Friday 3 June 2016

കത്തോലിക്കാസഭയില്‍ വിവാഹമോചനം ഉണ്ടോ ?

ഇല്ലെന്നു ഞാന്‍ മുന്‍പു പറഞ്ഞതു ഓര്ക്കുമല്ലൊ ?
എന്നാല്‍ ഒരു വിവാഹം നടക്കുന്ന അവസരത്തില്‍ അതു സാധുവായി നടന്നിട്ടില്ലെങ്കില്‍ അതിനെ അസാധുവായി പ്രഖ്യപിക്കല്‍ മാത്രമാണു സഭാകോടതികളില്‍ ചെയ്യുക.
അങ്ങനെ പ്രഖ്യാപിക്കാന്‍ കാനന്‍ നിയമത്തില്‍ ചില വ്യവസ്ഥകള്‍ പറയുന്നുണ്ടൂ.
പൌരസ്ത്യ സഭകളുടെ കാനോനകളില്‍ ശീര്‍ഷകം ഇരുപത്തിയാറില്‍
പേജു 856 മുതല്‍ “ വിവാഹത്തിന്‍റെ അവാസ്തവീകത “ പ്രഖ്യപിക്കുന്ന കേസുകള്‍..
കാനോന 1357 മുതല്‍ പഠിച്ചാല്‍ നമുക്കു മനസിലാക്കാന്‍ പറ്റും സഭയില്‍ വിവാഹമോചനമില്ലെന്നു. ( കാനോനള്‍ 1357 -------- 1382 )

ഞാന്‍ ഇപ്പോള്‍ ഇതു പറയാന്‍ കാരണം നമ്മുടെ കുടുംബജീവിതത്തില്‍ വരുന്നപാളിച്ചകള്‍ സമൂഹജീവിതത്തെ സാരമായി ബാധിക്കുന്നില്ലേ ?
പറഞ്ഞാല്‍ മനസിലാക്കാന്‍ വിഷമം ഉണ്ടായേക്കാം അതിനാല് സംഭവം വിവരിക്കാം


കഴിഞ്ഞദിവസം ക്ളാസ് കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കരന്‍ അല്പം സമയം ചോദിച്ചു. അയാള്ക്കു അല്പം സമയം എന്‍റെ മുറിയില്‍ ഇരുന്നു സംസാരിക്കാന് അവസരം കൊടുത്തു ബാംഗ്ളൂരില്‍ നിന്നും വന്നചറുപ്പക്കരന്‍ പറഞ്ഞു വിവാഹം കഴിഞ്ഞിട്ടു ഇതു നാലാം വര്ഷമാണു. വിവഹമോചനം സഭയില്‍ നിന്നും അവള്‍ വാങ്ങിചെടുത്തു. അവള് അവിവാഹിതയായിതുടരുന്നു. ഞാന്‍ ഈ കരുണയുടെ വര്ഷം അവസാനിക്കുന്നതു വരെ നോക്കും അവള്‍ തിരികെ വന്നാല്‍ സ്വികരിക്കാം അയാള് വിവഹമോചനത്തിനു എങ്ങും പൊയില്ല. എന്നാല്‍ അവള്‍ സിവില്‍ കോടതിയില്‍ നിന്നും വിവാഹമോചനം നേടി അയള്‍ ഒപ്പിട്ടുകൊടുക്കുകമാത്രം ചെയ്തു.

വിഷയത്തിന്‍റെ കാതല്‍

ഒരു പെണ്ണിനു ഒരു വിവാഹാലോചനവന്നു.അയാളെ ഇഷ്ടമായിരുന്നു. പക്ഷേ അയാള്‍ ആവിവാഹത്തിനു സമ്മതിച്ചില്ല. ( ചാവറയില്‍ കൂടി വന്ന ആലോചനയായിരുന്നു. ) പിന്നിടുവന്ന ആലോചന അതും ചാവറയില് നിന്നും ആയിരുന്നു. അവള്ക്കു ഇഷ്ടമായില്ല. എന്നാല്‍ അതു തുറന്നുപറഞ്ഞില്ല. മനസമ്മതത്തിനു ഇഷ്ടമില്ലെന്നു പറയണമെന്നു ഓര്ത്തു പക്ഷേ മാതാപിതാക്കളെ ഓര്‍ത്തു അതു ചെയ്തില്ല. വിവാഹശേഷം അവര്‍ ബാംഗ്ളൂരില്‍ എത്തി. പക്ഷേ അവള് പറഞ്ഞു അവള്‍ക്കു കുറെ സമയം കൂടി നല്കണം ദാമ്പത്യ ധര്മ്മാനുധ്ടാനത്തില്‍ പ്രവേശിക്കാനെന്നു. എന്നിട്ടാണു അവള്‍ ആദ്യത്തെ വിവാഹാലോചനയും നടക്കാതെപോയതും പറഞ്ഞതു അപ്പോള്‍ അവള്‍ കരയുന്നുണ്ടായിരുന്നെന്നു പറഞ്ഞു.
അവര്‍ ഒരു മുറിയില്‍ കിടന്നു . എന്നാല്‍ ചൂടു സമയം ആയപ്പോള്‍ ( ഫുള്‍ ഡ്രസിലെ അവള്‍ കിടക്കൂ ) അയാള്‍ പറഞ്ഞു എന്നാല്‍ അടുത്തമുറിയില്‍ കിടന്നുകൊള്ളുക. പിന്നെ ഒരിക്കലും അവള് ആ മുറിയില്‍ നിന്നും തിരികെ വന്നില്ലെന്നു പറഞ്ഞു. മാക്സിമം അയാള്‍ ചെയ്തതു ഒന്നു കെട്ടിപിടിക്കുകയും ഉമ്മവെയ്ക്കുകയും മാത്രം . അപ്പോള്‍ അവള്‍ രെസ്പോണ്ടു ചെയ്തിരുന്നു. പക്ഷേ അതിനപ്പുറത്തെക്കുപോകാന്‍ അവള്‍ സമ്മതിച്ചില്ല. പിന്നെ രണ്ടു വര്ഷം അവളുടെ വീട്ടിലായിരുന്നു നാലാം വര്ഷം അവള്‍ വിവാഹമോചനം നേടിയെടുത്തു.

ഇവിടെ നമ്മുടെ ചിന്താവിഷയം സഭ ഇവര്ക്കു വിവാഹമോചനം കൊടുത്തോ ? ഇല്ലെന്നുള്ളതാണു സത്യം പക്ഷേ കൊടുത്തെന്നു എല്ലാവര്‍ക്കും തോന്നാം

എന്‍റെ നിഗമനം

1) വിവാഹത്തിനു മുന്‍പു ഇവള്‍ക്കു സമ്മതമില്ലായിരുന്നു. ഭയത്തിന്‍റെ പേരില്‍ അധവാ മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കാന്ന് മാത്രം അവള്‍ വിവാഹത്തില്‍ ഏര്പെട്ടു.
2) വിവാഹത്തിനു ശേഷം അവര്‍ ഒരിക്കലും ദാമ്പത്യാനുഷ്ടാനത്തില്‍ എര്പ്പെട്ടില്ല.

ഈ രണ്ടുകാര്യങ്ങള്‍ മാത്രം മതി അവരുടെ വിവാഹം സാധുവല്ലെന്നു തീരുമാനിക്കാന്‍ ( After the consummation it is difficult to prove ) അങ്ങനെ സഭകോടതിയില്‍ നിന്നും സിവില്‍ കൊടതിയില്‍ നിന്നും അവള്‍ വിവാഹ മോചിതയായി. അവളുടെ സ്വര്ണം പോലും ആ നല്ലചെറുപ്പക്കരന്‍ തിരികെ കൊടുത്തു.

നമ്മുടെ കുട്ടികള്‍ക്കു എന്തു പറ്റുന്നു ?

ആലോചനയില്ലാതെ ചെയ്തതുകൊണ്ടു രണ്ടുകുടുംബങ്ങള്‍ ദുഖത്തിലല്ലേ ?
അവള്‍ ഇപ്പോഴും വിളിച്ചിട്ടു സോറി പറയുമെന്നു പറഞ്ഞു.
അവളുടെ മുഖം കൊളളാം പക്ഷേ ഒരു ബോഡിഷെയിപ്പൊന്നും ഇല്ല അതായിരിക്കാം ആദ്യത്തെ വിവഹം മുടങ്ങിയതു. മുഖം മാത്രം കണ്ടാണു ആദ്യത്തെ വിവാഹാലോചനകള്‍ മുന്‍പോട്ടു പോയതു പക്ഷേ അയാള്‍ നേരല്‍ കണ്ടപ്പോള്‍ ഇഷ്ടപെട്ടുകാണില്ലെന്നാനു ഈ ചെറുപ്പക്കാരന്‍ പറയുന്നതു.
ഇപ്പോഴും ഇയാള്, അവള്‍ തിരികെ വന്നാല്‍ സ്വീകരിക്കാമെന്നുളള ചിന്തയിലാണു കരുണയുടെ വര്ഷം അവസാനിച്ചാല്‍ മറ്റൊരു വിവാഹം ആലോചിക്കമെന്നുണ്ടു വിവഹമോചനം നേടിയ ഒരാള്ക്കു അത്രപെട്ടെന്നു ഒരു പെണ്ണിനെ കിട്ടുമോ ?
ഇതു ഒരു ഒറ്റപെട്ട സംഭവമല്ല

കര്ത്താവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ നേര്‍വഴിയില്‍ നയിച്ചാലും ! 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...