഭയുടെ പ്രബോധനം സത്യവിസ്വാസമാണെന്ന് അംഗീകരിച്ചു. 1994 ല്‍ ഒരുസയുക്ത പ്രസ്ഥാവന കത്തൊലിക്കാസഭയും,നെസ്തോറിയന്‍ സഭയും തമ്മില്‍ ഉണ്ടാകി.നൂറ്റാണ്ടുകള്ക്കുശെഷം ആദ്യമായാണു അസ്സീറിയന്‍ സഭയെ അതിപുരാതനമായ കത്തൊലിക്കാസഭയും,കത്തൊലിക്കസഭയെ അസ്സീറിയന്‍ സഭയും അംഗീകരിച്ചത്.


Joseph Chackalamuriyil
July 9, 2013 at 1:22pm ·

നെസ്തോറിയന്‍ പാഷണ്ഡതയെന്നാല്‍ എന്താണു ? 

“യേശുക്രിസ്തുവില്‍ രണ്ടാളുകളുണ്ട്. ദൈവികവും മാനുഷീകവും.രണ്ട് സ്വഭാവങ്ങള്ക്ക് സമാന്തരമായി സ്ഥിതിചെയ്യുന്ന ഈ രണ്ടാളൂകള് തമ്മില്‍ സത്താപരമായ് ഐക്യമില്ല. കന്യാമറിയം വെറും മനുഷ്യവ്യക്തിയുടെ മാതാവാണ്. അതുകൊണ്ട് അവളെ ദൈവമാതാവെന്നു വിളിക്കാന്‍ പാടില്ല." ഇതാണ് നെസ്തോറിയനിസം. അധവാ നെസ്തോറിയൂസിന്‍റെ പെരില്‍ അറിയപ്പെടുന്ന പാഷണ്ഡത. ഈപഷ്ണ്ഡത അസീറിയന്‍ സഭ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. പൌരസ്തയാസീറിയന്‍ സഭയെപ്പറ്റിയുള്ള ധാരണകള് തിരുത്താന്‍ സുറിയാനി സഭകള് തയാറാണു.രണ്ട്സഭക്കാരും ഉപയോഗിച്ചിരുന്ന ടെര്മിനോളജി പര.ശ്പ്പരം മനസിലാക്കാന് സധിക്കാതെ വന്നതായിരുന്നു ധാരണപ്പിശകിനു കാരണമായിതീര്ന്നത്.മെസപ്പൊട്ടെമിയായിലെ പൌരസ്ത്യസുറിയാനിസഭയുടെ സ്ഥാപകനും നെസ്തൊറിയസല്ലാ. ഗ്രീക്കുസഭയിലെ ഒരു മെത്രാനായി മാത്രമെ അസ്സീറിയന്‍ സഭക്കാര് നെസ്തോറിയസിനെ പരിഗണിക്കുന്നുള്ളു. തിയഡോറിനു സഭയിലുണ്ടായിരുന്ന സമുന്നിതസ്ഥാനം നെസ്തോറിയൂസിന് നെസ്തോറിയന്‍ സഭയില്‍ ഇല്ലായിരുന്നു. തിയഡോര് മരിക്കുമ്പോള്‍ സഭയിലെ മഹാവിശുദ്ധനും സഭാപിതാവുമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസത്തെയോ ജീവിതവിശുദ്ധിയേയോ ആരും സംശയിച്ചില്ല്. മരിച്ച് 125 വര്ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 553 ലെ കോണ്സ്റ്റാന്റ്റിനോപ്പിള്‍ സിനഡില്‍ അദ്ദെഹത്തിന്റെ ശാപത്തിനു വഴിതെളിച്ചത് ഒരു ഒരിജനിസ്റ്റ് മെത്രാന്‍റെ കുബുദ്ധിയായിരുന്നു .അസീറിയന്‍ സഭയോ, പ്രത്യേകിച്ച് കേരളത്തിലെ സുറിയാനി സഭ ഒരിക്കലും നെസ്തോറിയന്‍ പാഷ്ണ്ഡതയില്‍ ഉള്പ്പെട്ടിട്ടില്ല. അസ്സീറിയന്‍ സഭയും കത്തോലിക്കസഭയും പര്സ്പരമുണ്ടായിരുന്ന ധാരണപ്പിശകുകള്‍ തീര്ത്ത് പസ്പരം അംഗീകരിച് നെസ്തോറീയന്‍ പാഷ്ണ്ഡത ഇല്ലെന്നുറപ്പുവരുത്തി. മേനേസ്സീസ് മെത്രാപ്പോലീത്താ വരുമ്പോളോ അതിനു മുന്പോ കെരളസഭയോ അസ്സീറിയന്‍ സഭയോ നെസ്തോറിയന്‍ പാഷണ്ഡതയില്‍ ഉള്പ്പേട്ടിരുന്നില്ല. ( വാസ്ഥവത്തില്‍ ടെര്മിനോളജി പരസ്പരം മനസിലാക്കാതെപോയതിന്‍റെ ഫലമാണെല്ലോ ധാരണപ്പിശകുകള്ക്കുകാരണമായത്) ഇന്നുലോകത്തില്‍ നെസ്തോറിയന്‍ പാഷണ്ഡതയില്ലെന്നു കത്തൊലിക്കസഭ ഉറപ്പുവരുത്തിയിരിക്കുന്നു.

Wednesday 6 July 2016

തോമ്മാശ്ളീഹായുടെ സന്താനങ്ങളാകാനുള്ള ഭാഗ്യം

മാര്‍ തോമ്മാശ്ളീഹായുടെ ദുകറാനാ തിരുന്നാള്‍ !
സന്തോഷവും അതില്‍ പരം ദുഖവും ഈ ഓര്മ്മയില്‍ കടന്നുവരുന്നു.
സന്തോഷം : തിരുസഭയുടെ ആരംഭം മുതലേ ഇവിടെ വിശ്വാസം വിതച്ച തോമ്മാശ്ളീഹായുടെ സന്താനങ്ങളാകാനുള്ള ഭാഗ്യം ലഭിച്ചതിനെ ഓര്ത്തു
ദു:ഖം : ഇവിടെ ഏകോദരസഹോദരങ്ങളെപ്പ്പ്പോലെ കഴിഞ്ഞിരുന്ന മാര്തോമ്മാക്രിസ്ത്യാനികളെ പാഷണ്ഡികളായി കണക്കാക്കി അവരെ ക്രിസ്ത്യാനികളാക്കാനെന്ന ഭാവേന സുറിയാനിക്രിസ്ത്യാനികളെ ലത്തീനീകരണത്തില്‍കൂടി ശിഥിലമാക്കിയതിനെ ഓര്ത്തു.

ഒരുതിരിഞ്ഞുനോട്ടം, ( ആരേയും കുറ്റപെടുത്തുവാനല്ല )
2014 ല്‍ പാലായില്‍ നടന്ന സിബിസിഐ സമ്മേളനത്തിന്‍റെ ഒരു പ്രത്യേകപതിപ്പു ദീപിക ദിനപത്രം 2014 ഫെബ്രുവരി 4 നു പ്രസിദ്ധീകരിച്ചു അതില്‍ ഡോ.കുര്യാസ് കുമ്പളക്കുഴി എഴുതിയലേഖനത്തില്‍ ഉദയമ്പേരൂര്‍ സുനഹദോസിനെ വാനോളം പുകഴ്ത്തിയും അന്നത്തെ ക്രിസ്ത്യാനികളെ നേര്‍വഴിയില്‍ നടത്താന്‍ അതിനു സാധിച്ചുവെന്നുമ്മറ്റും എഴുതിപിടിപ്പിച്ചു. അതിനു മറുപടി പറയാന്‍ ഇവിടുത്തെ ഒരു സുറിയാനിക്കാരനേയും കണ്ടില്ലെന്നുളളതു ദുഖകരമായ ഒരു സത്യമാണു.
ഉദയം പേരൂര്‍ സുനഹദോസാണു ഈ ദാരുണ സംഭവങ്ങള്‍ക്കെല്ലാം കാരണം .
മാര്‍പാപ്പയുടെ അനുവാദത്തോടെയാണു അതു നടത്തിയതെന്ന കുപ്രചരണം തെളിയിക്കുവാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. എന്നാല്‍ റോമിലെ പൌരസ്ത്യ തിരുസ്ംഘത്തിലെ ഒരു റേഖയില്‍ ഇപ്രകാരം കാണുന്നു .
"ക്ളമെന്‍റ്റു എട്ടാമന്‍ മാര്‍പാപ്പായുടെ കാലത്താണു ഉദയം പേരൂര്‍ സൂനഹദോസ് വിളിച്ചുകൂട്ടിയതു. ചരിത്രകാരനായ രൌളിന്‍ പറയുന്നു മാര്‍പാപ്പാ ഇതംഗീകരിച്ചെന്നു .ഇതുവരേയും അങ്ങനെ ഒരു രേഖ കണ്ടെത്തിയിട്ടില്ല. "
ഇതേ തിരുസംഘത്തിലെ മറ്റൊരു രേഖയുടെ പ്രസ്ക്തഭാഗം ഇങ്ങനെയാണു . " തിരുവെഴുത്തുകളുടെ സെക്രട്ടറിയേറ്റിലും വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ രേഖാലയത്തിലും സിനഡിനെ അംഗീകരിക്കുന്ന എന്തെങ്കിലും രേഖ കണ്ടെത്തനാവുമോയെന്നു വളരെ പരിശ്രമിച്ചെങ്കിലും ഇതുവരേയും അങ്ങ്നെയൊന്നു കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. "
സൂനഹദോസ് നടന്ന കാലഘട്ടത്തിലെ റിപ്പോറ്ട്ടുകളെ ആധാരമാക്കി കല്‍ദായ പാത്രിയ്ര്‍ക്കീസായിരുന്ന മാര്‍ ഔദോ അഭിപ്രായപ്പെടുന്നതു മാര്‍പാപ്പാ സൂനഹദോസ് അംഗീകരിക്കാന്‍ ഇടയില്ലെന്നാണു. ഒന്‍പതാം പീയൂസ് മാര്‍പാപ്പായിക്കു 1876 മാര്‍ച്ചു 19നു പാത്രിയര്‍ക്കീസെഴുതിയ ഒരു കത്തില്‍ ഈ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടു
ഇതില്‍ നിന്നൊക്കെ മനസിലാക്കേണ്ടതു ഈ സൂനഹദോസ് മാര്‍പാപ്പായുടെ അംഗീകാരമില്ലാതെ മെനേസീസ് മെത്രാന്‍ സ്വന്തമായി എടുത്ത തീരുമാനങ്ങളാണെന്നാണു.
സൂനഹദോസ് നടപടികളില്‍ മെനേസീസിനെ ഏറ്റവും കൂടുതല്‍ സഹായിച്ച വ്യക്തിയായിരുന്നു ഫ്രാന്സീസ് റോസ് .അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്താലായിരുന്നു സുനഹദോസില്‍ സംബന്ധിച്ചവര്‍ ഡിക്രിയില്‍ ഒപ്പുവെച്ചതു. ഭാഷ അറിയാന്‍ പാടില്ലാത്തവര്‍ ഒപ്പുവെച്ചതിലും ഒരര്ത്ഥവുമില്ല. സൂനഹദോസിനു അല്പം മുന്‍പു 100 ല്‍ പരം വൈദീകരെ വാഴിച്ചതു മെനേസീസിനെ അനുകൂലിക്കാനാണു, അന്നു മലയാളക്കരയില്‍ ആവശ്യത്തിനു അച്ചന്മാര്‍ ഉണ്ടായിരിക്കെയാണു ഈ പുതിയ പട്ടം കൊട നടന്നതു.
അതില്‍ സംബധിച്ച പലരുടേയും അഭിപ്രായങ്ങള്‍ പിന്നീടു വിശകലനം ചെയ്തതിന്‍റെ ചുരുക്കം മൂന്നു കാര്യങ്ങള്‍ എടുത്തുകാണിക്കുന്നു.
1) ഒറ്റ ഡിക്രിപോലും വായിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തില്ല. അതിനാല്‍ സൂനഹദോസിന്‍റെ ഒരു രൂപം ഇതിനില്ലായിരുന്നു.
2) പങ്കെടുത്തവര്‍ക്കു ഡിക്രിയുടെ അര്ത്ഥം അറിയില്ലായിരുന്നു. ഫാദര്‍ റോസിന്‍റെ പ്രേരണയാല്‍ ഒപ്പുവെച്ചെന്നുമാത്രം,
3 ) ചില ഡിക്രികള്‍ അല്പം പോലും വായിച്ചില്ല, സൂനഹദോസിനു ശേഷം പലഡിക്രികള്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു.
അതിനു തെളിവായി കാണാന്‍ സാധിക്കുന്നതു മെനേസീസിന്‍റെ ചരിത്രകാരനായ ഗുവേയോ പോര്‍ട്ടുഗീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ഉദയം പേരൂര്‍ സുനഹദോസിന്‍റെ ഡിക്രികളില്‍ പ്രധമമലയാളം പ്രതിയില്‍ ഇല്ലാത്ത 39 ഡിക്രികള്‍ ചേര്ത്തിട്ടുണ്ടു. ഏതായാലും തങ്ങള്‍ വന്‍ചിക്കപെട്ടുവെന്നു ഒരു തോന്നല്‍ നസ്രാണികള്‍ക്കു ഉണ്ടാകുകതന്നെ ചെയ്തു. ലത്തീന്‍കാരല്ലാത്ത മെത്രാന്മാരെ ഞങ്ങള്‍ സ്വീകരിക്കുന്നതല്ലെന്നു എഴുതിവെച്ചു അതറിയാതെയാണു നസ്രാണികള്‍ ഒപ്പിട്ടതു.
എന്തുകൊണ്ടാണു മെനേസീസ് മെത്രന്‍ ഇങ്ങ്നെ ച്യ്തതു ?
മെനേസീസ് മെത്രാന്‍റെ സഭാവിജ്ഞാനീയത്തിലെ അപാകതയാണു.
ഡിക്രിയിലെ പരാമര്‍ശം വിശകലനം ചെയതാല്‍ കത്തോലിക്കാസഭാ അധവാ സാര്‍വത്രീകസഭ എന്നതുകൊണ്ടു അദ്ദേഹം അര്ത്ഥമാക്കുന്നതു "ലത്തീന്‍ സഭ " അധവാ "റോമന്‍ സഭ" എന്നാണു. അദ്ദേഹത്തെ സംബധിച്ചു കത്തോലിക്കാ ജീവിതശൈലി യെനു പറഞ്ഞാല്‍ റോമന്‍ അധവാ ലത്തീന്‍ ജീവിതശൈലിമാത്രമായിരുന്നു. ഇതര സഭാ പാരമ്പര്യങ്ങളെയൊന്നും അംഗീകരിക്കാനോ ആദരിക്കാനോ മെനേസീസിനു കഴിയാതെവന്നു. അവകളൊക്കെ പാഷണ്ഡതകളോ തെറ്റുകളോ ആണു അദ്ദേഹത്തിന്‍റെ സഭാവിജ്ഞാനീയത്തില്‍.
ലത്തീന്‍ ജീവിതശൈലി പകര്ന്നുകൊടുത്തുകൊണ്ടു ഇന്‍ഡ്യയിലെ പൌരസ്ത്യ സഭയെ പൂര്ണമായും ലത്തീനീകരിക്കാന്‍ മെനേസീസിനു പ്രചോദനം നല്കിയതു അദ്ദേഹത്തിന്‍റെ ഈ തെറ്റായ സഭാവിജ്ഞാനീയമായിരുന്നു.


പ്രധമ ലത്തീന്‍ മെത്രാന്‍റെ ഭരണം 
മാര്തോമ്മാനസ്രാണിസഭയെ പോറ്ട്ടുഗീസ് പദ്രുവാദോ ഭരണത്തിന്‍കീഴിലാക്കി ലത്തീനീകരിക്കുകയെന്നതു പോര്‍ട്ടുഗീസ് മിഷ്യനറിമാരുടെ മുഖ്യ ലക്ഷ്യമായിരുന്നു.
ഉദയം പേരൂര്‍ സുനഹദോസിനെതുടര്ന്നു 1600 ആഗസ്റ്റ് നാലാം തീയതി സഭയെ പദ്രുവാദോ ഭരണത്തിന്‍കീഴിലാക്കുകയെന്ന ലക്ഷ്യം സാക്ഷാല്കരിക്കപെട്ടു, ഈശോ സഭക്കാരനായ ഫ്രാന്സീസ് റോസ് മര്തോമ്മാ നസ്രണികളുടെ ആദ്യത്തെ ലത്തീന്‍മെത്രാപോലീത്തയായി. ഇദ്ദേഹമാണു നസ്രാണി സഭയെ ക്രമാനുഗതമായി ലത്തീനീകരണത്തിലേക്കുകൊണ്ടുവന്നതു.
റോസ് പരിഷകരിച്ച് കുര്‍ബാനക്രമം 1774 ല്‍ റോമില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ക്രമമാണു 1962 വരെ സീറോ മലബാര്‍ സഭയില്‍ നിലവിലിരുന്നതു.
സഭക്കു ഉണ്ടായ വലിയ ന്ഷ്ടം 
നസ്രാണി സഭയുടെ തലവന്‍ പരമ്പരാഗതമായി അറിയപെട്ടിരുന്നതു " ഇന്‍ഡ്യാമുഴുവന്‍റെയും മെത്രാപോലീത്തായും വാതിലും " എന്നായിരുന്നു.
1609 ലെ "കൂം സീക്കൂത്തു " ( Cum Sicut ) എന്ന പേപ്പല്‍ ഡിക്രി വഴി ഈ സഭയുടെ ഭൂവിസ്ത്രിതി പരിമിതപ്പെടുത്തി,ഡിക്രി നടപ്പാക്കാന്‍ മെനേസീസ് മെത്രാപോലീത്താ നിയോഗിക്കപെട്ടു. 1610 ല്‍ അദ്ദേഹം ഇന്‍ഡ്യയെ ഗോവാ,കൊച്ചി, കൊടുംഗലുര്‍, മൈലാപ്പൂര്‍ എന്നി പദ്രുവാദോ രൂപതകളാക്കി വിഭജിച്ചു.
ചുരുക്കത്തില്‍ ഭാരതസഭയുടെ ആന്തരീകവും ബാഹ്യവുമായ വളര്‍ച്ചക്കു തടസം സ്രിഷ്ടിച്ച നീതിരഹിതമായ നടപടിയായിരുന്നു അതു. ഈ നഷ്ടം പൂര്ണമായി പരിഹരിക്കാന്‍ ഇതുവരെ ഈ സഭക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ സിറോ മലങ്കരസഭക്കു ഏതാണ്ടു പൂര്‍ണ് മായി തന്നെ പരിഹരിക്കാന്‍ കഴിഞ്ഞെന്നു വേണമെങ്കില്‍ പറയാം .

 ( കടപ്പാടു " മാര്തോമ്മാ നസ്രാണി സഭ പ്രതിസ്ന്ധികളിലൂടെ " ഡോ.ജോസഫ് പെരുന്തോട്ടം )

Monday 4 July 2016

യേശുവും അധികാരവും എനിക്കെന്തറിയാം

യേശു എനിക്കരാണു ?
Research ചെയ്യുന്നവരുണ്ടു എന്നാല്‍ Search ചെയ്യുന്നവര്‍ കുറവാണു
യേശു വന്നപ്പോള്‍ രാത്രിയില്‍ പ്രകാശം ആയിരുന്നു.
എന്നാല്‍ പോയപ്പോള്‍ പകല്‍ അന്ധകാരമായി ( മത്താ.27:45 )
നാം യേശുവിനു കൊടുക്കുന്നവില്ക്കനുസരിച്ചു നമ്മുടെ വിലമാറുന്നു .

1) ഗുണമേന്മയുടെമേല്‍ അധികാരമുളളവന്‍ (യോഹ. 2: 1- 11 )
പുതുചൈതന്യം കൊടുക്കുന്നവന്‍ ( കാനായിലെ കല്യണം )

2) ദുരിതത്തിന്‍റെ മേല്‍ അധികാരം ( യോഹ്.4: 43 – 54 ) ഇവിടെയിരുന്നു പ്രാര്ത്ഥിച്ചാല്‍ വിദേശത്തും അല്ഭുതം നടക്കും ( രാജസേവകന്‍റെ മകനെ സുഖപെഉത്തുന്നു )

3) സമയത്തിന്‍റെ മേല്‍ ദൈവത്തിനു അധിക്കാരം (യോഹ.5: 1- 11 ) ഓരോന്നിനുമുണ്ടു സമയം സഭാ പ്രാ .3 .ദൈവത്തിന്‍റെ സമയത്തിനായി കാത്തിരിക്കുക നിന്‍റെ സമയത്തല്ല പ്രവര്‍ത്തിക്കുക .

4) എണ്ണത്തിന്‍റെ മേല്‍ അധികാരം (യോഹ.6:1-15 ) അയ്യായിരം പേരേതീറ്റുന്നു.പച്ചയായ പുല്‍തകിടി വരാനിരിക്കുന്ന സഭയുടെപ്രതീതിയാണു.
എടുത്തു , ഉയര്ത്തി , വാഴ്ത്തി , മുറിച്ചു , കൊടുത്തു 5 പ്രവര്‍ത്തികളാണൂഇവിടെ
ഇതില്‍ മധ്യത്തിലെ പ്രവര്‍ത്തിയാണു വാഴ്ത്തി കൊടുക്കുക സന്തോഷത്തോടു കൂടികൊടുക്കുക, മുറുമുറുപ്പില്ലാതെ കൊടുക്കുക . കുറവിനെകുറിച്ചു പരാതിപെടുകയല്ല കിട്ടിയതിനെ കുറിച്ചു നന്ദിപറയുക. കിട്ടാത്തതിന്‍റെ 4995 ന്‍റെ കുറവല്ല കിട്ടിയ 5 നെ ഓര്ത്തു ന്ദിപറയുകയാണു വേണ്ടതു

5) പ്രപന്‍ച നിയമത്തിന്‍റെ മേല്‍ കര്‍ത്താവിനു അധികാരം 6:16-24 യേശു വെള്ളത്തിനു മീതേ നടക്കുന്നു.

6) ദൌര്‍ ഭാഗ്യങ്ങളുടെമേല്‍ യേശുവിന്‍റെ അധികാരം യോഹ.9:1-34 അന്ധനെ സുഖപെടുത്തുന്നു

7) ജീവന്‍റെ മേലും മരണത്തിന്‍റെ മേലും യേശുവിനു അധികാരമുണ്ടു യോഹ.11 :1 -44 ( ലാസറിനെ ഉയര്‍പ്പിക്കുന്നു )

വി.യോഹന്നാന്‍റെ സുവിശെഷത്തില്കാണുന്ന ചില അധീകാരങ്ങളാണു നാം കണ്ടതു .ഇതിന്‍റെ വെളിച്ചത്തീല്‍ യേശൂവിനെ ഞാന്‍ അറിഞ്ഞീരിക്കുന്നതു ശരിയായ ദിശയിലാണോ ? ഞാന്‍ ഇതിനെ കുറിച്ച് ധ്യാനിച്ചിട്ടുണ്ടോ ?
ഇവിടെയെല്ലാം യേശുവിന്‍റെ കരുണയുടെ മുഖമല്ലേ നാം കാണുക !! ഈ കാരുണ്യവര്‍ഷത്തീല്‍ എനിക്കു പ്രസംഗം മാത്രം മതിയോ ? അതോ എന്‍റെ പ്ര്രവര്ത്തനത്തില്‍ മാറ്റം വാരുത്തണമൊ?

നമ്മുക്കു നമ്മുടെ അറിവിനെ ഒന്നു വിലയിരുത്താന്‍ ശ്രമിക്കാം
ദൈവത്തിനു മഹത്വം ! ആമ്മീന്‍ .

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...